പുസ്തക പ്രകാശനം

കൊല്ലംഃ റിട്ട: അസി: രജിസ്ട്രാർ ജി .മുരളീധരൻ പിള്ള എഴുതിയ സഹകരണത്തെ അടുത്തറിയാൻ സഹകാരികൾക്കൊരു കൈപുസ്തകം”” സഹകരണ പ്രസ്ഥാനം ഇന്നലെ ഇന്ന്””” എന്ന കൃതി പ്രകാശനം ചെയ്തു. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണന് നൽകിയാണു പ്രകാശനം ചെയ്തത്. ചടങ്ങിൽ സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഗോപകുമാർ , കോ ഓപ്പറേറ്റീവ് ഇൻസ്പെക് ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം രാജേഷ്കുമാർ , ഗ്രന്ഥകർത്താവ് ജി മുരളീധരൻ പിള്ള എന്നിവർ പങ്കെടുത്തു

Read More

‘ ഞാൻ നുജൂദ് പത്ത് വയസ്സ് വിവാഹമോചിത’ ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹ മോചിതയുടെ കഥ .

സി.എസ്. അർജുൻ നുജൂദ് അലി തന്റെ പത്താമത്തെ വയസ്സിൽ തന്നെ ജീവിതത്തോട് പൊരുതി ജയിച് ശൈശവ വിവാഹത്തിനെതിരെയുള്ള തുറന്ന പോരാട്ടത്തിന് തിരിതെളിയിച്ച പെൺകുട്ടി .യെമനിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച നുജൂദിന് തന്റെ ഒൻപതാം വയസ്സിൽ തന്നെ അച്ഛന്റെ വാശിക്ക് വഴങ്ങി 35 വയസ്സുള്ള ഫെയ്സ് അലി തമറിനെ വിവാഹം കഴിക്കേണ്ടി വന്നു . തുടർന്ന് തന്റെ ഭർത്താവിൽ നിന്നും ഏറ്റുവാങ്ങി കൊണ്ടിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു . പീഡനങ്ങൾക്ക് ഒടുവിൽ ഏപ്രിൽ 2 ,2008 ൽ വിവാഹം കഴിഞ്‍ രണ്ടു മാസത്തിനു ശേഷം ഭർത്താവിൽ നിന്നും രക്ഷപെട്ട നുജൂദ് രണ്ടാനമ്മയുടെ നിർദ്ദേശപ്രകാരം വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും തന്റെ ഒറ്റയാൾ പോരാട്ടം തുടങ്ങുകയും ചെയ്തു . സമപ്രായക്കാരായ കൂട്ടുകാരോടൊപ്പം കളിച്ചു ചിരിച് നടക്കേണ്ട പ്രായത്തിൽ നുജൂദ് തന്റെ നഷ്ടപെട്ട ജീവിതത്തിനു വേണ്ടി പോരാടുകയായിരുന്നു . കോടതിവളപ്പിൽ ഒറ്റക്ക് നിൽക്കുന്ന നിൽക്കുന്ന…

Read More