അഷറഫ് കുറ്റിച്ചിലിന്റെ ഇടപെടൽ; ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിന്റെ സഹായത്തോടെ 7 ഇന്ത്യക്കാർ നാടണഞ്ഞു

നാദിർ ഷാ റഹിമാൻ അബഹ: 15 വർഷത്തെ തുടർച്ചയായ പ്രവാസത്തിനിടെ സാമ്പത്തിക കുറ്റത്തിന് 5 വർഷത്തിലേറെ ജയിലിൽ കഴിയേണ്ടിവന്ന തമിഴ്നാട് സ്വദേശി ഉൾപ്പടെ 7 പേരടങ്ങുന്ന ഇന്ത്യൻ സംഘം ഒ. ഐ.സി. സി സൗദി ദക്ഷിണ മേഖല കമ്മറ്റി പ്രസിഡണ്ടും, കൗൺസുലേറ്റ് ജീവകാരുണ്യവിഭാഗം വോളണ്ടിയറുമായ അഷ്റഫ് കുറ്റിച്ചലിന്റെ സഹായത്തോടെ അബഹയിൽ നിന്നു ദുബായി വഴി വിമാനമാർഗ്ഗം നാട്ടിലേക്കു തിരിച്ചു. സ്വദേശിക്കു തുകയില്ലാത്ത ചെക്ക് കൊടുത്തതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശി അബഹയിലേയും , ജിസാനിലേയും, ഖമ്മീസിലേയും ജയിലുകളിൽ കഴിയേണ്ടിവന്നത്. നാട്ടിൽ നിന്നും മുഴുവൻ തുകയും വരുത്തി കടം വീട്ടിയെങ്കിലും, സ്വന്തം പേരിലുള്ള വാഹനവും, സ്പോൺസർ ഹുറൂബ് ആക്കിയതും നാട്ടിലേക്കുള്ള യാത്രക്ക് തടസ്സമായി. തുടർന്നു അബഹ നാടുകടത്തൽ കേന്ദ്രം മേധാവി ആവശ്യപ്പെട്ടതനുസരിച്ച് അഷ്റഫ് കുറ്റിച്ചൽ ഇടപെട്ട് ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിലെ കൗൺസുൽ സാഹിൽ ശർമ്മയുടെ സഹായത്തോടെ എമർജൻസി സർട്ടിഫിക്കറ്റ് തരപ്പെടുത്തി.…

Read More

കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ ‘നിയമവീഥിയിലെ വികസനം’ പ്രകാശനം ചെയ്തു

കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ ‘നിയമവീഥിയിലെ വികസനം’ എന്ന പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു. ഷാർജയിൽ ഇൻകാസ് തൃശൂർ ജില്ല കൂട്ടായ്മ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ പുസ്തകം പ്രകാശനം ചെയ്തു. തൃശൂർ ജില്ലയിലെ വികസന പദ്ധതികളിലെ ക്രമക്കേടുകൾ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചായക്ക് ഈടാക്കിയ അമിത തുക, പ്രവാസികളുടെ വിഷയങ്ങൾ, പാലിയേക്കര ടോൾ, കുതിരാൻ തുരങ്കം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങളുടെ വിവരങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

Read More

ഡ്രോൺ ആക്രമണം: ഇറാഖ് പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു

ബാ​ഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു നേരേ ഭീകരാക്രമണം. പ്രധാനമന്ത്രി മുസ്തഫ അൽ ക്വദാമി വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രധാനമന്ത്രി മുസ്തഫ അൽ ക്വദാമിക്ക് പരിക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഔദ്യോഗിക വക്താവ് ഇത് നിഷേധിച്ചു. താൻ സുരക്ഷിതനാണെന്നും ജനങ്ങൾ സംയമനംപാലിക്കണമെന്നും മുസ്തഫ അൽ ക്വദാമി ട്വീറ്റ് ചെയ്തു.ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നു. ഭീകരാക്രമണമാണു നടന്നതെന്ന് ഉറാഖ് പറയുന്നെങ്കിലും ആക്രമണത്തിൻറെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.പൊട്ടിത്തെറിയിൽ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകർക്ക് അടക്കം പരിക്കേറ്റു.

Read More

പ്രിയദർശിനി പബ്ലിക്കേഷൻസ് ബുക്ക്സ്റ്റാൾ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ഷാർജ: ആഗോള ശ്രദ്ധ നേടിയ 40-ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇൻകാസ് യു എ ഇ യുടെ ആഭിമുഖ്യത്തിലുള്ള പ്രിയദർശിനി പബ്ലിക്കേഷൻസ് ബുക്ക്സ്റ്റാൾ മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവർത്തകർ തടിച്ചുകൂടിയ ഉദ്ഘാടന ചടങ്ങിൽ ഇൻകാസ് യു.എ.ഇ ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ സഞ്ജു പിള്ള സ്വാഗതമാശംസിച്ചു. മലപ്പുറം യു.ഡി.എഫ് ചെയർമാൻ പി. ടി അജയ് മോഹൻ, കെ.പി.സി.സി സെക്രട്ടറി ഐ. മൂസ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി പുന്നക്കൻമുഹമ്മദാലി നന്ദി രേഖപ്പെടുത്തി.

