ഇന്ന് 19,653 പേര്‍ക്ക്, wpr എട്ടിന് മുകളിലുള്ള 678 പ്രദേശങ്ങള്‍

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1906; രോഗമുക്തി നേടിയവര്‍ 26,711 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,87,587 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,267 പേര്‍…

Read More

ഡല്‍ഹിയില്‍ ‘0’ കോവിഡ് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ച സംസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഒരാള്‍ പോലും കോവിഡ് ബാധിച്ചു മരിച്ചില്ല. കോവിഡ് ഗുരുതര സംസ്ഥാനങ്ങളില്‍ 0 മരണ നിരക്ക് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് ഡല്‍ഹി. 387 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ 14 ലക്ഷത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് വന്നുപോയത്. ഒരു ബെഡിന് പത്തു ലക്ഷം രൂപ വരെ ഈടാക്കിയിരുന്ന കോവിഡ് സ്വകാര്യ ആശുപത്രികളില്‍ ഒരാള്‍ പോലും ചികിത്സയിലില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണിപ്പോള്‍ കോവിഡ് ചികിത്സ. അതും പൂര്‍ണമായി സൗജന്യം, മൂന്നാം കോവിഡ് വ്യാപനത്തിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

Read More

എട്ടാംക്ലാസുകാരിയുടെ മരണംഃ അധ്യാപകന്‍ അറസ്റ്റില്‍

കാസർകോട്: മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റില്‍. ആദൂർ സ്വദേശി ഉസ്മാനെ മുംബൈയില്‍ നിന്നാണ് അറസ്റ്റിലായത്. ഫോൺ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തിൽനിന്ന് ഉസ്മാനെ മേൽപ്പറമ്പ് പൊലീസ്‌ അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യപ്രേരണ, ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി

Read More

കണ്ണൂര്‍ ജയിലില്‍ മാരകായുധങ്ങള്‍ പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മാരകായുധങ്ങളും മൊബൈൽ ഫോണും രാഷ്ട്രീയ കോലപാതക കേസുകളില്‍ ഉള്‍പ്പെട്ടവരുടേതാണെന്നു സംശയം. ഇവരെ കാണാന്‍ പല അവസരങ്ങളില്‍ ജയിലിലെത്തിയവര്‍ കൊണ്ടുന്നതാണോ ഇവയെന്ന് അന്വേഷിക്കുന്നതായി ജയില്‍ അധികൃതര്‍. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതികള്‍ പുറത്തേക്കു നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നതായി കണ്ടെത്തിയിരുന്നു. കത്തി എന്നിവ കുഴിച്ചിട്ട നിലയിലായിരുന്നു. ജയില്‍ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടുകിട്ടിയത്. വര്‍ഷങ്ങളായി ഇവിടെ സൂക്ഷിച്ച ആയുധങ്ങളാണ് ഇവയെന്നാണ് നി​ഗമനം. ജയില്‍ വളപ്പില്‍ കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും ഈ ജയിലില്‍ പതിവാണെന്നു കണ്ടെത്തിയിട്ടുണ്ട്.

Read More

TE 645465 ന് ഓണം ബംബര്‍ 12 കോടി

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ നറുക്കെടുപ്പില്‍ TE 645465 ടിക്കറ്റിന് ഒന്നാം സ്ഥാനം. 12 കോടി രൂപയാണ് ഒന്നാം സ്ഥാനം.

Read More

മത സൗഹാര്‍ദത്തിനു കോണ്‍ഗ്രസ് മുന്‍കൈ എടുക്കും, യോഗം വിളിക്കും

കോഴിക്കോട്: വിദ്വേഷ പ്രചാരണങ്ങളിലൂടെ സംസ്ഥാനത്തിന്‍റെ മതസൗഹാര്‍ദവും സാമൂഹികാന്തരീക്ഷവും തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ തടയാന്‍ കോണ്‍ഗ്രസും പ്രതിപക്ഷവും മുന്‍കൈ എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും വ്യക്തമാക്കി. കോഴിക്കോട്ട് സമസ്ത നേതാവ് കാന്തപുരം അബുബക്കര്‍ മുസലിയാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയാരുന്നു നേതാക്കള്‍. ഇന്നലെ താമരശേരി അരമനയിലെത്തി ബിഷപ്പുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മതനേതാക്കളുടെ സംയുക്ത യോഗം കെപിസിസി വിളിക്കും. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. ചര്‍ച്ച ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്നും സുധാകരന്‍ പറഞ്ഞു. വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‍ന പരിഹാരത്തിന് ഇടപെടും. നിരുത്തരവാദപരമായാണ് മന്ത്രി വാസവന്‍ പ്രതികരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.…

Read More

‘നാടിന്റെ ഐക്യം നിലനിർത്താൻ അരയും തലയും മുറുക്കി കോൺഗ്രസ്‌’ ; മതസാമുദായിക നേതാക്കളെ സന്ദർശിച്ച് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും

കൊച്ചി : സംസ്ഥാനത്ത് ജനങ്ങളിലെ ഐക്യം നിലനിർത്താൻ ഇടപെടലുകളുമായി കോൺഗ്രസും പ്രതിപക്ഷവും രംഗത്ത്. നാർക്കോട്ടിക് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ചിലർ ശ്രമിക്കുന്ന ഘട്ടത്തിൽ അതിനെ കൃത്യമായി ഇടപെടലുകളിലൂടെ പരിഹരിക്കുവാൻ ശ്രമിക്കാത്ത സർക്കാർ സമീപനം തുടരുമ്പോൾ മത സാമുദായിക നേതാക്കളെ നേരിൽ കണ്ടു നാടിന്റെ ഐക്യത്തിനുവേണ്ടി നിലകൊള്ളുകയാണ് പ്രതിപക്ഷവും കോൺഗ്രസും. ഇന്നലെ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും താമരശ്ശേരി രൂപതാധ്യക്ഷനെ കണ്ടിരുന്നു. ഇതിനു തുടർച്ചയായി ഇന്ന് സമസ്ത നേതാക്കളെയും കാന്തപുരത്തെയും പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും നേരിൽ കണ്ട് ചർച്ച നടത്തും. എല്ലാ വിഭാഗം സാമുദായിക മത നേതാക്കന്മാരുടെയും പിന്തുണ നാടിന്റെ ഐക്യം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമാണെന്ന് നേതാക്കൾ പറയുന്നു.

