ഖത്തര്‍ കരാര്‍ പുതുക്കി

ഖത്തര്‍:ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കി. ഒരു മാസത്തേക്കാണ് ഇളവുകള്‍. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പിന്നീടുള്ള നിയന്ത്രണങ്ങളിലും മാറ്റമുണ്ടാകും. ഒരു മാസത്തേക്കാണ് ഇപ്പോഴുള്ള ഇളവുകളെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡ് കാലത്ത് യാത്രക്കാര്‍ക്ക് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസ് സാധ്യമാക്കിയതിന് ഇന്ത്യയിലെയും ഖത്തറിലെയും വ്യോമയാന അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസ് ഇപ്പോഴുള്ളത് പോലെ തുടരും. കൊവിഡ് പശ്ചാത്തലത്തില്‍ 2020 ജൂലൈ 18നാണ് ഇന്ത്യയും ഖത്തറും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നത്.

Read More

സൗഹൃദ വേദി മെഡിക്കൽ ക്യാമ്പ്

ദോഹ : തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയും നസീം അൽറബീഹ് മെഡിക്കൽ സെന്ററും സംയുകതമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് 2021 ആളുകളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ബ്ലഡ്‌ ഷുഗർ, പ്രഷർ, ക്കൊളെസ്ട്രോൾ, കാഴ്ച്ച ശക്തി, പല്ല് തുടങ്ങിയ പരിശോധനക്ക് പുറമെ വിദഗ്ദ ഡോക്ടർമാരുടെ സേവനവും, സൗജന്യമായി മരുന്നുകളും വിതരണം ചെയ്‌ത ഈ മെഡിക്കൽ ക്യാമ്പിന് 600 ഓളം വേദി അംഗങ്ങൾ രജിസ്റ്റർ ചെയ്തെങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനായി എണ്ണം 450 ആയി പരിമിതപ്പെടുത്തുകയായിരുന്നു. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിന് ക്യാമ്പ് കോഡിനേറ്റർ മുഹമ്മദ് ഇസ്മയിൽ സ്വാഗതം ആശംസിച്ചു.വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗവും ഡയറക്ടറുമായ വി. എസ്. നാരായണൻ ഉത്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീനിവാസൻ, നസ്സീം അൽ റബീഹ് അസിസ്റ്റന്റ് കോഓപ്പറേറ്റീവ് & റിലേഷൻഷിപ്പ് മാനേജർ ഇക്ബാൽ അബ്ദുള്ള,…

Read More

കാബൂളില്‍ വീണ്ടും സ്ഫോടനം, 2 മരണം, ഐഎസ് ബന്ധത്തില്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിനു സമീപം ഞായറഴ്ച വൈകിട്ടുണ്ടായ വന്‍സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ കുട്ടിയാണ്. മരണമടഞ്ഞവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അഫ്ഗാന്‍ പൗരന്മാരാണെന്നാണു സംശയിക്കുന്നത്. വിമാനത്താവളത്തില്‍ ഏതു സമയത്തും ഭീകരാക്രമണമുണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ്. ഐഎസ് ഭീകരരാണ് ഇന്നത്തെ സ്ഫോടനത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. കേരളത്തിൽ നിന്നുള്ള 14 പേർ കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയുടെ ഭാഗമാണെന്ന് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താലിബാന്‍ ഭരണകൂടം ബാഗ്രാം ജയിലില്‍നിന്നു മോചിപ്പിച്ച ഐഎസ് സംഘത്തില്‍ കുറഞ്ഞത് 14 മലയാളികളെങ്കിലും ഉണ്ടെന്നും ഇവര്‍ കാബുൾ വിമാനത്താവള ആക്രമത്തിൽ പങ്കാളികളായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇറാഖില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഐഎസ് രൂപംകൊണ്ട സമയത്ത് അഫ്ഗാനിസ്ഥാനില്‍ രൂപീകൃതമായ ഉപവിഭാഗമാണ് ഐഎസ്‌കെപി (ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഖുറാസാന്‍ പ്രവിശ്യ). കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ…

