ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയർമാരിലൊരാളായ റൂഡി കോർട്സൺ കാറപകടത്തിൽ മരിച്ചു

റിവേഴ്സ്ഡേൽ: ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയർമാരിലൊരാളായ റൂഡി കോർട്സൺ കാറപകടത്തിൽ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സ്ഡേലിൽ വെച്ചാണ് അപകടമുണ്ടായത്.73 കാരനായ കോർട്സൺ 108 ടെസ്റ്റുകളിലും 209 ഏകദിനങ്ങളിലും 14 ട്വന്റി 20 മത്സരങ്ങളിലും അമ്പയറായിട്ടുണ്ട്. കോർട്സന്റെ മകനായ റൂഡി കോർട്സൺ ജൂനിയറാണ് അച്ഛന്റെ വിയോഗം ലോകത്തിനെ അറിയിച്ചത്. കേപ്ടൗണിൽ നിന്ന് നെൽസൺ മണ്ടേല ബേയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.

Read More

ക്യൂബൻ എണ്ണ ടാങ്കുകളിലെ തീ പിടുത്തം: മൂന്നാമത്തെ ക്രൂഡ് ടാങ്കും തീപിടിച്ച് തകർന്നു

ക്യൂബ: മന്‍റാന്‍സസിലെ പ്രധാന എണ്ണ ടെർമിനലിൽ മൂന്നാമത്തെ ക്രൂഡ് ടാങ്കും തീപിടിച്ച് തകർന്നു. ക്യൂബയിലെ എണ്ണ വ്യവസായ മേഖലയിലെ ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് എണ്ണ ടെര്‍മിനലുകളില്‍ തീപടര്‍ന്നത്. രണ്ടാമത്തെ ടാങ്കിലുണ്ടായ എണ്ണ ചോർച്ച തീ പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു. മെക്‌സിക്കോ, വെനസ്വേല എന്നിവിടങ്ങളിൽ നിന്ന് സാങ്കേതിക സഹായം ലഭിച്ചതിനെത്തുടർന്ന് എണ്ണ ടെര്‍മിനലുകളിലെ തീ നിയന്ത്രിക്കുന്നതില്‍ ക്യൂബ പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതിനിടെ ഞായറാഴ്ച രണ്ടാമത്തെ ടാങ്കിൽ നിന്നും വീണ്ടും തീ ഉയര്‍ന്നു. ശക്തമായ തീയില്‍ രണ്ടാമത്തെ ടെര്‍മിനല്‍ തകര്‍ന്ന് വീണെന്ന് മന്‍റാന്‍സസ് പ്രവിശ്യയുടെ ഗവർണർ മരിയോ സബൈൻസ് പറഞ്ഞു. നാലാമത്തെ ടാങ്ക് അപകടാവസ്ഥയിലാണെങ്കിലും ഇതുവരെ തീപിടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More

അത്യപൂർവ്വ നേട്ടവുമായി ഖത്തറിലെ നഴ്സിങ് സംഘടന

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ ഔദ്യോഗീക  സംഘടനയായ ഫിൻഖ്യൂ ( ഫെഡറേഷൻ ഓഫ് ഇന്ത്യൻ  നഴ്സസ് ഖത്തർ ) വിനു അത്യപൂർവ്വ നേട്ടം. ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ലൈസൻസ്ആയ  ആരോഗ്യ പ്രവർത്തകർക്ക്‌ അംഗീകൃത സിപിഡി പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്. ഖത്തറിലെ ഒരു നഴ്സിംഗ് അസോസിയേഷന് ഇങ്ങനെയൊരു  അവസരം കൈവരുന്നത് ഖത്തറിൽ ഇതാദ്യമാണു. ഫിൻഖ്യുവിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ്‌ ഇതിനെ കാണുന്നതെന്ന് സംഘടനാ ഭാരവാഹികൾ  അറിയിച്ചു. സെപ്തംബർ 8 നു ആദ്യ സിപിഡി പ്രവർത്തനം തുടങ്ങും . കൂടുതൽ വിവരങ്ങൾക്ക്‌ ഫിൻഖ്യൂ സോഷ്യൽ മീഡിയാ അക്കൌണ്ടുകളും വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ് .നഴ്സുമാരുടെ കലാകായിക പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹിക ഇടപെടലുകളും ക്ഷേമ പ്രവർത്തനങ്ങളുമായി തികച്ചും വേറിട്ട പ്രവർത്തനങ്ങൾ  നടത്തി ജനശ്രദ്ധയാകർ ഷി ക്കുന്ന  സംഘടനയാണ്‌  ഫിൻഖ്യൂ. നേരത്തേ കോവിഡ് കാല  പ്രവർത്തനങ്ങൾക്ക് അരോഗ്യ മന്ത്രാലയം പ്രത്യേക അഭിനന്ദനങ്ങളും അവാർഡുകളും നൽകി…