Read More

പുന്നക്കന്‍ മുഹമ്മദലിയുടെ ‘ഒപ്പം: കോവിഡ് കുറിപ്പുകള്‍’ പ്രകാശനം ചെയ്തു

ഷാര്‍ജ: സാംസ്‌കാരിക പ്രവര്‍ത്തകനും ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലി എഡിറ്റ് ചെയ്ത് ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘ഒപ്പം: കോവിഡ് കുറിപ്പുകള്‍’ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഡോ. ഇ.പി ജോണ്‍സണ്‍ ഷാര്‍ജ യൂനിസ് അല്‍ ബലൂഷി ലോയര്‍ ആന്റ് ലീഗല്‍ കണ്‍സള്‍ട്ടന്റ്‌സ് നിയമ പ്രതിനിധിയും ഗ്ലോബൽ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ സലാം പാപ്പിനിശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്തു. ദുബൈ കെ.എം.സി.സി മുന്‍ ട്രഷററും ധനകാര്യ വിദഗ്ധനുമായ ടി.പി മഹ്മൂദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഗോള്‍ഡ് എഫ്. എം ന്യൂസ് എഡിറ്റര്‍ റോയ് റാഫേല്‍ നിയന്ത്രിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ലിപി ചെയര്‍മാന്‍ അക്ബര്‍,…

Read More

രമേശ് ചെന്നിത്തലയൊടൊപ്പം ദീപാവലി ആഘോഷങ്ങൾ തുടക്കം കുറിച്ച് ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോടൊപ്പം ദീപാവലി ആശംസകൾക്ക് തുടക്കം കുറിച്ചു. ഗ്രാൻഡ് ഹയ്യത് ഹോട്ടലിൽ വെച്ച് മധുര വിതരണം നൽകി ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചു. രമേശ് ചെന്നിത്തല മുഴുവൻ യു.എ.ഇയിലെ പ്രവാസി സമൂഹത്തിന് ദീപാവലി ആശംസകൾ നേർന്നു. ദീപങ്ങളുടെ ഉത്സവാഘോഷം എല്ലാ പ്രവാസികൾക്കും സന്തോഷവും ഐശ്വര്യവും ഭാഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സാന്നിധ്യം വഹിച്ച ചടങ്ങിൽതിരുവനന്തപുരം ജില്ലാ ഇൻകാസ് പ്രസിഡന്റ് പ്രദീപ്‌ കോശി, ജില്ലാ സെക്രട്ടറി നൗഷാദ് അഴൂർ, വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ധീൻ, ബിജോയ്‌ കിളിമാനൂർ, ആരിഫ്, ഷാബു തോമസ് ഗുരുവായൂർ, അഖിൽ ദാസ് ഗുരുവായൂർ, എന്നിവർ പങ്കെടുത്തു.

Read More

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

അജ്‌മാൻ: ഇൻകാസ് അജ്‌മാൻ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ 37 ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. യോഗത്തിൽ ആക്ടിംഗ് പ്രസിഡൻറ് സി.കെ ശ്രീകുമാർ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻറ് ടി.എ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദലി സാഹീബ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രസിഡൻറ് നസീർ മുറ്റിച്ചൂർ, ജില്ലാ പ്രസിഡൻറുമാരായ ജോബിൻ, മനുമാമച്ചൻ, ശങ്കരനാരായണൻ തുടങ്ങിയവർ അനുസ്മരിച്ചു. യോഗത്തിൽ ബിജു ജോൺ സ്വാഗതവും മനോജ് നന്ദിയും പ്രകാശിപ്പിച്ചു.

Read More

ദുബായ് എക്‌സ്‌പോയില്‍ ഇന്ത്യയെ കണ്ടു ; ഇന്ത്യയുടെ ആത്മാവിനെ കണ്ടില്ലെന്ന് യുഡിഎഫ് എം എം ഹസ്സന്‍

