ഒഐസിസി കുവൈറ്റ് കൊല്ലം ജില്ലാ മെമ്പർഷിപ്പ് കാമ്പയിന് തുടക്കം

കൃഷ്ണൻ കടലുണ്ടി  കുവൈറ്റ് സിറ്റി  : ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. അബ്ബാസിയാ ഒഐസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ അൽ മുല്ലാ എക്സചേഞ്ച് ബിസിനസ്സ് ഡെവലപ്പ്മെൻറ് ഓഫീസർ അനീസ് കൊല്ലത്തിന് മെമ്പർഷിപ്പ് കൈമാറിക്കൊണ്ട് ഒഐസിസി നാഷണൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് എബി വരിക്കാട് ഉദ്‌ഘാടനം നിർവഹിച്ചു.  ഒഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സൈമൺ ബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോസഫ് മാരാമൺ മുഖ്യ പ്രഭാഷണം നൽകി.നാഷണൽ കമ്മിറ്റി സെക്രട്ടറി ജോയ് കരുവാളൂർ, ജില്ലാ വൈസ് പ്രസിഡൻറ് റോയി എബ്രാഹാം, യൂത്ത് വിങ്ങ് പ്രസിഡൻറ് ഷെഫീക്ക് മയൂര, അൽ അമീൻ കൊട്ടാരക്കരാ, ബോണി സാം, അലക്സ് മാത്യുതുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ചടങ്ങിൽ ഒഐസിസി കുവൈറ്റ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷംസു താമരക്കുളം സ്വാഗതവും…

Read More

കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ലഹരി വിരുദ്ധ സംഗമം

കൃഷ്ണൻ കടലുണ്ടി കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ കെ ഐ സി) ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഇല്‍യാസ് മൗലവി ഉത്ഘാടനം നിര്‍വഹിച്ചു കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉത്ബോധന പ്രഭാഷണം നടത്തി. ദൈവിക ചിന്തകളും, നമ്മുടെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ വിചാരണ ചെയ്യപ്പെടുമെന്ന ഉത്തമ ബോധ്യവുമാണ് ലഹരി ഉപയോഗം പോലെയുളള തിന്‍മകളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിഷ്കളങ്കത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് പ്രവാസികളടക്കമുള്ള രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ വിഷയങ്ങളില്‍ കൂടുതല്‍ ജാഗരൂഗരാകണം. അമിതമായ സ്നേഹ പ്രകടനത്തിന്റെ ഭാഗമായി കൂടുതല്‍ പണവും, സ്വാതന്ത്ര്യവും, മറ്റു സൗകര്യങ്ങളും നല്‍കി അവരുടെ പ്രവര്‍ത്തനങ്ങളെ ശ്രദ്ധിക്കാതിരിക്കുന്നത് അപകടകരമാണ്. തുറന്ന സമീപനത്തോടെ മക്കളുടെ…

Read More

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു .

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2 നു വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തി .ഒഐസിസി ആക്ടിങ് പ്രസിഡന്റ് ശ്രീ എബി വാരിക്കാട് ,മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ സുധീർ മൊട്ടമ്മലിന്, മെമ്പർഷിപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു .ഒഐസിസി ജനറൽ സെക്രെട്ടറി ബി സ് പിള്ളൈ, ശ്രീമതി ഷെറിൻ കൊട്ടാരത്തിലിനും , സെക്രെട്ടറി എം എ നിസാം ,സുരേന്ദ്രൻ എളയാവൂരിനും മെമ്പർഷിപ്പ് കൈമാറി . ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീ സിദ്ദിഖ് അപ്പക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നേതാക്കളായ വർ​ഗീസ് ജോസഫ് മാരാമൺ ,രാജീവ് നാടുവിലേമുറി എന്നിവരും , ജില്ലാ നേതാക്കളായ ലിപിൻ മുഴക്കുന്ന് ,ജോബി ആലക്കോട് എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കണ്ണൂർ ജില്ലയിലെ നിരവധി പ്രവർത്തകർ തദവസരത്തിൽ ഒഐസിസി മെമ്പർഷിപ്പ് സ്വീകരിച്ചു…

Read More

യൂസഫലി നിർമിച്ച 15 കോടിയുടെ താമസകേന്ദ്രം മൂന്ന് പാവപ്പെട്ട അമ്മമാർ ഉദ്ഘാടനം ചെയ്യും

