സാംസങ് ഗ്യാലക്‌സി ഇസെഡ് സീരിസ് പ്രീ ഓര്‍ഡര്‍ ആരംഭിച്ചു

ദോഹ: സാംസങ് ഇലക്ട്രോണിക്‌സിന്റെ ഔദ്യോഗിക പങ്കാളികളായ അലി ബിന്‍ അലി ഹോള്‍ഡിംഗിന്റെ ദോഹത്‌ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷനില്‍ ഗ്യാലക്‌സി ഇസെഡ് ഫ്‌ളിപ് 4, ഗ്യാലക്‌സി ഇസെഡ് ഫോള്‍ഡ് 4 എന്നിവ ഉള്‍പ്പെടുന്ന ഗ്യാലക്‌സി ഇസെഡ് സീരിസ് പ്രീ ഓര്‍ഡര്‍ ആരംഭിച്ചു. ഖത്തറിലെ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും.മികച്ച നവീകരിച്ച ക്യാമറാ അനുഭവങ്ങള്‍, മികച്ച ബാറ്ററി, വിപുലീകരിച്ച കസ്റ്റമൈസേഷന്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട് ഗ്യാലക്‌സി ഇസെഡ് സീരിസില്‍. മറ്റു സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമല്ലാത്ത അനുപമമായ അനുഭവങ്ങളോടൊപ്പം പേഴ്‌സണല്‍ കംപ്യൂട്ടറിലേതു പോലുള്ള വ്യത്യസ്ത സൗകര്യങ്ങളുമുണ്ട്.തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയും സൗകര്യങ്ങളും അവതരിപ്പിക്കുന്നതില്‍ ദോഹത്‌ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് രോഹത്‌ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷന്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഇമ്രാന്‍ പറഞ്ഞു. സാംസങ് ഇലക്ട്രോണിക്‌സുമായുള്ള തങ്ങളുടെ ദീര്‍ഘകാല ബന്ധം ഖത്തറില്‍ നൂതനവും മികച്ചതുമായ ഉപകരണങ്ങള്‍ അവതരിപ്പിക്കാന്‍ പ്രാപ്തരാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.ദോഹത്‌ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷനുമായുളള മികച്ച…

Read More

ഐ സി സി യുടെ സ്വതന്ത്ര ദിനാഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്ത്യന്‍   കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഗ്രാന്റ് ഫിനാലെ അല്‍ അറബി സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറി.ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായിരുന്നു. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. ഖത്തറിലെ ബിസിനസ് പ്രമുഖന്‍ അഷറഫ് അബു ഇസ്സ, ലഫ്. കേണല്‍ റാഷിദ് അല്‍ ഖയാറിന്‍, മേജര്‍ തലാല്‍ മെനസ്സര്‍ അല്‍ മധൗരി, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധന്‍രാജ്, സംഘാടക സമിതി ചെയര്‍മാന്‍ എ പി മണികണ്ഠന്‍, ഐ സി സി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു എന്നിവര്‍ പ്രസംഗിച്ചു.ഇന്ത്യന്‍ സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ മഹനീയത വിളിച്ചോതുന്ന വ്യത്യസ്ത പരിപാടികളാണ് അവതരിപ്പിച്ചത്.…

Read More

ഇന്ത്യൻ ത്രിവർണ്ണ ദേശീയ പതാക ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതീകം :അംബാസഡർ

ദോഹ : ഇന്ത്യയുടെ75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എമ്പസ്സിയുടെ കീഴിലുള്ള  ഇന്ത്യൻ കൾച്ചറൽ സെന്ററുമായി സഹകരിച്ചു കൊണ്ട് ഖത്തർ കെ എം സി സി സംഘടിപ്പിച്ച “തിരംഗാ പ്യാരാ ”  സാംസ്ക്കാരിക പരിപാടി ഇന്ത്യൻ അംബാസഡർ ഡോക്ടർ  ദീപക് മിത്തൽ ഉൽഘാടനം ചെയ്തു   ഇന്ത്യൻ ത്രിവർണ്ണ ദേശീയ പതാക ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതീകമാണെന്നും ഈ ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി എന്ന്   ഇന്ത്യൻ സ്ഥാനപതി  അഭിപ്രായപ്പെട്ടു.വിവിധ ജാതി മത ഭാഷാ വർഗ വർണ്ണ വ്യത്യസ്തതയുള്ള ഈ ബഹുസ്വരത നിലനിൽക്കുമ്പോഴും ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി എല്ലാം മറന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ ജനതക്ക് സാധിക്കുന്നു എന്നതാണ് നമ്മുടെ ശക്തിയും പ്രതീക്ഷയും.അമ്പാസഡർ അംബാസഡർ ദീപക്ക് മിത്തൽ പറഞ്ഞുഐ സി സി അശോക ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിന് മുമ്പിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.ഇന്ത്യൻ എമ്പസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻ…