Read More

‘ലോഡ്ജ് മുറിയിലേക്ക് തനിയെ വന്നാൽ ജോലി തരാമെന്ന് യുവതിയോട് സിപിഎം ലോക്കൽ സെക്രട്ടറി’ ; മന്ത്രി കെ എൻ ബാലഗോപാലുമായി അടുത്ത ബന്ധമെന്ന് വിശദീകരണം

കൊല്ലം: ജോലി നൽകാമെന്ന വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജ് മുറിയിലേക്ക് ക്ഷണിച്ചതിൽ യുവതി പരാതിയുമായി രംഗത്ത്.സിപിഎം തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് അനില്‍ യുവതിയെ ലോഡ്ജിലേക്ക് ക്ഷണിച്ചത്. കെഎസ്‌എഫ്‌ഇയില്‍ ജോലി ശരിയാക്കാം എന്ന് വാ​ഗ്ദാനം നല്‍കിയാണ് മുറിയിലേക്ക് ക്ഷണിച്ചത്. ധനമന്ത്രി കെ എന്‍ ബാല​ഗോപാലുമായി താന്‍ അടുപ്പത്തിലാണെന്നും നേതാവ് യുവതിയോട് പറഞ്ഞിരുന്നു. റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങള്‍ സഹിതം യുവതി സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയതോടെ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎം തലയൂരുകയായിരുന്നു. ഇടുക്കി തൊടുപുഴ സ്വദേശിനിയായ യുവതിയാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയ്‌ക്കെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്. അനിലിനെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സിപിഎം സസ്പെന്‍ഡ് ചെയ്തത്. കെ എസ് എഫ് ഇയില്‍ ജോലി വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത്…

Read More

പഞ്ചാബ്ഃ പുതിയ മുഖ്യമന്ത്രി ഇന്നുച്ചയോടെ

ചാണ്ഡ‍ിഗഡ്: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജി വച്ച ഒഴിവില്‍ പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നുച്ചയോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിക്കും. അതിനു മുന്നോടിയായി കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗം ചാണ്ഡിഗഡിലെ പാര്‍ട്ടി ആസ്ഥാനത്തു ചേരും. രാവിലെ പതിനൊന്നിനാണു യോഗം. പഞ്ചാബിന്‍റെ ചുമതലയുള്ല എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എംഎല്‍എമാരുടെ പൊതുവികാരം അദ്ദേഹം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിക്കും. അതിനു ശേഷമാകും പാര്‍ട്ടി പ്രസിഡന്‍റ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്കു നയിക്കാന്‍ കെല്പുള്ളയാളെയാകും മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുക. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള അനുമതി ഇന്നലത്തന്നെ പാര്‍ട്ടി എംഎല്‍എമാര്‍ സോണിയാ ഗാന്ധിക്കു നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ഔപചാരികമായ പ്രമേയം നിയമസഭാ കക്ഷിയോഗം പാസാക്കി. രാജി സന്നദ്ധത അറിയിച്ച മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെയും പ്രമേയത്തിലൂടെ യോഗം അഭിനന്ദിച്ചു.

Read More

വാക്സിനേഷന്‍ 80 കോടി പിന്നിട്ടു , 30,773 പുതിയ രോഗികള്‍

ന്യഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷന്‍ 80 കോടി ഡോസ് പിന്നിട്ടു. ലോകത്തേക്കും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയ രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 30,773 പേര്‍ക്കു പുതുതായി രോഗം പിടിപെട്ടു. 309 പേരാണ് ഈ ദിവസം മരണമടഞ്ഞത്. 38,945 പേര്‍ രോഗമുക്തി നേടി. രാജ്യത്തൊട്ടാകെ നിലവില്‍ 3,32,158 ആക്റ്റിവ് കേസുകളുണ്ട്. ഇതുവരെ 3,34,48,167 പേര്‍ക്ക് രോഗം പിടിപെട്ടു. 3,26,71,167 രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്ക് വ്യക്തമാക്കുന്നു. 4,44,838 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. 80,43,72,331 പേര്‍ക്ക് ഒരു ഡോസ് വാകിനെങ്കിലും നല്‍കിയിട്ടുണ്ട്. ഇന്നലെ മാത്രം 85,42,732 ഡോസുകളാണു വിതരണം ചെയ്തത്. 55,23,40,168 ആളുകളെ ഇതുവരെ പരിശോധനകള്‍ക്കു വിധേയരാക്കി. കേരളത്തിലാണ് പുതിയ രോഗികളുടെയും ആക്റ്റിവ് കേസുകളുടെയും എണ്ണം കൂടുതല്‍. അടുത്ത മാസത്തോടെ ജനസംഖ്യയുടെ എണ്‍പതു ശതമാനത്തിനും വാക്സിന്‍ നല്‍കാന്‍ കഴിയുമെന്ന്…

Read More