പത്തനാപുരം ​ഗാന്ധിവൻ സന്ദർശിച്ച് എം.എ യുസഫലി കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാർക്ക് സുഖസൗകര്യങ്ങളോടെ താമസിക്കുവാൻ താൻ നിർമ്മിച്ചുനൽകുന്ന ബഹുനില മന്ദിരം സന്ദർശിക്കുവാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എത്തി. ഗാന്ധിഭവൻ പുതിയ മന്ദിരം സ്ഥിതി ചെയ്യുന്ന അങ്കണത്തിൽ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ അദ്ദേഹത്തെ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ട്രസ്റ്റി പ്രസന്നാ രാജൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ ചേർന്നാണ് സ്വീകരിച്ചു. ഗാന്ധിഭവൻ ഭാരവാഹികൾക്കൊപ്പം കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്തിയ അദ്ദേഹം പാവപ്പെട്ട മൂന്ന് അമ്മമാർ ചേർന്നായിരിക്കും ഉദ്ഘാടനം നിർവ്വഹിക്കുക എന്നറിയിച്ചു. അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണെന്നും തന്റെ ഉമ്മ പറഞ്ഞിട്ടുള്ളത് പോലെ അമ്മമാരെ നോക്കണമന്നത് തന്റെ കടമയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദ്യമായി ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ അവിടുത്തെ അമ്മമാരെ കണ്ടപ്പോൾ വല്ലാതെ വേദനിച്ചു. 15 പേർ മാത്രമേ ഇവിടെ വിവാഹം കഴിക്കാത്ത…

Read More

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ് കാമ്പയിന് തുടക്കം

കൃഷ്ണൻ കടലുണ്ടി  കുവൈറ്റ് സിറ്റി : ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റി മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു. അബ്ബാസിയാ ഒഐസിസി ഓഫീസിൽ വെച്ച് കൂടിയ യോഗത്തിൽ സീനിയർ മെമ്പർ ബാബു പനമ്പള്ളിക്കു മെമ്പർഷിപ് കൈമാറി ഒഐസിസി നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വാരികാട് മെമ്പർഷിപ് വിതരണോൽഘാടനം നിർവഹിച്ചു. ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ളൈ മുഖ്യ പ്രഭാഷണം നൽകി.നാഷണൽ  കമ്മിറ്റി ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ, ട്രഷറർ  രാജീവ് നാടുവിലേമുറി, നാഷണൽ കമ്മിറ്റി സെക്രട്ടറി ജോയ് കരുവാളൂർ, സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, കോട്ടയം ജില്ലാ ട്രഷറര്‍ ബത്താര്‍ ശിശുപാലന്‍ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ചടങ്ങിൽ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍…

Read More

ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി

കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി. അഗാതമായി പാണ്ഡിത്യത്തിനുടമായ മഹത് വ്യക്തിത്വത്തെയാണ്  അദ്ദേഹത്തിൻ്റെ വിയോഗം മൂലം ദീനീ സമൂഹത്തിന് നഷ്ടമായതെന്ന് കുവൈത്ത് കെ.എം.സി.സി.പ്രസിഡണ്ട് ഷറഫുദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾറസാഖ് പേരാമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read More

എ.ഫ്.എൽ സമ്മർ ലീഗ് : റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് : അബുഹലീഫാ റേൻജർസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന എ.ഫ്.എൽ സമ്മർ ലീഗ് 2022 (A-ഡിവിഷൻ) ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എലൈറ്റ് സ്പോർട്ടിങ് ക്ലബ്ബിനെ പരാജയപ്പെടുത്തി റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ടോസ് നേടിയ റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്‌ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. 55 പന്തില്‍ 67 റണ്‍സ് എടുത്ത രാഹുൽ മുരളി ആണ് ഫൈനലിലെ താരം. 165 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ എലൈറ്റ് സ്പോർട്ടിങ് ക്ലബിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടൂർണമെന്റിലെ മികച്ച താരമായി റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് താരം റെനിൽ രാജിനെയും മികച്ച ബാറ്റ്സ്മാനായി ലയൺസ്‌ ക്രിക്കറ്റ് ക്ലബ് താരം സന്ദീപ് പട്ടേലിനെയും മികച്ച ബൗളർ ആയി ലയൺസ്‌…

