ബർമിങ്ങാം:കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം എം.ശ്രീശങ്കർ. ലോങ്ജംപിൽ വെള്ളി മെഡൽ കരസ്ഥമാക്കി. പുരുഷ ലോങ്ജംപിൽ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡൽ നേടനാകുന്നത്.8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയത്. സ്വർണമെഡൽ നേടിയ ബഹമാസ് ലഖ്വൻ നയൺ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും അദ്ദേഹം രണ്ടാമത്തെ ശ്രമത്തിൽ തന്നെ മികച്ച ദൂരം കണ്ടെത്താനായതാണ് ശ്രീശങ്കറിന്റെ മുന്നിലെത്തിച്ചത്. ശ്രീശങ്കർ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡൽ കരസ്ഥമാക്കാനായ 8.08 മീറ്റർ ദൂരം കടന്നത്. നാലാം ശ്രമത്തിൽ അതിനേക്കാൾ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും അത് ഫൗളായി.
Read MoreCategory: Britain
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം: 19കാരൻ ജെറിമി ലാല്‍റിന്നുംഗ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വർണ്ണം നേടി
ന്യൂഡൽഹി : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. 19കാരൻ ജെറിമി ലാല്‍റിന്നുംഗയുടെ വിസ്മയ പ്രകടനത്തോടെ ഇന്ത്യൻ മെഡൽ നേട്ടം അഞ്ചായി ഉയർത്തി. ഭാരോദ്വഹനത്തില്‍ പുരുഷന്മാരുടെ 67 കിലോവിഭാഗത്തില്‍ ജെറിമി ലാല്‍റിന്നുംഗ ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. കരിയറിലെ തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെ ജെറിമി ലാല്‍റിന്നുംഗ സ്വര്‍ണവുമായി വിസ്മയിപ്പിച്ചു. സ്നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയുമായി ആകെ 300 കിലോയാണ് ജെറിമി ലാല്‍റിന്നുംഗ ഉയര്‍ത്തിയത്. ജെറിമി ഉയര്‍ത്തിയ 300 കിലോ ഗെയിംസ് റെക്കോര്‍ഡാണ്. സ്നാച്ചിലെ ജെറിമിയുടെ 140 കിലോയും പുതിയ ഗെയിംസ് റെക്കോര്‍ഡായി മാറി. എന്നാല്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ജെറിമിക്ക് പരിക്കേറ്റത് ആശങ്കയാണ്. ഇന്നലെ വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 കിലോവിഭാഗത്തിൽ ഒളിമ്പിക് മെഡൽ ജേതാവ് മീരാഭായി ചാനു ഇന്ത്യക്കായി ആദ്യ സ്വർണ്ണം നേടിയിരുന്നു.
Read Moreബ്രിട്ടൺ ഉരുകുന്നു : ഉഷ്ണതരംഗ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ സാധ്യത
ലണ്ടൻ : ബ്രിട്ടൺ ഉരുകുന്നു, ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ ഉഷ്ണതരംഗ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ സാധ്യത. താപനില ഇത്തരത്തില്‍ തന്നെ തുടരുകയും ഉഷ്ണതരംഗ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്താല്‍ ഭക്ഷണ വിതരണങ്ങൾ തടസ്സപ്പെടുക, സ്കൂളുകൾ അടച്ചിടൽ, റോഡുകളും ട്രെയിനുകളും തടസ്സപ്പെടുക, ആണവ നിലയങ്ങൾ പ്രവർത്തന രഹിതമാകുക, റോഡ്, റെയിൽവേ, വിമാന ഗതാഗതങ്ങള്‍ക്ക് തടസ്സം, “ജോലി രീതികളിലും ദിനചര്യകളിലും കാര്യമായ മാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ പറയുന്നു. താപനില ഉയരുമ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. എന്നാല്‍, സ്കൂളുകളുടെ സമയക്രമം പുതുക്കേണ്ടിവരുമെന്നും ചൂടു കൂടിയ സാഹചര്യങ്ങളില്‍ സ്പോര്‍ട്സ് പരിപാടികള്‍ മാറ്റിവയ്ക്കേണ്ടിവരുമെന്നും അറിയിപ്പില്‍ പറയുന്നു. ദേശീയ അടിയന്തരാവസ്ഥയ്ക്ക് താഴെയുള്ള ഘട്ടമായ ലെവൽ ത്രീ ഹീറ്റ് ഹെൽത്ത് അലേർട്ട് ഇതിനകം നൽകി കഴിഞ്ഞു. ആശുപത്രികളും കെയർ ഹോമുകളും കൂടുതൽ ശ്രദ്ധ ചെലുത്തണം എന്നും അറിയിപ്പുണ്ട്.
