‘ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം’; കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം

തിരുവനന്തപുരം : സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിനെ ആദരിച്ചു. പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ്‌ കർഷക അവാർഡെന്ന് ജയറാം.തനിക്ക്‌ ലഭിച്ച അംഗീകാരം കൂടുതൽ പേർക്ക് കൃഷിയിലേക്ക് എത്താൻ പ്രചോദനം ആകുന്നെങ്കിൽ അതാകും ചാരിതാർഥ്യം നൽകുന്നതെന്നും ജയറാം പറഞ്ഞു.അറുപതോളം പശുക്കളാണു തോട്ടുവയിൽ ജയറാമിന്റെ ‘ആനന്ദ് ഫാമി’ൽ ഉള്ളത്.തോട്ടുവയിലെ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് 10 വർഷം മുൻപ് 5 പശുക്കളുമായാണു ഫാം തുടങ്ങിയത്

Read More

‘മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു, എത്തിയതിനു നന്ദി’ – സനത് ജയസൂര്യ

കൊളംബോ : ‘ശ്രീലങ്കയിലെത്തിയതിന് നന്ദി, മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു’. മമ്മൂട്ടിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ജയസൂര്യ കുറിച്ചു. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരവും ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡറുമാണ് സനത് ജയസൂര്യ.മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ കുറിപ്പ്.സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയത്.

Read More

ഹലാൽ ലൗ സ്റ്റോറി സിനിമക്ക് പിന്നിലെ വസ്തുതകൾ :- എന്ത് കൊണ്ട് മുഹ്സിൻ പെരാരിക്കും ടീമിനുമെതിരെ ( ഗ്ലോറിഫിക്കേഷൻ )ആരോപണം ഉയർന്നു വന്നു?

മാലിക്ക് മുസമ്മിൽ മലപ്പുറം:മലയാള സിനിമയിൽ തീരെ പ്രാധിനിത്യം ഇല്ലാത്ത ജില്ലകളാണ് മലപ്പുറം / കാസർകോട് എന്നിവ – പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാള സിനിമയെടുത്ത് പരിശോധിച്ചാൽ വെറും 5 ൽ താഴെ ചിത്രങ്ങളെ ഈ ജില്ലകളെക്കുറിച്ച് വന്നിട്ടുണ്ടാവു. അതിൽ തന്നെ മലപ്പുറം വെറും ലൊക്കേഷൻ മാത്രമായുള്ള സിനിമകളായിരുന്നു. അതായത് സംസ്കാരവും ജീവിതവും എല്ലാം മറ്റൊന്നായിരുന്നു. സിനിമ ഹറാമാണ് എന്നുള്ള വിശ്വാസം അത്രയേറെ ഇവിടെ വേരൂന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്നും മലപ്പുറത്തും മലബാറിലും പല വീടുകളിലും സിനിമക്ക് പോവുക എന്നത് വീട്ടുകാർ അറിയാതെ മക്കളാൽ ചെയ്യുന്ന കാര്യമാണ്. ഇത്തരത്തിൽ വ്യത്യസ്തമായ മറ്റു ജില്ലകൾക്ക് തീരെ പരിചിതമല്ലാത്ത (കാരണം സിനിമയിൽ കൂടെ ഇതൊന്നും ആരും പറഞ്ഞിട്ടില്ല ) ജീവിത സാഹചര്യങ്ങളും മറ്റും കാണിക്കുമ്പോൾ ഇത് പലർക്കും ഗ്ലോറിഫിക്കേഷനും ഒളിച്ചു കടത്തലുമൊക്കെയായി തോന്നാം. എന്നാൽ മലബാറിൽ /മലപ്പുറത്ത് ഇങ്ങനത്തെ ജീവിതങ്ങൾ ഉണ്ട്…

Read More

നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ സ്റ്റേ ചെയ്തു ഹൈക്കോടതി

ചെന്നൈ: ആദായനികുതി വകുപ്പ് നടൻ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വർഷത്തിൽ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്. പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റി. എന്നാൽ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വാദം. ഈ തുകയടക്കം 15 കോടി രൂപയുടെ അധിക വരുമാനം വിജയ്ക്ക് ഉണ്ടായെന്നും പിഴ ചുമത്തിയ നോട്ടീസിൽ പറയുന്നു. എന്നാൽ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂൺ 30ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയ് യുടെ അഭിഭാഷകൻ വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ല എന്ന വാദം…

Read More

‘മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്’: ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് ടീസർ ശ്രദ്ധേയമാകുന്നു

ഒട്ടേറെ പ്രേക്ഷക പ്രശംസയും നിരൂപണങ്ങളും നേടിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ഒരുക്കുന്ന ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടൂ.’മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്’ എന്ന തലകെട്ടോടെ സംവിധായകൻ ജിയോ ബേബി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പങ്കുവെച്ചത്.സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കുവെച്ച ടീസർ ഇതിനോടകം തന്നെ ശ്രദ്ധേയമായരിക്കുകയാണ്. ചിത്രത്തില്‍ സംവിധായകൻ ജിയോ ബേബിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ മൂർ, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.ജിയോ ബേബി തന്നെ രചന നിർവ്വഹിക്കുന്ന ചിത്രം ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ്. ബേസില്‍ സിജെ,…