Read More

ഏറെ പേർക്ക് ആശ്വാസമായി കുവൈറ്റ് ഒഐസിസി യൂത്ത് വിങ് മെഡിക്കൽ ക്യാമ്പ്

ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒഐസിസി യൂത്ത് വിങ് കുവൈറ്റും ഫഹാഹീൽ മെഡ്‌ എക്സ് മെഡിക്കൽ കെയറും സംയുക്തമായി ആഗസ്റ്റ് 26 വെള്ളിയാഴ്ച്ച മെഡക്‌സ് ക്ലിനിക്കിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .  ആതുര സേവനം അപ്രാപ്യമായ ബാച്ചിലർ ക്യാമ്പുകളിൽ നിന്നടക്കമുള്ള ഒട്ടേറെ പേർക്ക് ഓക്സിജൻ , കൊളസ്ട്രോൾ , രക്തസമ്മർദ്ദം എന്നിവക്ക് സൗജന്യ ലാബറട്ടറി പരിശോധന അനുഗ്രഹമായി. പുതുതായി ആരംഭിച്ച ക്ലിനിക്കിലെ  ജനറൽ , ഈ എൻ റ്റി ഉൾപ്പെടെ വിദഗ്‌ധ ഡോക്ടർമാരുടെ സേവനം നൂറുകണക്കിന് ആളുകൾ പ്രയോജനപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർ അടക്കമുള്ള മുഴുവൻ യൂത്ത് വിങ് പ്രവർത്തകർക്കും മെഡക്‌സ് മെഡി കെയർ ന്റെ സൗജന്യ പ്രിവിലേജ് കാർഡ്‌കൾ വിതരണം ചെയ്യപ്പെട്ടു. ഒഐസിസി യൂത്ത് വിങ് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട്  ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു…

Read More

ബദർ അൽ സമ മെഡിക്കൽ സെന്റർ പുതിയ ഒപിഡി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കൃഷ്ണൻ കടലുണ്ടി  കുവൈറ്റ് സിറ്റി : ബദർ അൽ സമ മെഡിക്കൽ സെന്റർ പുതിയ ഒപിഡി യും KOC, KNPC, KIPIC, Visa Medical എന്നിവയ്‌ക്കുള്ള കമ്പനി മെഡിക്കൽ വിഭാഗവും ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്ട്‌മെന്റിന്റെ ഉദ്ഘാടനം ഡയറക്ടർ ബോർഡ് ഡോ. മുഹമ്മദ് പി.എ, അബ്ദുൾ ലത്തീഫ്, ഡോ.ശരത് ചന്ദ്ര (സി.ഇ.ഒ), അബ്ദുൾ റസാഖ് (ബ്രാഞ്ച് മാനേജർ) എന്നിവരുടെ അധ്യക്ഷതയിൽ നിർവ്വഹിച്ചു.ഈ അവസരത്തിൽ ബദർ അൽ സമാ മെഡിക്കൽ സെന്റർ ബദർ അഭ്യുദയകാംക്ഷികളുമായും പത്രമാധ്യമങ്ങളുമായും ആശയവിനിമയം നടത്തി, തുടർന്ന് അത്താഴവിരുന്ന്. ഏകദേശം 40 അസോസിയേഷനുകളും 25 ഓളം മാധ്യമങ്ങളും ചേർന്ന് അവിടെ സാധുവായ ഫീഡ്‌ബാക്ക് നൽകി.ആശയവിനിമയ വേളയിൽ, ഞങ്ങളുടെ പുതിയ രണ്ട് കേന്ദ്രങ്ങൾ തുറക്കുന്നതായി ഡയറക്ടർ ബോർഡുകൾ അറിയിച്ചു. കുവൈറ്റിലെ എല്ലാ രക്തദാതാക്കൾക്കും ഒരു വർഷത്തേക്ക് സൗജന്യ കൺസൾട്ടേഷന്  ബദർ അൽ സമയിൽഅർഹതയുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.2017 മാർച്ചിൽ ആരംഭിച്ച…

Read More

കുവൈറ്റിൽ ശിഹാബ് തങ്ങൾ അനുസ്മരണം: പികെ ഫിറോസ് സംബന്ധിക്കും

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : കുവൈറ്റ്‌ കെഎംസിസി സംസ്ഥാന കമ്മിറ്റി സമകാലികം 2022 എന്ന പേരിൽ സങ്കടിപ്പിക്കുന്ന മർഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം അടുത്ത വെള്ളിയാഴ്ച നടക്കും.  അന്ന് വൈകുന്നേരം 6.30 നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി സംബന്ധിക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രെട്ടറി ജനാബ് പി കെ ഫിറോസ് സമകാലിക രാഷ്ട്രീയത്തെ വിശദമായി വിശകലനം ചെയ്ത് സംസാരിക്കും. ആഗസ്ററ് 26 ന് വെള്ളിയാഴ്ച്ച നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി വൻ ഒരുക്കങ്ങൾ നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Read More