Read More

ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രതാപവർമ തമ്പാൻ അനുസ്മരണം സംഘടിപ്പിച്ചു

അന്തരിച്ച  മുൻ കൊല്ലം ഡി.സി.സി പ്രസിഡൻറും, മുൻ എം.എൽ.എയും കെ.പി.സി. സി ജനറൽ സെക്രട്ടറിയുമായ ഡോ. പ്രതാപവർമ തമ്പാന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി   അനുസ്മരണ ചടങ്ങു് സംഘടിപ്പിച്ചു.ഐ.സി.സി യിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൗഷാദ് കരിക്കോട് അധ്യക്ഷത വഹിച്ചു.ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.സി.സി മുൻ പ്രസിഡന്റ് ഏ.പി. മണികണ്ഠൻ, ഇൻകാസ് നേതാക്കൻമാരായ പ്രദീപ് പിള്ള, വി.എസ്. അബ്ദുൾ റഹ്മാൻ, ജോയ് പോച്ചവിള, മുനീർ ഏറാത്ത്, എം.സി. താജുദ്ദീൻ, ഷാജഹാൻ, ഹനീഫ് ചാവക്കാട്, മേരിദാസൻ, ജിജോ ജേക്കബ്, ഷാജി കൊല്ലം, ജോജി കുളത്തൂപ്പുഴ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.മഞ്ജുനാഥ് ശൂരനാട് സ്വാഗതവും, സജീദ് താജുദ്ദീൻ നന്ദിയും പറഞ്ഞു

Read More

ഐ.ഒ.സി കേരള “ഓണം – 2022”

മലയാളിക്ക്‌ എന്നും എവിടെയും ഗൃഹാതുരത്വ സ്മരണൾ ഉണർത്തുന്ന തിരുവോണം കാനഡയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഐ. ഒ. സി കാനഡയുടെ ആഭിമുഘ്യത്തിൽ ഈ വർഷം “ഓണം 2022 ” എന്ന പേരിൽ ഒക്ടോബർ മാസം 1ആം തിയതി ശനിയാഴ്ച വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു . മിസ്സിസാഗയിൽ വച്ചു നടക്കുന്ന ഓണാഘോഷം കേരളത്തിലെയും കാനഡയിലെയും വിവിധ രാഷ്ട്രീയ സാമൂഹിക , കലാ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ ആരംഭിക്കുന്നതും , വിവിധ നാടൻ കല രൂപങ്ങൾ , നാടൻ പാട്ട് , വിവിധ തരത്തിൽ ഉള്ള കലാ കായിക മത്സരങ്ങൾ , വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉൾപ്പെടെ ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന പ്രോഗ്രാമുകളോടെ ആണ് ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് . ഓണാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും , ആഘോഷ…

Read More

അചന്ത ശരത് കമാലിനും സ്വർണം

ബർമിങ്ഹാം: 2022 കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യയുടെ തേരോട്ടം തുടരുന്നു. മീറ്റിലെ 21 ാം സ്വർണം നേടി പുരുഷവിഭാ​ഗം സിം​ഗിൾസ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ അചന്ത ശരത് കമാലിനു സുവർണ നേട്ടം. മീറ്റ് ഇന്നു സമാപിക്കും. പുരുഷ വിഭാ​ഗം ഹോക്കിയിലും ഇന്ത്യ സുവർണ പ്രതീക്ഷയിലാണ്.

Read More

നിരോധിത ഫോൺ കൈവശം വച്ച വിദേശിക്കു വേണ്ടി മുഖ്യമന്ത്രി ഇടപെട്ടു: സ്വപ്ന സുരേഷ്

തിരുവനന്തപുരം: കുറ്റാരോപിതനായ വിദേശ പൗരന്റെ രക്ഷയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു എന്ന പുതിയ ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുനിന്നു എന്ന് സ്വപ്ന വെളിപ്പെടുത്തി. നിരോധിത ഫോൺ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. നെടുമ്പാശേരി പൊലീസ് കേസെടുത്തെങ്കിലു0 കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ0 കിട്ടി. ഇതിനായി മുഖ്യമന്ത്രിയും പ്പിസിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും ഇടപെടൽ നടത്തി എന്നാണ് സ്വപ്നയുടെ ആരോപണം.

