റാസൽഖൈമ: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ഉജ്ജ്വല വിജയം റാസൽഖൈമയിലെ യുഡിഎഫ് പ്രവർത്തകർ ആഘോഷിച്ചു. റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ റാക് ഇന്‍കാസ് സ്റ്റേറ്റ് പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ അല്‍ദാന സ്വാഗതവും സെക്രട്ടറി ഫൈസല്‍ പനങ്ങാട് നന്ദിയും പറഞ്ഞു.റാക് കെ.എം.സി.സി ആക്റ്റിംഗ് പ്രസി. അക്ബർ, വൈ എം സി പ്രസിഡൻറ് കിഷോർ കുമാർ, നാസർ പൊൻമുണ്ടം , നേതാക്കളായ ആരിഫ് കുറ്റ്യാടി, നാസർ അൽ മഹ, അയ്യൂബ് കോയക്കാൻ,റഹീം, അജി സക്കറിയ, സിംസന, സജി ഗുരുവായൂര്‍, ആസാദ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. പിണറായി സര്‍ക്കാരിന്റെ ഏകാദിപത്യ ഭരണത്തിനും, വർഗീയ ധ്രുവീകരണത്തിനും ഉള്ള കേരള ജനതയുടെ മറുപടിയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ വിജയം എന്ന് യോഗം അഭിപ്രായപ്പെട്ടു.
Read MoreCategory: Dubai
ബിജെപി നേതാക്കളുടെ നബി നിന്ദ: വിദേശരാജ്യങ്ങൾ പ്രതിഷേധം കടുപ്പിക്കുന്നു
ന്യൂഡൽഹി: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ലോക രാഷ്ട്രങ്ങൾ. ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പാകിസ്ഥാൻ. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ മത സ്വാതന്ത്രൃം നഷ്ടപ്പെട്ടെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കവുമായി ഗൾഫ് രാജ്യങ്ങളും രംഗത്തെത്തി. ഗൾഫ് രാജ്യങ്ങളും നിലപാട് കടുപ്പിക്കുകയാണ്. അതിനിടെ നബിവിരുദ്ധ പരാമർശം നടത്തിയ നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി കൊണ്ട് പരിഹാരമാകില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറയുന്നു.ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തർ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. പ്രവാചക നിന്ദയിൽ ഒമാനിലും വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാൻറ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിൽ പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം…
Read Moreബലാത്സംഗ കേസിൽ വിദേശത്ത് ഒളിവിലായിരുന്ന, വിജയ് ബാബു കൊച്ചിയിലെത്തി
കൊച്ചി: ബലാത്സംഗക്കേസില്‍ വിദേശത്തേക്ക് കടന്ന നിര്‍മാതാവ് വിജയ് ബാബു കേരളത്തില്‍ തിരിച്ചെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു കൊച്ചിയില്‍ വിമാനംഇറങ്ങിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് വിവരം. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. നടിയെ ബലാത്സംഗം ചെയ്ത…
Read Moreവിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ല. കേസിൽ വാദം തിങ്കളാഴ്ച തുടരും. ജാമ്യ ഹർജി നിലനിർത്തിയാൽ ഈ മാസം മുപ്പതിന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചു. എന്നാൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസ് രജിസ്റ്റർ ചെയ്തു എന്നറിഞ്ഞതിനു ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉന്നയിച്ചു. ഇപ്പോൾ എവിടെയാണെന്ന കാര്യം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല. നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി, പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തി എന്നീ കാര്യങ്ങൾ പ്രോസിക്യൂഷനും ഉന്നയിച്ചു. ജാമ്യം അനുവദിച്ചാൽ തിങ്കളാഴ്ച തിരികെ എത്താമെന്നാണ് വിജയ് ബാബു അറിയിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പ്രപതികരണം ലഭ്യമല്ല.
Read Moreവിജയ് ബാബുവിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽവെച്ച് തന്നെ അറസ്റ്റ്ചെയ്യും ; കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
കൊച്ചി: ബലാത്സംഗക്കേസിൽ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു.29ന് അര്‍ദ്ധരാത്രി ദുബായില്‍ നിന്ന് വിജയ് ബാബു പുറപ്പെടുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറങ്ങുന്നത് വൈകാന്‍ കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.കേരളത്തിലെത്തുമ്പോൾ തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. 30ാം തീയതി പുലര്‍ച്ചയോടുകൂടി വിജയ് ബാബു നെടുമ്പാശ്ശേരിയിലെത്തുമെന്നാണ് കരുതുന്നത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് തീരുമാനമറിയിക്കും. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ മാത്രമേ വിജയ് ബാബുവിനെ പൊലീസിന് എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയൊള്ളൂ. ഇന്നലെ റെഡ് കോര്‍ണര്‍ നോട്ടീസിനുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഇത് ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
Read Moreബലാത്സംഗക്കേസിൽ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ; ഹൈക്കോടതി നാളത്തേക്ക് മാറ്റി
കൊച്ചി : ബലാത്സംഗക്കേസിൽ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനോട് മടക്ക ടിക്കറ്റ് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് 30ന് മടക്കയാത്രയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയ വിമാനടിക്കറ്റ് ഇന്നലെ വിജയ് ബാബുവിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. കേസ് ഇന്ന് പരിഗണിക്കുമെന്ന് പിന്നീട് അറിയിച്ചിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, പരാതിക്കാരിയായ നടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തി വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി. പരാതിക്കാരിയായ നടി അയച്ച വാട്സാപ്പ് ചാറ്റുകള്‍, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള തെളിവുകള്‍ മുദ്രവച്ച കവറില്‍ നല്‍കിയിട്ടുണ്ട്.