Read More

ഓണാഘോഷവും യാത്രയപ്പും സംഘടിപ്പിച്ചു

ദോഹ, ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ നേതൃത്തത്തില്‍ ഓണഘോഷം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി  നടന്ന ചടങ്ങിൽഫോട്ട പ്രസിഡണ്ട്‌ ജിജി ജോണ്‍ അധ്യഷത വഹിച്ചു . റജി കെ ബേബി സ്വാഗതവും, തോമസ്‌ കുര്യന്‍ നന്ദിയും പറഞ്ഞു.  ഫോട്ടാ രക്ഷാധികാരി കെ. വി. തോമസ്‌, വനിതാ വിഭാഗം പ്രസിഡണ്ട്‌ അനിത സന്തോഷ്‌ എന്നിവര്‍ സംസാരിച്ചു ..കുരുവിള കെ ജോര്‍ജ്, അനീഷ്‌ ജോര്‍ജ്  മാത്യു, സജി പൂഴിക്കാല   എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുതം നല്കി.ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ആക്ടിംഗ് ഡയറക്ടര്‍ ഓഫ് നഴ്സിംഗ് ആയി നിയമിതയായ ഫോട്ടാ വനിതാ വിഭാഗം പ്രസിഡണ്ട്‌ ശ്രീമതി. അനിത സന്തോഷിനെ യോഗത്തില്‍ അഭിനന്ദിച്ചു.30 വര്‍ഷത്തില്‍ അധികമായി തുടരുന്ന ഖത്തറിലെ പ്രവാസം ജീവിതം അവസനിപ്പിച്ചു, തുടര്‍ ജോലിക്കായി   യു.എസ് ലേക്ക് പോകുന്ന  ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും,…

Read More

മാധ്യമ രംഗം നേരിടുന്നത് കടുത്ത വെല്ലുവിളികൾ : ശശി തരൂർ

ദോഹ:    മൊബൈല്‍ ഫോണ്‍ കയ്യിലുള്ള ഏതൊരാളും പത്രപ്രവര്‍ത്തകനാക്കുന്ന കാലത്ത് സത്യവും മിഥ്യയും തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളതെന്നും . രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇതുപയോഗപ്പെടുത്തിയാണ് തങ്ങളുടെ സ്വാധീനവും പ്രചാരവേലകളും സംഘടിപ്പിക്കുന്ന തെന്നും ഡോക്ടർ ശശി തരൂർ എം പി.. ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ സംഘടിപ്പിച്ച ”സ്വാതന്ത്ര്യാനന്തര മാധ്യമരംഗം വെല്ലുവിളികളും അതിജീവനവും” വെബിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഖനികളിലേക്കയക്കുന്ന കാനറി പക്ഷികളെ പോലെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്നത്. .ഇന്ത്യയിലെ മാധ്യമ രംഗം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും വ്യത്യസ്ത ബിസിനസുകളുള്ള മാധ്യമ മുതലാളിമാരെ പല രീതിയില്‍ പൂട്ടാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വിശ്വാസികള്‍ മാധ്യമ സെന്‍സര്‍ഷിപ്പിനെ അംഗീകരിക്കില്ല.ബ്രേക്കിംഗ് ന്യൂസുകളിലൂടെ ന്യൂസും ന്യൂസ് മേക്കറേയും ബ്രേക്ക് ചെയ്യേണ്ടുന്ന അവസ്ഥയിലാണ് ചാനലുകള്‍ എത്തിനില്‍ക്കുന്നത്. മരണങ്ങളേയും ആത്മഹത്യകളേയും വ്യക്തിപരമായ കാര്യങ്ങളേയും പോലും ബ്രേക്കിംഗ് ന്യൂസുകളിലേക്കെത്തിക്കുന്ന ദുരന്ത…

