വിക്രാന്ത് റോണ കേരളത്തിലും ശ്രദ്ധ നേടുന്നു!! ചിത്രം മലയാളി പ്രേക്ഷകർ സ്വീകരിച്ചതിനു പിന്നിൽ ഈ ഈ ഡബ്ബിങ് ഡയറക്ടെഴ്‌സിന്റെ മികവും

വിക്രാന്ത് റോണ എന്ന പാൻ ഇന്ത്യൻ ചിത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്. ജൂലൈ 28 നു തീയേറ്ററുകളിൽ എത്തിയ ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ആണ് പുറത്തിറങ്ങിയത്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേ ഫാറർ ഫിലിംസ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. കെ ജീ എഫിനും ആർ ആർ ആറിനും വിക്രത്തിനും ശേഷം വിക്രാന്ത് റോണയും കേരള ബോക്സ്‌ ഓഫീസിൽ വിസ്മയങ്ങൾ സൃഷ്ടിക്കുകയാണ്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രമിപ്പോൾ ഡബ്ബ് ചെയ്ത വേർഷൻ ആണ് മലയാളത്തിൽ എത്തിയതെങ്കിലും അത് പുലർത്തിയ ക്വാളിറ്റി ഏറെ എടുത്തു പറയേണ്ട ഒന്നാണെന്നാണ് പ്രേക്ഷകർ പറയുന്നത്.ചിത്രം മലയാളത്തിൽ എത്തിക്കുന്നതിലുംഅതിന്റെ അണിയറ പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിച്ചത് അതിന്റെ മലയാളം ഡബ്ബിങ് ഡയറക്റ്റേഴ്സ് ആയ അരുൺ സി എസും അജിത്ത് കുമാറുമാണ് . ഒരു പക്ഷേ അരുണിനെയും അരുണിന്റെ…

Read More

യൂട്യൂബിൽ തരംഗമായി ‘ ഖതർനാക് ‘ ; 24 മണിക്കൂറിനുള്ളിൽ കണ്ടത് പതിനായിരങ്ങൾ

യൂട്യൂബിൽ തരംഗമായി ഖതർനാക് ഷോർട്ഫിലിം . റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പതിനായിരങ്ങളാണ് ഷോർട്ഫിലിം കണ്ടത് .മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് സൂപ്പർ ശരണ്യ , അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിനീത് വിശ്വം ആണ് . രണ്ടു ഗുണ്ടാസംഘങ്ങളും അവർക്കിടയിൽ ആകസ്മികമായി അകപ്പെടുന്ന വ്യക്തികളും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം .ഹാസ്യത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ചിത്രം ഒരുപിടി മികച്ച പ്രകടനങ്ങളാൽ സമ്പന്നമാണ് .കൂടാതെ, മികവ് പുലർത്തിയ സംവിധാനവും ,ഛായാഗ്രഹണവും മറ്റു ടെക്‌നികൾ വശങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഭരത് ഉണ്ണി എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് ആദർശ് രാജേഷ് ,ഭരത്‌ ഉണ്ണി ,അഫ്‌ലഹ് അൽ സമാൻ ,വിവേക് എന്നിവർചേർന്നാണ് . സുജിത്ത് വി.എമ്മും ഓൾഡ് ഹാറ്റ് ടയിൽസും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ…

Read More

ഹെഡ്മാസ്റ്റർ നാളെ തിയേറ്ററിൽ: ആദ്യ പ്രദർശനം തികച്ചും സൗജന്യം

തിരുവനന്തപുരം: ബാബു ആന്റണി, സഹോദരൻ തമ്പി ആന്റണി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി രാജീവ്നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റർ നാളെ കേരളത്തിലെ 32 തിയേറ്ററുകളിൽ എത്തും. ആദ്യ ദിവസത്തെ ആദ്യ പ്രദർശനം തികച്ചും സൗജന്യമായിരിക്കുമെന്നും എല്ലാവർക്കും ടിക്കറ്റില്ലാതെ പ്രവേശനം നൽകുമെന്നും സിനിമയുടെ അണിയറക്കാർ അറിയിച്ചു. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച ഹെഡ്മാസ്റ്റർ പ്രസിദ്ധ ചെറുകഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോർ എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ്. കഴിഞ്ഞ തലമുറകളിലെ അദ്ധ്യാപകരുടെ ജീവിതത്തിലെ നോവും നൊമ്പരവും വരച്ചിട്ട കഥയാണ് പൊതിച്ചോർ. ഒപ്പം കേരളത്തിൽ ഒരു സാമൂഹികമാറ്റത്തിന് തുടക്കം കുറിച്ച വിദ്യാഭ്യാസ ബില്ലിന് പ്രചോദനമായതും ഈ കൊച്ചുകഥയായിരുന്നു. രാജീവ്നാഥും കെബി വേണുവുമാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ക്യാമറ പ്രവീൺ പണിക്കരും എഡിറ്റിങ് ബീനാ പോളും നിർവ്വഹിച്ചിരിക്കുന്നു. കാവാലം നാരായണ പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെഡ്മാസ്റ്റർ. ജഗദീഷ്…