ദുബായ് : ഇൻകാസ് ദുബായ് കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി, ഇന്ദിരാഗാന്ധി പോലുള്ള ലോകം ആദരിക്കുന്ന രാഷ്ട്ര നേതാക്കളെ, ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണക്കൂടം തന്നെ മറക്കുന്ന കാഴ്ചയാണ് കാണുന്നത്. ദുബായ് സന്ദർശത്തിനിടെ, താൻ വേൾഡ് എക്‌സ്‌പോ സന്ദർശിച്ചു. എക്‌സ്‌പോയിലെ ഇന്ത്യൻ പവലയനിൽ താൻ ഇന്ത്യയെ കണ്ടെങ്കിലും, ഇന്ത്യയുടെ ആത്മാവിനെ കാണാൻ കഴിഞ്ഞില്ലെന്ന്, എം എം ഹസ്സൻ പറഞ്ഞു. നമ്മുടെ രാഷ്ട്ട്രപിതാവ് മഹാത്മാഗാന്ധിയെ തന്നെ ഇന്ത്യൻ ഭരണക്കൂടം, മറക്കുന്ന കാലത്താണ് ഈ അനുസ്മരണമെന്നതും ഏറെ ഗൗരവമുള്ളതാണെന്ന് കെ പി സി സി മുൻ അധ്യക്ഷനും മുൻ പ്രവാസികാര്യ മന്ത്രിയുമായ എം എം ഹസ്സൻ പറഞ്ഞു. ഇൻകാസ് ദുബായ് പ്രസിഡണ്ട് നദീർ കാപ്പാട് അധ്യക്ഷത വഹിച്ചു. യുഎഇ സീനിയർ വൈസ് പ്രസിഡണ്ട്…

Read More

മഴക്കെടുതിയിൽ ദുരിതം പേറുന്ന കുടുംബങ്ങളെ സഹായിക്കാൻ ഖത്തറിലെ പ്രവാസി സമൂഹം

ദോഹ: തെക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയുടെ ദുരിതങ്ങൾ പങ്കുവെച്ചും, ദുരിതം പേറുന്ന പ്രവാസികളുൾപ്പെടെ ഉള്ളവരെ സഹായിക്കുന്നതിനുള്ള വഴികളാരാഞ്ഞും ഖത്തറിലെ പ്രവാസി സമൂഹം ഒത്തുചേർന്നു .കൾച്ചറൽ ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ സ്വന്തം വീടുകളും ‘ കൃഷിയിടങ്ങളും കനത്ത മഴയിൽ തകർന്നു പോയ പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലെ ഒട്ടനവധി പ്രവാസികൾ സംബന്ധിച്ചു .ഇരകളായ പ്രദേശവാസികൾക്ക് മാനസിക പിന്തുണ നൽകുക, മഴക്കെടുതിയിൽ അകപ്പെട്ടവർക്കാവശ്യമായ അടിയന്തിര സഹായം എത്തിക്കുക ,മഴക്കെടുതിയിൽ പ്രവാസികളുടെ നഷ്ട്ടപെട്ട രേഖകൾ തിരിച്ചു കിട്ടുവാനുള്ള നടപടി ക്രമത്തിൽ നോർകയുടെ ഇടപെടൽ ഉണ്ടാവുക,അർഹയരായവരുടെ പുനരധിവാസ പ്രക്രിയയിൽ ഐ സി ബി എഫ് പോലുള്ള ഏബസി അപ്പക്സ് ബോഡികൾ സാധ്യമായ പിന്തുണ നൽകുക,നാട്ടിൽ ഗവെർന്മെന്റിന്റെ നഷ്ട്ട പരിഹാര പാക്കേജിൽ ദുരിത ബാധിതരായ പ്രവാസികളെ അവഗണിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗം മുന്നോട്ടു വെച്ചത്.ദുരിത…

Read More

ഓസ്ട്രിയൻ പ്രധാനമന്ത്രിക്കു മലയാളി പ്രസ് സെക്രട്ടറി

വിയന്ന. ഓസ്ട്രിയൻ പ്രധാനമന്ത്രിക്കു ചങ്ങനാശേരിക്കാരൻ പ്രസ് സെക്രട്ടറി. ഓസ്ട്രിയൻ പ്രധാനമന്ത്രി ഷാലൻ ബെർഗിന്റെ പ്രസ് സെക്രട്ടറിയായി ചങ്ങനാശേരിയിലെ പാലത്തുങ്കൽ കുടുംബാംഗമായ ഷിൽട്ടൻ ജോസഫ് പാലത്തുങ്കലാണ് നിയമിതനായത്. ഓസ്ട്രിയൻ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പ്രമുഖ പദവികൾ വഹിച്ചുവരികയാണ് ഷിൽട്ടൻ. അഴിമതി ആരോപണങ്ങളെ തുടർന്ന് സെബാസ്റ്റിയൻ കുർസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലൻ ബെർഗ് പ്രധാനമന്ത്രി പദവിയിലെത്തിയത്. അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച ചാൻസലർ ഓഫിസിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷിൽട്ടനെ നിയമിച്ചത്. വിയന്നയിലാണ് ഷിൽട്ടൻ ജോസഫ് ജനിച്ചതും വളർന്നതും. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂൾ, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി, ഹാർവാർഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Read More