Read More

മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ

കൊച്ചിഃ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ വിദേശ മന്ത്രാലയം ഗോള്‍ഡന്‍ വിസ അനുവദിച്ചു. രാജ്യത്ത് ദീര്‍ഘകാലം താമസിക്കുന്നതിന് അനുമതി നല്‍കുന്നതാണു ഗോള്‍ഡന്‍ വിസ. രാജ്യത്ത് വലിയ തോതില്‍ മുതല്‍ മുടക്കുന്ന നിക്ഷേപകര്‍ക്കാണ് സാധാരണ നിലയില്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. ചലച്ചിത്ര മേഖലയില്‍ നിന്ന് ആദ്യമായാണ് യുഎഇ മലയാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

Read More

സ്വാതന്ത്ര്യാനന്തരമാധ്യമരംഗം : വെല്ലുവിളികളും അതിജീവനവും’ ഇന്ത്യൻ മീഡിയാ ഫോറം വെബിനാർ ആഗസ്റ്റ് 20 ന്

ദോഹ : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം  വാര്‍ഷികത്തോടനുബന്ധിച്ച്   ഖത്തർ   ഇന്ത്യന്‍ മീഡിയ ഫോറംനാളെ ( വെള്ളിയാഴ്ച്ച ) രാത്രി 7  ന്   വെബിനാർ സംഘടിപ്പിക്കുന്നു .” സ്വാതന്ത്ര്യാനന്തര മാധ്യമരംഗം:വെല്ലുവിളികളും അതിജീവനവും’ എന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന വെബിനാറിൽ  ഡോ :ശശി   തരൂർ എം. പി മുഖ്യാതിഥിയാവും .ഖത്തർ ഇന്ത്യൻ അംബാസഡർ ദീപക്ക് മിത്തൽ ഉത്ഘാടനം ചെയ്യും.24ചാനൽ മുൻ അസി :എക്സിക്യുട്ടീവ് എഡിറ്റർ ഡോ:അരുൺ കുമാർ മുഖ്യ പ്രഭാഷണം നടത്തും.  നോര്‍ക്ക ഡയറക്ടര്‍മാരായ സി വി റപ്പായി, ജെ കെ മേനോന്‍, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് എന്നിവര്‍ ആശംസകൾ നേർന്ന് സംസാരിക്കും . പൊതുജന പങ്കാളിത്തത്തോടെ സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി…

Read More

ലോകത്തെ ആദ്യ സൗരോർജ്ജ ശീതികരണപാർക്ക്‌ ഖത്തറിൽ

ദോഹ :വികസനപ്രവർത്തനങ്ങളിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന ഖത്തർ പൊതു പാർക്കുകളിൽ  ശീതികരണസംവിധാനം ഏർപ്പെടുത്തുന്നു. ഖത്തറിൽ എയർകണ്ടീഷൻ ചെയ്ത പാതകളുള്ള മൂന്ന് പാർക്കുകളാണ് ആദ്യ ഘട്ടത്തിൽ പൊതുജനങ്ങൾക്കായി നിർമ്മിക്കുന്നത്. സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തേപാർക്കായിരിക്കും ഖത്തറിലെതെന്ന് പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാൽ) മുതിർന്ന ഉദ്യോഗസ്ഥൻ അൽ റയ്യാൻ ടിവിയോട് പറഞ്ഞു. ഉമ്മുൽ സെനീം പാർക്ക്, അൽ ഗർറഫ പാർക്ക്, റൗദത്ത് അൽ ഖൈൽ (പഴയ  അൽ മുന്തസ പാർക്ക്)എന്നീ പാർക്കുകളിലാണ് സൗരോർജത്തിലുള്ള ശീതീകരണസംവിധാനം ക്രമി കരിക്കുന്നതെന്ന് പബ്ലിക്  പ്രൊജക്ട് ഡിപ്പാർട്ട്മെന്റ് ഹെഡ് എഞ്ചിനീയർ അബ്ദുൽ ഹക്കിം അൽ ഹാഷിമി പറഞ്ഞു.“മുനിസിപ്പാലിറ്റി ആൻഡ് പരിസ്ഥിതി മന്ത്രാലയത്തിന്റെ (എംഎംഇ) പാർക്കുകളുടെ വകുപ്പുമായി സഹകരിച്ചുകൊണ്ടാണ് ഈ  മൂന്ന് പാർക്കുകളിൽ  നിർമ്മാണം പുരോഗമിക്കുക” അദ്ദേഹം പറഞ്ഞു.ഉമ്മു അൽ സെനീം പാർക്കിന് 130,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്, അൽ ഗർറഫ പാർക്ക് 50,000 ചതുരശ്ര മീറ്റർ, റൗദത്ത് അൽ ഖൈൽ…