Read More

ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം : ആവശ്യവുമായി തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്

‘ കൊച്ചി: തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഫിയോക്.ഇന്ന് കൊച്ചിയിൽ ചേരുന്ന യോ​ഗത്തിൽ ഇക്കാര്യം തീയറ്റർ ഉടമകൾ അവതരിപ്പിക്കും.തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന രീതി അവസാനിപ്പിക്കണം. തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴി‍ഞ്ഞാൽ ഉടൻ ഒടിടി പ്ലാറ്റ്‍ഫോമിന് നൽകുന്ന രീതി ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽ എത്തുന്നുവെന്നും ഫിയോക്.

Read More

ഫാമിലി റിവഞ്ച് ത്രില്ലർ നിണം ട്രയിലർ റിലീസായി

മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ഫാമിലി റിവഞ്ച് ത്രില്ലർ “നിണം ” സിനിമയുടെ ട്രയിലർ റിലീസായി . ദുരൂഹതയും സസ്പെൻസും നിറച്ച ട്രയിലർ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – മൂവി ടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് –…

Read More

കഠിനാധ്വാനമാണ് അവാര്‍ഡ് ലഭിക്കാന്‍ സഹായിച്ചതെന്ന് അപര്‍ണ ബാലമുരളി

മട്ടാഞ്ചേരി: കഥാപാത്രവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളം നടത്തിയ പരിശീലനമാണ് തനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാന്‍  സഹായിച്ചതെന്ന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അപര്‍ണ ബാലമുരളി. ഫോര്‍ട്ട്‌കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. സൂര്യയെ പോലെയുള്ള താരത്തിന്റെ കുടെ അഭിനയിക്കുന്നതുതന്നെ ഒരു വെല്ലുവിളിയായിരുന്നു. ഡയറക്ടര്‍ സുധ മാമുമായുള്ള പരിചയമാണ് സുരറൈ പോട്രയില്‍ അഭിനയിക്കാന്‍ ഇടയായത്. ഓഡിഷനില്‍ പങ്കെടുത്തെങ്കിലും സുര്യയെ പോലുള്ള അഭിനേതാവിന്റെ കൂടെ അവസരം ലഭിക്കുമെന്ന് കരുതിയില്ല. അവാര്‍ഡിന് പരിഗണിച്ചത് അറിഞ്ഞപ്പോള്‍ മുതല്‍ ആകാംക്ഷയിലായിരുന്നു. ദേശീയ തലത്തില്‍ തന്റെ അഭിനയം ചര്‍ച്ച ചെയ്തു എന്നതുതന്നെ ഏറെ സന്തോഷം തന്നു. ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അവാര്‍ഡ് ലഭിച്ചത് അറിഞ്ഞത്. പ്രേക്ഷകരോടും സുധാ മാമിനോടും പ്രത്യേകം നന്ദി പറയുന്നു.മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടിട്ടാണ് സുധാ മാം മായാ നദിയില്‍ അവസരം തന്നത്. അവാര്‍ഡെന്ന കാര്യം കേട്ടാല്‍ തന്നെ താരങ്ങള്‍…

Read More

സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിന്: ദേശീയ പുരസ്‌കാരം വിവാദത്തിൽ

ഡൽഹി : സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ഡബ്ബ് ചെയ്ത ചിത്രത്തിനു നൽകിയത് വിവാദത്തിൽ. കന്നഡ ചിത്രമായ ദൊള്ളുവിലൂടെ പുരസ്‌കാരം നേടിയത് മലയാളിയായ ജോബിൻ ജയനാണ്. സ്റ്റുഡിയോയിലാണ് ഈ ചിത്രത്തിന്റെ സൗണ്ട് റെക്കോർഡിംഗ് നടന്നത്. വീഴ്ചയാരോപിച്ച് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയും ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസും രംഗത്തുവന്നതിനെത്തുടർന്നാണ് ഈ അവാർഡ് വിവാദത്തിലായത്.എന്നാൽ വിവാദങ്ങൾക്ക് പ്രതികരണവുമായി ദേശീയചലച്ചിത്ര അവാർഡ് ജൂറി രംഗത്ത് എത്തി.നിർമ്മാതാക്കൾ സിങ്ക് സൗണ്ട് ചിത്രമെന്നാണ് അറിയിച്ചതെന്നു ജൂറി പറഞ്ഞു. സിനിമ കണ്ടപ്പോൾ സിങ്ക് സൗണ്ടല്ലെന്ന് മനസിലായില്ലെന്നും ജൂറി അംഗം വിജി തമ്പി പറഞ്ഞു.