Read More

‘ഉള്‍ക്കനല്‍’ സിനിമയുടെ വിനോദ നികുതി ഒഴിവാക്കി

തിരുവനന്തപുരം :ഉള്‍ക്കനല്‍ എന്ന ചിത്രത്തെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കി.ദേവി ത്രിപുരാംബികയുടെ ബാനറില്‍ ഒരുക്കിയ ചിത്രം ഗോത്രജീവിതത്തിന്‍റെ കഥയാണ് പറയുന്നത്. അട്ടപ്പാടിയില്‍ മാത്രം ചിത്രീകരിച്ച് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ അഭിനയിച്ച ചിത്രമാണ് ഉള്‍ക്കനല്‍. കേരളാ ഫിലിം ഡവലപ്മെന്‍റ് കോര്‍പറേഷൻ എംഡിയുടെ ശുപാര്‍ശ പരിഗണിച്ചാണ് ടിക്കറ്റിന്‍റെ വിനോദനികുതി ഒഴിവാക്കിയത്. ചിത്രത്തിന്‍റെ മേന്മ, സാമൂഹിക പ്രസക്തി, കൈകാര്യം ചെയ്യുന്ന വിഷയം എന്നിവയും പരിഗണിച്ചു.

Read More

എല്ലാ പൗരന്മാരും വീടുകളിൽ പതാക ഉയർത്തണം, രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കും: മോഹൻലാൽ

കൊച്ചി : ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കും, എല്ലാ പൗരന്മാരും വീടുകളിൽ പതാക ഉയർത്തണമെന്ന് മോഹൻലാൽ. രാജ്യത്തിന്റെ പുരോ​ഗതിക്കും രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്കു ചേരുകയാണെന്നു പറഞ്ഞ അദ്ദേഹം എളമക്കരയിലെ വീട്ടിലാണ് ദേശീയ പതാക ഉയർത്തിയത്.

Read More

കന്നഡ സം​ഗീതജ്ഞൻ ശിവമോ​ഗ സുബ്ബണ്ണ അന്തരിച്ചു

ഓർമയാകുന്നത് ദേശീയ അവാർഡ് ജേതാവ്, സു​ഗമ സം​ഗീതജ്ഞൻ ബം​ഗളൂരു: വിശ്രുത കന്നഡ സം​ഗീതജ്ഞൻ ശിവമോ​ഗ സുബ്ബണ്ണ അന്തരിച്ചു. 83 വയസായിരുന്നു. ദേശീയ ചലച്ചിത്ര പിന്നണി ​ഗായകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. കന്നഡ കവികളുടെ കവിതകൾ പ്രത്യേക ഈണം നൽകി ആലാപനം ചെയ്യുന്നതിലൂടെ കർണാടകത്തിലും ദക്ഷിണേന്ത്യയിലെ ഇതര ഭാ​ഗങ്ങളിലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. സു​ഗമസം​ഗീതം എന്ന സം​​ഗീത പരിപാടിയിലൂടെ ആയിരക്കണക്കിനു വേദികളും പങ്കിട്ടു.

Read More

‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ തലവാചകം പൊള്ളി ; ‘ന്നാ താൻ കേസ് കൊട്’ സിനിമ ബഹിഷ്കരിക്കണമെന്നാഹ്വാനം ചെയ്ത് സൈബർ സഖാക്കൾ രംഗത്ത്

കോഴിക്കോട്: കുഞ്ചാക്കോ ബോബൻ നായകനായ ഇന്ന് റിലീസ് ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനെത്തിരെ ബഹിഷ്കരണാഹ്വാനവുമായി സൈബർ സഖാക്കൾ രംഗത്ത് . ചിത്രത്തിലെ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന തല വാചകമാണ് ഇപ്പോൾ ഇടതുപക്ഷാനുകൂലികളെ ചൊടിപ്പിച്ചത് . സംസ്ഥാനത്തുടനീളം റോഡുകൾ തകർന്ന സംഭവത്തിൽ കോടതി പോലും സംസ്ഥാന സർക്കാറിനെ വിമർശിച്ച സാഹചര്യത്തിൽ, പരസ്യവാചകം സർക്കാർ വിരുദ്ധമാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ഇടത് സൈബർ ഇടങ്ങളിൽ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനമുയർന്നത്. ഇടത് അനുകൂലിയായ പ്രേംകുമാർ സിനിമക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ തങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാരെന്ന് പ്രേംകുമാർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്; അഭിമാന നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്. ‘രാഷ്ട്രത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതിനും എല്ലാ പൗരന്മാര്‍ക്കും അഭിമാന നിമിഷം സമ്മാനിച്ചതിനും അഭിനന്ദനങ്ങള്‍, നിങ്ങളുടെ സമര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും നന്ദി’ അദ്ദേഹം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വാചകമാണിത്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ കായികതാരങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ്. അടുത്തിടെ ‘ഹര്‍ഘര്‍ തിരംഗ’ എന്ന ഗാനത്തില്‍ സിനിമാ കായിക ലോകത്തെ പ്രമുഖ വ്യക്തികള്‍ക്ക് ഒപ്പം പാന്‍ ഇന്ത്യന്‍ താരം പ്രഭാസും ശ്രദ്ധ നേടിയിരുന്നു. പ്രൊജക്ട് കെ ,സലാര്‍, ആദിപുരുഷ് തുടങ്ങിയവയാണ് പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രങ്ങള്‍.

Read More