സ്പീക്കര്‍മാര്‍ നിയമ നിര്‍മാണ സഭകളില്‍ കോടാലിക്കൈകളായി മാറുന്നത് സുഗമമായ സഭാ നടത്തിപ്പിനും ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും ഹാനികരമാണ്. ഭരണപക്ഷത്തിന്റെ കാര്യസ്ഥനും സഭയുടെ നടത്തിപ്പുകാരനും മാത്രമല്ല സ്പീക്കര്‍, പ്രതിപക്ഷത്തിന്റെ രക്ഷകനുമാണ്. ശബ്ദമില്ലാതെ പോവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന പ്രതിപക്ഷത്തിന് ശബ്ദവും...
ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം അനുച്ഛേദം അനുസരിച്ച് 1975 ജൂണ്‍ 25ന് കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും 2014 ല്‍ നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയും താരതമ്യപ്പെടുത്തേണ്ട പ്രകടനങ്ങളാണ്...
ഫാസിസത്തിന്റെ കൊമ്പ് കുലുക്കി ചിഹ്നം വിളിച്ചുള്ള വരവിനെ മയക്കുവെടികൊണ്ട് വീഴ്ത്താന്‍ ഇന്ത്യ മുന്നണിക്ക് സാധിച്ചത് ഭിന്നതകളില്ലാത്ത ഐക്യം കൊണ്ടായിരുന്നു. കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും നിരവധി നേതാക്കള്‍ തോളോടുതോള്‍ ചേര്‍ന്നപ്പോള്‍ അത് വലിയൊരു പ്രതിരോധ കോട്ടയായി മാറുകയായിരുന്നു. നാനൂറിലധികം...
വീക്ഷണം എഡിറ്റോറിയൽ
വിലക്കപ്പെട്ടവരും വെറുക്കപ്പെട്ടവരുമായി പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു തരത്തിലുള്ള സൗഹാര്‍ദ്ദമോ ബിസിനസ്സ്, പണമിടപാടുകളോ ഓഹരി പങ്കാളിത്തമോ ഉണ്ടാകരുതെന്ന് തെറ്റുതിരുത്തല്‍ ‘കല്പനകളി’ ലൂടെ അണികളെ ഉദ്ബോധിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം. തെറ്റുതിരുത്തല്‍ പ്രക്രിയക്ക് പ്രേരിപ്പിക്കുന്ന പ്ലീനവും മറന്നു, രേഖയും...
ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം പൂര്‍ത്തിയായിട്ടില്ല, അതിന് മുന്‍പുതന്നെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച അതീവ ആശങ്കകളും ആപല്‍ സൂചനകളും ഭീതിജനകമായ തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം സൂറത്തില്‍ സംഭവിച്ചത് രാജ്യമെമ്പാടും വ്യാപിക്കുമെന്ന ഭയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പടര്‍ന്നിരിക്കയാണ്....
ഇലക്ട്രോണിക് മാധ്യമങ്ങളുടെ കുതിച്ചുകയറ്റം കണ്ടപ്പോള്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമല്ല, വായനപോലും മരിക്കുന്നുവെന്ന സന്ദേഹം ലോകമെമ്പാടും വ്യാപരിച്ചിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും പുസ്തകം ഭക്ഷിക്കുന്നവരുടെ എണ്ണം കുറയുകയല്ല, കൂടുകയാണുണ്ടായത്. പുസ്തക വായനയോടൊപ്പം പുസ്തക ശേഖരണവും വലിയതോതില്‍...