Read Moreയുഎസും യൂറോപ്പും ഒമിക്രോൺ ഭീതിയിൽ, വരാനിരിക്കുന്നതു കോവിഡ് സുനാമിയെന്ന് ലോകാരോഗ്യസംഘടന
ന്യൂയോർക്ക്: ലോകം കോവിഡ് ഡെൽറ്റാ, ഒമിക്രോൺ വകഭേദങ്ങളുടെ പിടിയിലേക്കെന്നു സൂചന നൽകി മിക്ക ഭൂഖണ്ഡങ്ങളിലും വ്യാപനം പെരുകുന്നു. യൂറോപ്പിൽ 2.84 ദശലക്ഷം പേരിലും യുഎസിൽ 1.48 ദശലക്ഷം പേരിലും പുതിയ വകഭേദം കണ്ടെത്തി. ആഫ്രിക്കൻ രാജ്യങ്ങളിലും വ്യാപനം രൂക്ഷമാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഏഴു ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും സ്ഥിതി രൂക്ഷമല്ല. ഇന്ത്യയിലടക്കം വളർച്ച ആശങ്കാജനകമല്ലെങ്കിലും തീവ്രവ്യാപന ഭീഷണി നേരിടുകയാണ്. അതിനിടെ, ലോകം കോവിഡ് സുനാമിയിലേക്കാണു നീങ്ങുന്നതെന്നും നിതാന്ത ജാഗ്രത വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് അദാനോം വ്യക്തമാക്കി. ഡെൽറ്റയും പുതിയ ഒമിക്രോൺ വകഭേദവും ചേരുമ്പോൾ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.ഇപ്പോൾത്തന്നെ മന്ദഗതിയിൽ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും.…
Read Moreആദ്യ ഒമിക്രോൺ മരണം ഇംഗ്ലണ്ടിൽ, ബൂസ്റ്റർ കുത്തിവയ്പിന് ആക്കംകൂട്ടി ബോറിസ് ജോൺസൺ
ലണ്ടൻ: ലോകത്ത് ആദ്യത്തെ ഒമിക്രോൺ മരണം യുകെയിൽ. ഇവിടെ ഒരാൾ കോവിഡ് ഒമിക്രോൺ വൈറസ് ബാധിച്ചു മരിച്ചെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജനങ്ങൾ ഭയന്നു പിന്മാറുകയല്ല, ശക്തമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണു വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്ത് അതിവേഗത്തിൽ കോവിഡ് പ്രതിരോധ ബൂസ്റ്റർ വാക്സിനേഷൻ നടക്കുകയാണെന്നു ഹെൽത്ത് സെക്രട്ടറി സജിദ് ജാവിദ് വ്യക്തമാക്കി. തിങ്കളാഴ്ച മാത്രം അഞ്ചു ലക്ഷം പേരാണ് ബൂസ്റ്റർ കുത്തിവയ്പെടുത്തത്.ഇന്ത്യയിലടക്കം 16 രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വ്യാപിച്ചിട്ടുണ്ട്. യുകെയിൽ നിന്നു വന്ന മലയാളിക്കടക്കം കേരളത്തിലും ഒമിക്രോൺ വരവ് അറിയിച്ചു. ലോകാരോഗ്യ സംഘടനയും കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അറുപതോളെ രാജ്യങ്ങളിൽ കോവിഡ് 19ന്റെ വകഭേദങ്ങൾ കാണപ്പെടുന്നുണ്ട്.അതിൽ ഏറ്റവും അപകടകാരിയാണ് ഒമിക്രോൺ എന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനകം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഇനി ബൂസ്റ്റർ കുത്തിവയ്പിലേക്കു മാറണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. രമ്ട്…
Read Moreയുഎഇ സര്‍ക്കാര്‍ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക്
അബുദാബി: യുഎഇയിലെസര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് നിലവിൽ വരും. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ ദുബൈയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ സമയക്രമത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച ഇനി മുതല്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പ്രവൃത്തി ദിനമായിരിക്കും. രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ നമസ്കാരം 1.15 മുതലായിരിക്കും നടക്കുന്നതെന്നത് കൂടി കണക്കിലെടുത്താണ് പ്രവൃത്തി സമയം ഇങ്ങനെ നിജപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ വീടുകളില്‍ നിന്നു തന്നെ ജോലി ചെയ്യാവുന്ന തരത്തിലുള്ള…
Read More