Read Moreയു.എ.ഇ മുട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ “പ്രവാസി സംഗമം” സംഘടിപ്പിച്ചു
അഖിൽ ദാസ് ഗുരുവായൂർ ഷാർജ: നവീകരിച്ച മുട്ടം-വേങ്ങര മുസ്ലിം യു.പി. സ്കൂളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് യു.എ.ഇ. മുട്ടം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ “പ്രവാസി സംഗമം സംഘടിപ്പിച്ചു”. കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ചു പഴയ കെട്ടിടം പൊളിച്ചാണ് ആധുനിക കെട്ടിടം നിർമ്മിച്ചത്. കെട്ടിട നിർമാണത്തിൽ സഹകരിച്ച പ്രവാസികളായ കമ്മിറ്റി അംഗങ്ങൾക്കും, പൂർവ്വ വിദ്യാർത്ഥികൾക്കും ഉദ്ഘാടനത്തിന് പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ഇങ്ങനെ ഒരു സ്നേഹ സംഗമം സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പാടത്തും, പറമ്പിലും, തൊടിയിലും, ബീഡി തെറുത്തും, ജീവിച്ച അക്ഷരഭ്യാസമില്ലാത്ത സാമ്പത്തീക കെട്ടുറപ്പില്ലാത്ത നന്മ മാത്രം കൈമുതലാക്കിയ ഒരു സമൂഹം തങ്ങളുടെ പിൻഗാമികൾക്കായി ഉറുമ്പ് കൂട് കൂട്ടുന്നത് പോലെ കൂട്ടിയിട്ട് നിർമ്മിച്ച നാടിന്റെ അഭിമാന സ്ഥാപനമാണ് നമ്മുടെ മുട്ടം, വെങ്ങര മാപ്പിള യു.പി സ്ക്കൂൾ എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ. റഹീം പറഞ്ഞു. ഓലമേഞ്ഞ ഷെഡിൽ…
Read Moreബലാത്സംഗ കേസ് : വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി സൂചന
കൊച്ചി: ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി സൂചന. ദുബൈയില്‍ നിന്നാണ് ജോര്‍ജിയയിലേക്ക് പോയത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. വിജയ് ബാബുവിനെതിരെ ഉടന്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. അതിനിടെ ഒളിവില്‍ കഴിഞ്ഞ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കി. കൊച്ചി സിറ്റി പൊലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും. വിജയ് ബാബുവിനെതിരെ യു.എ.ഇ പൊലീസിന് നേരത്തെ അറസ്റ്റ് വാറണ്ട് കൈമാറിയിരുന്നു. ഇന്റര്‍പോള്‍ ആണ് വാറണ്ട് കൈമാറിയത്.
Read Moreവിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി, യുഎഇ വിട്ടെന്നു സംശയം
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി. കൊച്ചി പൊലീസിന്റെ ആവശ്യ പ്രകാരം കേന്ദ്രസർക്കാരിന്റേതാണ് നടപടി. ഇക്കാര്യം ഇന്റർപോൾ വഴി യു എ ഇയെ അറിയിച്ചു. യു എ ഇ യ്ക്ക് പുറത്ത് വിജയ് ബാബു പോകാൻ സാധ്യതയുള്ള രാജ്യങ്ങൾക്കും ഈ വിവരം കൈമാറും.യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇൻറർപോൾ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഇൻറർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിൻറെ ഭാഗമായി കൊച്ചിയിലെ കോടതി ഇന്നലെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറൻറാണ് യുഎഇ പൊലീസിന് കൈമാറിയത്. വിജയ് ബാബു യു എ ഇയിൽ എവിടെയുണ്ടന്ന് നിലവിൽ കൊച്ചി പൊലീസിന് അറിയില്ല. ഇയാൾ യുഎഇ വിട്ടെന്നാണ്…
Read Moreപാസ്പോർട്ട് റദ്ദാക്കി; വിജയ് ബാബു മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചന
കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ പാസ്പോർട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി. പാസ്പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സിഎച്ച്. നാഗരാജു വ്യക്തമാക്കി. പാസ്പോർട്ട് റദ്ദായ കാര്യം ഇന്ത്യൻ എംബസി മുഖാന്തരം യുഎഇ എംബസിയെ അറിയിക്കും. ഈ സാഹചര്യത്തിൽ വിജയ് ബാബുവിനെ യുഎഇ പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.എന്നാൽ, വിജയ് ബാബു ഇപ്പോഴും യുഎഇയിൽ തന്നെയുണ്ടോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. കേസുകളിൽ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം ഇയാൾ കടന്നതായും സൂചനയുണ്ട്. എന്നാൽ പോലീസ് ഇക്കാര്യം ഉറപ്പിച്ചിട്ടില്ല.
Read More