Read More

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു – പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ

യു.എ.ഇയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, പ്രവാസി ഭാരതീയ ദിവസ് സമ്മാൻ ജേതാവുമായ അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. 50000/- രൂപ മുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് നിരവധി ആളുകൾക്കാണ് ഹാക്കർമാർ മെസ്സേജുകൾ അയക്കുന്നത്. ആശുപത്രിയിൽ കിടക്കുന്ന രോഗിയുടെ സർജറിക്ക് പണം ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശങ്ങൾ അയക്കുന്നത്. അഡ്മിൻ പാനലിലെ മുഴുവൻ അംഗങ്ങളേയും ഒഴിവാക്കി കൊണ്ട് ഹാക്കർമാർ അയക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ അവഗണിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.ഇയിൽ മരണപ്പെടുന്നവരെ ജന്മ നാട്ടിലേക്ക്, ഔദ്യോഗികമായി നിയമ നടപടികൾ പൂർത്തിയാക്കി വിമാനമാർഗം കയറ്റി അയച്ച്, ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് അഷ്റഫ് താമരശ്ശേരി. സൈബർ സെല്ലിന്റെ സഹായവും, സാങ്കേതിക വിദഗ്ധരുടെ സേവനവും, നിയമപരമായ നടപടികൾക്കും ശേഷം ഫേസ്ബുക്ക് പ്രൊഫൈൽ വീണ്ടും തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് ലഭിക്കുന്ന എല്ലാ അവസരവും സർക്കാർ പ്രയോജനപ്പെടുത്തുന്നു – INCAS

പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് ലഭിക്കുന്ന എല്ലാ അവസരവും പ്രയോജനപ്പെടുത്തുന്നതിൻ്റെ  ദൃക്സാക്ഷ്യമാണ് എയർപോർട്ടുകളിൽ RTPCR  ടെസ്റ്റിൻ്റെ പേരിൽ  വസൂലാക്കുന്ന ഭീമമായ ഫീസ്. പ്രതിസന്ധികളിൽ ഒപ്പം നിൽക്കേണ്ട സർക്കാരാണ് ഇത് ചെയ്യുന്നതെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. ജോലിയും വരുമാനവും ഇല്ലാതെ മാസങ്ങളായ് നാട്ടിൽ അകപ്പെട്ട പ്രവാസികളിലാണ് ടെസ്റ്റിൻ്റെ  പേരിൽ 2500 മുതൽ 3000 രൂപ വരെ അടിച്ചേൽപ്പിക്കുന്നത്. വിവിധ രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാർക്ക് സൗജന്യമായിട്ടാണ് ഇത്തരം സേവനങ്ങൾ നല്കുന്നത്. പ്രവാസികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിച്ച് RTPCR  സേവനം സൗജന്യമാക്കി പ്രവസി കളുടെ മടക്കയാത്ര സുഗമമാക്കണമെന്ന് ഇൻകാസ് യു എ ഇ ആക്ടിംങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രനും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലിയും  കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊതു ജനങ്ങളുടെ മേൽ പെറ്റി കേസ് ചാർജ് ചെയ്തു ഫൈൻ  ഈടാക്കുന്നഭരണകൂട ക്രൂരതയുടെ മറുവശമാണ് ആർ ടി പിസിആർ ടെസ്റ്റ് ചാർജിലൂടെ  പ്രവാസികളോട് കാണിക്കുന്നത്. ലക്ഷക്കണക്കിന്…

Read More