Read More

ലേബർ ക്യാമ്പിൽ തൊഴിലാളികളോടൊത്ത് സ്വാതന്ത്ര്യദിനമാഘോഷിച്ച് OICC-ഇൻകാസ് ഖത്തർ

OICC-ഇൻകാസ് ഖത്തറിന്റെ സെട്രൽ കമ്മ്റ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡണ്ടുമാരും ഭാരവാഹികളും പ്രവർത്തകരും തൊഴിലാളികളോടൊത്ത് ലേബർ ക്യാമ്പിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.ഇൻഡസ്ട്രിയൽ ഏരിയ സട്രീററ് 24 ലെ ലേബർ ക്യാമ്പിൽ നടത്തിയ ആഘോഷ ചടങ്ങുകൾ സാധാരണക്കാരായ തൊഴിലാളികൾക്കും , ഇൻകാസ് പ്രവർത്തകർക്കും വേറിട്ടഅനുഭവമായി.ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത നേതാക്കൾക്കും സ്വാതന്ത്ര്യസമര സേനാനികൾക്കും പ്രണാമമർപ്പിച്ചുകൊണ്ട് ആഘോഷപരിപാടികൾസെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്  സമീർ ഏറാമല ഉൽഘാടനം ചെയതു.സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് കേക്ക് മുറിച്ച് തൊഴിലാളികൾക്കും പ്രവർത്തകർക്കും വിതരണം ചെയ്തു. ക്യാമ്പിലെ ഇരുന്നൂറോളം തൊഴിലാളികൾക്ക് കോസ്മെറ്റിക്ക് സാധനങ്ങളുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളടങ്ങിയ സമ്മാന കിററുകൾ ഇൻകാസ് പ്രവർത്തകരും നേതാക്കളും തൊഴിലാളികൾക്ക് വിതരണം ചെയ്തു.ഇൻകാസ് യൂത്ത് വിംഗിന്റെ നേതാക്കളും പ്രവർത്തകരും,  സജീവമായി പങ്കെടുത്ത ആഘോഷ പരിപാടികൾ ക്യാമ്പിലെ തൊഴിലാളികൾക്ക് സ്വാതന്ത്ര്യദിനത്തിൽ ഹൃദ്യമായ അനുഭവമായി.

Read More

ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 ആം വാർഷികം ആഘോഷിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 75 ആം വാർഷികം “സാഭിമാനം@൭൫” എന്ന പേരിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി  ആഘോഷിച്ചു. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടിക്ക് ദേശഭക്തിഗാനത്തോടുകൂടി തുടക്കമായി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ആലേഖനം ചെയ്ത ഫോട്ടോ പ്രദർശനം തികച്ചും വ്യത്യസ്തമായി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും അതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വഹിച്ച പങ്കിനെക്കുറിച്ചും ബിജു ജോൺ  ക്ലാസ് എടുത്തു .. കുട്ടികൾ അവതരിപ്പിച്ച കൾച്ചറൽ പ്രോഗ്രാമുകളും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏടുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ ലൈവ് ക്വിസ് പ്രോഗ്രാമും അവതരണത്തിലെ മികവുകൊണ്ട് ശ്രദ്ധേയമായി.എ ഐ സി സി സെക്രട്ടറി വി പി മോഹനൻ വീഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് അശ്റഫ് വടകര അധ്യക്ഷത വഹിച്ചു  . ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതം…

Read More

കുവാഖ് ഖത്തറിന്റെ 2022 – 2024 ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ : ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മ ആയ കുവാഖിന്റെ ( കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ )വാർഷിക ജനറൽ ബോഡി യോഗം ഐ സി സി മുംബൈ ഹാളിൽ നടന്നു. പ്രസിഡന്റ്‌ മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹി ച്ചു.  ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ പ്രവർത്തന റിപ്പോർട്ട അവതരിപ്പിച്ചു.പുതിയ  ഭരണസമിതിയിലേയ്ക്ക് മുഹമ്മദ് നൗഷാദ് അബു(പ്രസിഡണ്ട് ), വിനോദ് വള്ളിക്കോൽ ,നിയാസ് ചിറ്റാലിക്കൽ (ജനറൽ സെക്രട്ടറിമാർ ),  റിജിൻ പള്ളിയത്ത് (ട്രഷർ) എന്നിവരെ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു അമിത്ത് രാമകൃഷ്ണൻ(വൈസ് പ്രസിഡണ്ട്),സഞ്ജയ് രവീന്ദ്രൻ(സെക്രട്ടറി ) ആനന്ദജൻ(ജോ. ട്രഷറർ) രതീഷ് മാത്രാടൻ  (കൾച്ചറൽ സെക്രട്ടറി) തേജസ് നാരായണൻ,  ജോ. കൾച്ചറൽ സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ .എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളെ സ്ഥാപകാംഗം ശശിധരൻ പി വി യോഗത്തിന് പരിചയപെടുത്തി.വിനോദ് വള്ളിക്കോൽ സ്വാഗതവും,ട്രഷറർ ആനന്ദജൻ…

