ഖത്തര്‍ കരാര്‍ പുതുക്കി

ഖത്തര്‍:ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കി. ഒരു മാസത്തേക്കാണ് ഇളവുകള്‍. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പിന്നീടുള്ള നിയന്ത്രണങ്ങളിലും മാറ്റമുണ്ടാകും. ഒരു മാസത്തേക്കാണ് ഇപ്പോഴുള്ള ഇളവുകളെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡ് കാലത്ത് യാത്രക്കാര്‍ക്ക് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസ് സാധ്യമാക്കിയതിന് ഇന്ത്യയിലെയും ഖത്തറിലെയും വ്യോമയാന അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസ് ഇപ്പോഴുള്ളത് പോലെ തുടരും. കൊവിഡ് പശ്ചാത്തലത്തില്‍ 2020 ജൂലൈ 18നാണ് ഇന്ത്യയും ഖത്തറും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നത്.

Read More

യു.എ.ഇ-ഒമാൻ കര അതിർത്തി നാളെ തുറക്കും ; പുതിയ യാത്രാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അധികൃതർ

ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക്  കര അതിർത്തികൾ വഴിസെപ്റ്റംബർ 1 മുതൽ യു.എഇയിലേക്ക്  പ്രവേശിക്കാം. ഇതിനായി നിരവധി  കൊവിഡ് -19 പി.സി.ആർ ടെസ്റ്റുകൾ ഉൾപ്പെടുന്ന പുതിയ  യാത്രാ മാനദണ്ഡങ്ങൾ  അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.  അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ :- * ഇ-വിസിറ്റ് വിസ ഉണ്ടെങ്കിൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കും (ഷാർജയിലെ അധികാരികൾ പറയുന്നതനുസരിച്ച്). * ഒമാനിൽ നിന്ന് വരുന്ന യാത്രക്കാർ  സന്ദർശനത്തിന് 48 മണിക്കൂർ മുൻപ് നടത്തിയ പി.സി.ആർ  പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. * യു.എ.ഇയിലേക്ക് എത്തിയതിന് ശേഷം യാത്രക്കാർ ദ്രുതഗതിയിലുള്ള പി.സി.ആർ നാസൽ സ്വാബ് ടെസ്റ്റ് നടത്തണം. *  യാത്രക്കാരെ കൊവിഡ് -19 സ്ക്രീനിംഗ് സെൻററുകളിലേക്ക് കൂട്ടികൊണ്ടുപോകും. * യു.എ.ഇയിലേക്ക് പ്രവേശിച്ചതിന്  ശേഷം നാല്, എട്ട് ദിവസങ്ങൾക്കുള്ളിൽ  അവയാത്രക്കാർ പി.സി.ആർ പരിശോധനകൾ നടത്തണം.

Read More

കാബൂളില്‍ വീണ്ടും സ്ഫോടനം, 2 മരണം, ഐഎസ് ബന്ധത്തില്‍ മലയാളികളെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിനു സമീപം ഞായറഴ്ച വൈകിട്ടുണ്ടായ വന്‍സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ കുട്ടിയാണ്. മരണമടഞ്ഞവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അഫ്ഗാന്‍ പൗരന്മാരാണെന്നാണു സംശയിക്കുന്നത്. വിമാനത്താവളത്തില്‍ ഏതു സമയത്തും ഭീകരാക്രമണമുണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ്. ഐഎസ് ഭീകരരാണ് ഇന്നത്തെ സ്ഫോടനത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. കേരളത്തിൽ നിന്നുള്ള 14 പേർ കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയുടെ ഭാഗമാണെന്ന് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. താലിബാന്‍ ഭരണകൂടം ബാഗ്രാം ജയിലില്‍നിന്നു മോചിപ്പിച്ച ഐഎസ് സംഘത്തില്‍ കുറഞ്ഞത് 14 മലയാളികളെങ്കിലും ഉണ്ടെന്നും ഇവര്‍ കാബുൾ വിമാനത്താവള ആക്രമത്തിൽ പങ്കാളികളായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇറാഖില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഐഎസ് രൂപംകൊണ്ട സമയത്ത് അഫ്ഗാനിസ്ഥാനില്‍ രൂപീകൃതമായ ഉപവിഭാഗമാണ് ഐഎസ്‌കെപി (ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഖുറാസാന്‍ പ്രവിശ്യ). കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ…

Read More

ഒമാനില്‍ സ്കൂളുകള്‍ 12 ന് തുറക്കും

അടുത്ത മാസം 12 ന് ഒമാനിലെ വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനം. വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള വാക്സിനേഷൻ ഊർജിതമാക്കിയ സാഹചര്യത്തിലാണിത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് സ്കൂളുകൾ തുറക്കുക. 20 കുട്ടികളിൽ താഴെയുള്ള സ്കൂളുകളിൽ എല്ലാവർക്കും ക്ലാസിൽ എത്താം. 7 മുതൽ പതിനൊന്നു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂളിൽ എത്താമെങ്കിലും ഒരു ക്ലാസ്സിൽ 30 പേരിൽ കൂടാൻ പാടില്ല.