Read More

ജിംസിയല്ല ബൊമ്മി; പുരസ്കാര നിറവിൽ അപർണ ബാലമുരളി

നിസാർ മുഹമ്മദ് പാലക്കാട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആർക്കിടെക്ചറൽ എഞ്ചിനീയറിങ് പഠിച്ചിറങ്ങിയ അപർണ ബാലമുരളി അഭിനയത്തിന്റെ ആർക്കിടെക്ചർ കൂടി സ്വായത്തമാക്കിയാണ് സുരറൈ പോട്ര് എന്ന തമിഴ് സിനിമ പൂർത്തിയാക്കിയത്. അമിതാഭിനയത്തിലേക്ക്തെല്ലും വീഴാതെ ബൊമ്മിയെന്ന കഥാപാത്രമായി ബിഹേവ് ചെയ്ത അപർണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തൃശിലേക്ക് കൊണ്ടുവരുമ്പോൾ അത് മലയാളികൾക്ക് അഭിമാന നേട്ടമായി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ ജിംസി വെറുമൊരു നാടൻ പെണ്ണായിരുന്നെങ്കിൽ, ഇന്ത്യയിൽ ബജറ്റ് എയർലൈന്‍സിന് തുടക്കമിട്ട ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥ പറഞ്ഞ സുരറൈ പോട്രിലെ ബൊമ്മി കരുത്തുള്ള സ്ത്രീയായിരുന്നു. ഭർത്താവിന്റെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകി കൂടെ നിൽക്കുമ്പോഴും സ്വന്തം വഴിയിൽ ജീവിക്കാൻ ആഗ്രഹിച്ച പെൺ പ്രതീകം. സുധ കൊങ്കരയെന്ന സംവിധായിക ബൊമ്മിയിലേക്ക് അപർണയെ ആവാഹിച്ചെടുത്തുവെന്നതാണ് സത്യം. അപർണയുടെ വാക്കും നോക്കും ശരീരഭാഷയും ആ കഥാപാത്രത്തിലേക്ക് പൂർണമായി ഇഴുകിച്ചേരുകയും ചെയ്തു. ബൊമ്മിയിലേക്ക് എത്താൻ…

Read More

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ഡൽഹി : 68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകിട്ട് 4ന് പ്രഖ്യാപിക്കും. താനാജി എന്ന ചിത്രത്തിലെ പ്രകടനത്തിനു അജയ് ദേവ് ഗൺ,സുറയ് പൊട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് സൂര്യ എന്നിവർ അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അപർണ്ണ ബാലമുരളിക്കും, ബിജു മേനോനും അന്തിമ സാധ്യത പട്ടികയിൽ. താനാജി എന്ന ചിത്രത്തിലെ പ്രകടനത്തിനു, അജയ് ദേവ് ഗൺ,സുററയ് പൊട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് സൂര്യ എന്നിവർ അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രം ആയേക്കും. മലയാള ചിത്രം മാലിക് ശബ്ദ മിശ്രണത്തിനുള്ള പുരസ്കാരത്തിനുള്ള സാധ്യത പട്ടികയിലുണ്ട്.

Read More

ഹെഡ്മാസ്റ്റർ ജൂലായ് 29 – ന് ; കാരൂരിന്റെ പ്രശസ്ത ചെറുകഥ പൊതിച്ചോറിന്റെ ചലച്ചിത്രാവിഷ്ക്കാരം

ചാനൽ ഫൈവ് ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത “ഹെഡ്മാസ്റ്റർ ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ . അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ സ്വന്തം അനുഭവത്തിന്റെ ഉപ്പുകൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്. 1950-കളിലെ അദ്ധ്യാപകജീവിതമാണ് സിനിമ പറയുന്നത്. പുറംലോകം അറിയാതെ ഉള്ളിൽ അഗ്നിയുടെ ചൂടും വേവുമായി നടക്കുന്ന സ്കൂൾ അദ്ധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. അത്തരത്തിൽ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരദ്ധ്യാപകന്റെ ജീവിതകാഴ്ച്ചകളിലൂടെ യാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. ഹെഡ്മാസ്റ്ററായി തമ്പി ആന്റണിയും ഹെഡ്മാസ്‌റ്ററുടെ മകനായി ബാബു ആന്റണിയും വേഷമിടുന്നു. ഒപ്പം ദേവി (നടി ജലജയുടെ മകൾ ), സഞ്ജു ശിവറാം , ജഗദീഷ്…

Read More