Read More

കിദംബി ശ്രീകാന്ത്; കോമൺവെൽത്തിലെ രാജകുമാരൻ

ബർമിങ്ഹാം: കെമൺവെൽത്ത് ​ഗെയിംസിലെ നാലാം മെഡലുയർത്തി ഹൈദരാബാദ് ​ഗോപീചന്ദ് ബാറ്റ്മിന്റൻ അക്കാഡമി താരം കിദംബി ശ്രീകാന്ത്. ‌ഇന്നലെ രാത്രി നടന്ന പുരുഷന്മാരുടെ സിം​ഗിൾസ് ബാറ്റ്മിന്റണിൽ സിം​ഗപ്പൂരിന്റെ ജിയാ ഹെ തേയെ പരാജയപ്പെടുത്തിയാണ് കിദംബി വെങ്കല മെഡൽ നേടിയത്. 2011 കെമൺവെൽത്ത് ​ഗെയിംസ് മുതൽ മെഡൽ ജേതാവാണ്. 2022 ബാങ്കോക്ക് തോമസ് കപ്പ് വേൾഡ് ചാംപ്യനാണ്. രാജ്യംപദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

Read More

സിപിഐയിൽ പൊട്ടിത്തെറി: കാനം സിപിഎമ്മിന്റെ ബി ടീമെന്നു വിമർശനം

കൊച്ചി: സിപിഐ ജില്ലാ സമ്മെളനങ്ങളിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ചേർന്ന് ഇടതുമുന്നണിയുടെ മുഖം നഷ്ടമാക്കിയിട്ടും സിപിഎമ്മിന്റെ ബി ടീമെന്ന നിലയിലാണ് പാർട്ടി സെക്രട്ടറി പ്രവർത്തിക്കുന്നതെന്ന് ഇന്നലെ തുടങ്ങിയ കോട്ടയം ജില്ലാ സമ്മേളനം ആരോപിച്ചു. വെളിയം ഭാർ​ഗവൻ, സി..കെ. ചന്ദ്രപ്പൻ തുടങ്ങിയ നേതാക്കളായിരുന്നു ഒരു കാലത്തെ ഇടതു മുന്നണിയിലെ തിരുത്തൽ കേന്ദ്രങ്ങൾ. മുന്നണിയിൽ ഇടതുപക്ഷ വ്യതിയാനങ്ങൾ സംഭവിച്ചപ്പോഴെല്ലാം പാർട്ടി ഇടപെട്ട് തിരുത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിപിഎമ്മിന് അടിമപ്പണി ചെയ്യേണ്ട ​ഗതികേടിലാണ് സിപിഐ എന്നും ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ പറയുന്നു.ഒന്നാം പിണറായി വിജയൻ സർക്കാരിനു ഭരണത്തുടർച്ച കിട്ടിയത് ഇടതുമുന്നണിയുടെ കൂട്ടായ പ്രവർത്തന ഫലമായിട്ടാണ്. എന്നാൽ ഭരണത്തുടർച്ച കിട്ടിയപ്പോൾ അത് പിണറായി വിജയന്റെ മാത്രം നേട്ടമായി സിപിഎം പ്രചാരം നടത്തുന്നു. രണ്ടാം സർക്കാരിന്റെ വാർഷികത്തിന്…

Read More

ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രതാപവർമ തമ്പാൻ അനുസ്മരണം സംഘടിപ്പിച്ചു

ഖത്തർ : അന്തരിച്ച  മുൻ കൊല്ലം ഡി.സി.സി പ്രസിഡൻറും, മുൻ എം.എൽ.എയും കെ.പി.സി. സി ജനറൽ സെക്രട്ടറിയുമായ ഡോ. പ്രതാപവർമ തമ്പാന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി   അനുസ്മരണ ചടങ്ങു് സംഘടിപ്പിച്ചു.ഐ.സി.സി യിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൗഷാദ് കരിക്കോട് അധ്യക്ഷത വഹിച്ചു.ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.സി.സി മുൻ പ്രസിഡന്റ് ഏ.പി. മണികണ്ഠൻ, ഇൻകാസ് നേതാക്കൻമാരായ പ്രദീപ് പിള്ള, വി.എസ്. അബ്ദുൾ റഹ്മാൻ, ജോയ് പോച്ചവിള, മുനീർ ഏറാത്ത്, എം.സി. താജുദ്ദീൻ, ഷാജഹാൻ, ഹനീഫ് ചാവക്കാട്, മേരിദാസൻ, ജിജോ ജേക്കബ്, ഷാജി കൊല്ലം, ജോജി കുളത്തൂപ്പുഴ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.മഞ്ജുനാഥ് ശൂരനാട് സ്വാഗതവും, സജീദ് താജുദ്ദീൻ നന്ദിയും പറഞ്ഞു

Read More