Read More

മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ

കൊച്ചിഃ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ വിദേശ മന്ത്രാലയം ഗോള്‍ഡന്‍ വിസ അനുവദിച്ചു. രാജ്യത്ത് ദീര്‍ഘകാലം താമസിക്കുന്നതിന് അനുമതി നല്‍കുന്നതാണു ഗോള്‍ഡന്‍ വിസ. രാജ്യത്ത് വലിയ തോതില്‍ മുതല്‍ മുടക്കുന്ന നിക്ഷേപകര്‍ക്കാണ് സാധാരണ നിലയില്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. ചലച്ചിത്ര മേഖലയില്‍ നിന്ന് ആദ്യമായാണ് യുഎഇ മലയാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

Read More

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു – പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ

യു.എ.ഇയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, പ്രവാസി ഭാരതീയ ദിവസ് സമ്മാൻ ജേതാവുമായ അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. 50000/- രൂപ മുതൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് നിരവധി ആളുകൾക്കാണ് ഹാക്കർമാർ മെസ്സേജുകൾ അയക്കുന്നത്. ആശുപത്രിയിൽ കിടക്കുന്ന രോഗിയുടെ സർജറിക്ക് പണം ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശങ്ങൾ അയക്കുന്നത്. അഡ്മിൻ പാനലിലെ മുഴുവൻ അംഗങ്ങളേയും ഒഴിവാക്കി കൊണ്ട് ഹാക്കർമാർ അയക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ അവഗണിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.ഇയിൽ മരണപ്പെടുന്നവരെ ജന്മ നാട്ടിലേക്ക്, ഔദ്യോഗികമായി നിയമ നടപടികൾ പൂർത്തിയാക്കി വിമാനമാർഗം കയറ്റി അയച്ച്, ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് അഷ്റഫ് താമരശ്ശേരി. സൈബർ സെല്ലിന്റെ സഹായവും, സാങ്കേതിക വിദഗ്ധരുടെ സേവനവും, നിയമപരമായ നടപടികൾക്കും ശേഷം ഫേസ്ബുക്ക് പ്രൊഫൈൽ വീണ്ടും തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

കോവിഡ് നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ

യുഎഇയിലെ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, സിനിമാശാലകൾ, ഭക്ഷണശാലകൾ എന്നിടങ്ങളിലെ  ശേഷി 80 ശതമാനമായി ഉയർത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്  അതോറിറ്റി (എൻസിഇഎംഎ) പ്രഖ്യാപിച്ചു. കോവിഡ് സുരക്ഷാ നിയമങ്ങളിലെ  ഇളവുകളാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് നയിച്ചത്. റെസ്റ്റോറൻറുളിലും കഫേകളിലും ഒരു മേശയിൽ 10 പേരെ വരെ ഇരുത്താം. എന്നാൽ അവിടെ നിന്നും  എഴുന്നേറ്റു പോകുമ്പോൾ   മുഖംമൂടി ധരിക്കേണം. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്താൽ 60 ശതമാനം പേരെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ   പങ്കെടുക്കാൻ കഴിയും.അതുപോലെ തന്നെ പൊതുഗതാഗതത്തിനുള്ള ശേഷി 75 ശതമാനമായി ഉയർത്തി. വിവാഹ ഹാളുകളിൽ 60 ശതമാനം  പേരെ പങ്കെടുപ്പിക്കാം, എന്നാൽ മൊത്തം ആളുകളുടെ എണ്ണം 300 കവിയരുത്.  കൊവിഡ് -19 നെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച താമസക്കാർക്ക് മാത്രമാണ് ഇവൻറുകളിലും  എക്സിബിഷനുകളിലും പങ്കെടുക്കാൻ കഴിയുക. ഏറ്റവും കുറഞ്ഞ പ്രതിദിന…

Read More

പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് ലഭിക്കുന്ന എല്ലാ അവസരവും സർക്കാർ പ്രയോജനപ്പെടുത്തുന്നു – INCAS

പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് ലഭിക്കുന്ന എല്ലാ അവസരവും പ്രയോജനപ്പെടുത്തുന്നതിൻ്റെ  ദൃക്സാക്ഷ്യമാണ് എയർപോർട്ടുകളിൽ RTPCR  ടെസ്റ്റിൻ്റെ പേരിൽ  വസൂലാക്കുന്ന ഭീമമായ ഫീസ്. പ്രതിസന്ധികളിൽ ഒപ്പം നിൽക്കേണ്ട സർക്കാരാണ് ഇത് ചെയ്യുന്നതെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. ജോലിയും വരുമാനവും ഇല്ലാതെ മാസങ്ങളായ് നാട്ടിൽ അകപ്പെട്ട പ്രവാസികളിലാണ് ടെസ്റ്റിൻ്റെ  പേരിൽ 2500 മുതൽ 3000 രൂപ വരെ അടിച്ചേൽപ്പിക്കുന്നത്. വിവിധ രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാർക്ക് സൗജന്യമായിട്ടാണ് ഇത്തരം സേവനങ്ങൾ നല്കുന്നത്. പ്രവാസികളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിച്ച് RTPCR  സേവനം സൗജന്യമാക്കി പ്രവസി കളുടെ മടക്കയാത്ര സുഗമമാക്കണമെന്ന് ഇൻകാസ് യു എ ഇ ആക്ടിംങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രനും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലിയും  കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊതു ജനങ്ങളുടെ മേൽ പെറ്റി കേസ് ചാർജ് ചെയ്തു ഫൈൻ  ഈടാക്കുന്നഭരണകൂട ക്രൂരതയുടെ മറുവശമാണ് ആർ ടി പിസിആർ ടെസ്റ്റ് ചാർജിലൂടെ  പ്രവാസികളോട് കാണിക്കുന്നത്. ലക്ഷക്കണക്കിന്…

Read More

കോവാക്സീന്റെ അംഗീകാരം; പ്രവാസികളുടെ ആശങ്ക ഉന്നയിച്ച് എം.കെ രാഘവൻ എം.പി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: കോവാക്സീന് ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ അംഗീകാരമില്ലാത്തതിനാല്‍ വാക്സിന്‍ സ്വീകരിച്ച് ആശങ്കയിലായ പ്രവാസികളുടെ മടക്ക യാത്രക്ക്‌ ആവശ്യമായ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍ഷൂഖ് മാണ്ഡവ്യ എം.കെ രാഘവന്‍ എം.പി യെ അറിയിച്ചു. ഇതു സംബന്ധിച്ച്  ആരോഗ്യമന്ത്രിയുമായ് നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടികാഴ്ച.കേരളത്തിലെ ബഹുഭൂരിപക്ഷം പ്രവാസികളുമുള്ള സൗദി അറേബിയ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹറെയ്ന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ കോവാക്സിന്‍ അംഗീകൃതമല്ലാത്തതിനാല്‍ വാക്സിനേഷന്‍റെ ആദ്യ ഘട്ടങ്ങളില്‍ ഈ കാര്യങ്ങളറിയാതെ കോവാക്സീന്‍ എടുത്തവര്‍ തിരികെ പോകാന്‍ സാധിക്കാതെ നാട്ടില്‍ തന്നെ തുടരുകയാണ്. ഇതിനകം തനെ പലരുടെയും വിസ കാലാവധി കഴിഞ്ഞിട്ടുണ്ട്. ജോലി നഷ്ട്ടപ്പെട്ടവരും കുറവല്ല എന്ന കാര്യം എം.പി മന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തി.ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ ഫൈസര്‍, അസ്ട്ര സെനിക്ക (കോവീഷീല്‍ഡ്), മൊഡേണാ, ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്സിന്‍…

Read More

കുവൈറ്റ് തുറക്കുന്നു, നിയന്ത്രണങ്ങളോടെ

കുവൈറ്റ് സിറ്റിഃ പ്രവാസികള്‍ക്കായി കുവൈറ്റ് ഓഗസ്റ്റ് ഒന്നിനു ഭാഗികമായി തുറക്കും. കര്‍ശന നിയന്ത്രണങ്ങളോടെ തെരഞ്ഞെടുക്കപ്പെട്ട പ്രവാസികള്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചു. ഇഖാമ, കുവൈറ്റ് അംഗീകരിച്ച കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട്, 7 ദിവസം ഹോം ക്വാറനന്റീന്‍, കുവൈറ്റില്‍ പ്രവേശിച്ച് 3 ദിവസത്തിനകം പിസിആര്‍ പരിശോധന എന്നിവയാണ് നിബന്ധന. 3 ദിവസത്തിനകം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാനും കഴിയും. ഫൈസര്‍, മൊഡേണ, ആസ്ട്രസെനക വാക്സിനുകളാണെങ്കില്‍ 2 ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണെങ്കില്‍ 1 ഡോസും എടുത്തിരിക്കണം. കോവിഷീല്‍ഡ് വാക്സിനേഷന് യൂറോപ്യന്‍ യൂണിയനില്‍ അംഗീകാരം കിട്ടിയെങ്കിലും ഗള്‍ഫ് നാടുകളില്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. നിലവില്‍ ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എണ്ണ കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.

Read More