Read More

OICC -ഇൻകാസ് ഖത്തർ, ക്വിറ്റ് ഇന്ത്യാ ദിനമാചരിച്ചു

ദോഹ : OICC -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാദിനം സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട്ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടികൾ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല ഉൽഘാടനം ചെയ്തു.ഭാരതം ശക്തമായ ഒരു ജനാധിപത്യ , മതേതര രാഷ്ട്രമായി രൂപപ്പെടുത്തിയതിലും, ലോകത്തിലെ ഏറ്റവും വലിയജനാധിപത്യ രാഷ്ട്രമായി നിലകൊള്ളുന്നതിലും ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റേയും , അതിന്റെ മൺമറഞ്ഞ സമുന്ന തരായ നേഹക്കളുടെയും  thyakojalamaya സ്മരണകൾ സമീർ  അനുസ്മരിച്ചു.ക്വിറ്റ് ഇന്ത്യാസമരങ്ങളുടെ ചരിത്രവും , പ്രാധാന്യങ്ങളും വിവരിച്ചുകൊണ്ട് OICC ഗ്ളോബൽ കമ്മിറ്റിയംഗം  ജോൺഗിൽബർട്ട് മുഖ്യപ്രഭാഷണം നടത്തി. നാസ്സർ വടക്കേകാട്,ജൂട്ടസ്സ് പോൾ,സിറാജ് പാലൂർ,ഇൻകാസ് യൂത്ത് വിംഗ് പ്രസിഡണ്ട് നദീം,നാസർ കറുകപ്പാടം,അഷറഫ് പി എ നാസ്സർ , കുരുവിള ജോർജ്ജ്, ഷഹീൻ മജീദ് ,അജത്ത് എബ്രഹാം,ഷംസുദ്ദീൻ ഇസ്മയിൽ ,ജോയ് പോൾ,ജിജൊ…

Read More

മികച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ഖത്തറിലെ വടക്കേകാട് നിവാസികളുടെ  കോൺഗ്രസ് അനുകൂല സംഘടനയായ വടക്കേകാട് ഐക്യവേദി  വടക്കേകാട് പഞ്ചായത്തിലെ  ഉന്നത വിജയം നേടിയ   എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു.ഐക്യ വേദി സെക്രട്ടറി. എൻ എം ബക്കർ. ട്രഷറർ ഷെമീർ ഏനി കുട്ടി,വൈസ് പ്രസിഡണ്ട് , വി കെ ഫിറോസ്   നിർവാഹക സമിതി അംഗങ്ങളായ ഉമ്മർ , ഹസീബ്, ഷെമീൽ, ഷാജി മനയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു..

Read More

ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു

ദോഹ : ഖത്തർ ഓ ഐ സി സി ഇൻകാസ് മലപ്പുറം പുതിയ ജില്ലാ കമ്മിറ്റി കെ പി സി സി യുടെ നിർദ്ദേശ പ്രകാരം  .പുനഃസംഘടിപ്പിച്ചതായി സെൻട്രൽകമ്മറ്റി അറിയിച്ചു .   . പ്രസിഡന്റ് ആയി പിസി നൗഫൽ കട്ടുപ്പാറ, വൈസ് പ്രസിഡന്റ് ചാന്ദിഷ് , അനീസ് വളപുരം ജനറൽ സെക്രട്ടറി ജാഫർ കമ്പാല ജോയിന്റ് സെക്രട്ടറി നിയാസ് കൈപ്പെങ്ങൽ, ഷെഫീര്‍ നരണിപ്പുഴ, ഹസ്സൻ പൊന്നത്ത്  ട്രെഷറർ ഇർഫാൻ പകര എന്നിവരെ തെരെഞ്ഞെടുത്തു

Read More

ഇൻകാസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി അകാലത്തിൽ  വിട്ടുപിരിഞ്ഞ റഹിം റയ്യാന്റെ രണ്ടാം ചരമവാർഷികത്വത്തിന്റെ  സ്മരണയിൽ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  2020ൽ കോവിഡ് സാന്ത്വന പ്രവർത്തനത്തിൽ മുഴകവേ അസുഖം ബാധിച്ച് കോവിഡിന് മുന്നിൽ കീഴടങ്ങുകയായിരുന്നു റഹീം റയ്യാൻ. എച്ച് എം സി, ഏഷ്യൻ മെഡിക്കൽ സെന്റെർ, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി.എച്ച് എം സി മാനേജ്മെന്റ് നിർദ്ദേശാനുസരണം ഒ പോസിറ്റീവ്, നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകൾ ഉൾപ്പെട്ട ദാതാക്കൾക്കായാണ് ക്യാമ്പ് നടന്നത്.ക്യാമ്പിന് കോർഡിനേറ്റർ ശിവാനന്ദൻ കൈതേരി, കണ്ണൂർ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഷമീർ മട്ടന്നൂർ, ജനറൽ സെക്രട്ടറി സഞ്ജയ് രവീന്ദ്രൻ, ട്രഷറർ സുബൈർ ആറളം, അബ്ദുൾ റഷീദ്, നിഹാസ് കോടിയേരി, മുബാറക്ക് അബ്ദുൾ അഹദ്, അഭിഷേക് മാവിലായി, സഫീർ കരിയാട്,…

Read More