കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയുടെ അന്വേഷണത്തിനുള്ള കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറപ്പെടും. ബംഗാളി നടിയുടെ പരാതിയെ അടിസ്ഥാനമാക്കി എറണാകുളം നോര്‍ത്ത് പോലീസ് സംഭവത്തിൽ കേസെടുക്കും. പ്രത്യേക അന്വേഷണസംഘം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും....
തിരുപ്പതി: കൊല്‍ക്കത്ത ആര്.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി.ജി ട്രെയ്നി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷക്കായി രാജ്യവ്യാപകമായി മുറവിളി കൂട്ടുന്നതിനിടെ രാജ്യത്തെ നടുക്കി മറ്റൊരു ആക്രമണം കൂടി.തിരുപ്പതിയിലെ...
അമരാവതി: ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ വനിതാ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി ആക്രമിച്ച് രോഗി. ഡോക്ടറുടെ തലമുടിയില്‍ പിടിച്ച് വലിച്ച രോഗി, അവരുടെ തല ആശുപത്രിക്കിടക്കയുടെ സ്റ്റീല്‍ ഫ്രെയിമില്‍ ഇടിപ്പിച്ചു. ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്...
കോട്ടയം: കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസിൽ വിദേശമദ്യം കടത്തിയെന്ന പരാതിയിൽ ഡ്രൈവർ വി.ജി. രഘുനാഥനെ സസ്പെൻഡ് ചെയ്തു. താൽക്കാലിക കണ്ടക്ടർയായ ഫൈസലിനെ പിരിച്ചുവിട്ടു. ഈ സംഭവത്തിൽ, ഓഗസ്റ്റ് 10- ന് കോർപ്പറേഷൻ...
ഗോപാല്‍ഗഞ്ച്: ബിഹാറില്‍ ഭാരത് ബന്ദിനിടെ കുട്ടികളുള്‍പ്പെട്ട സ്കൂള്‍ ബസ് കത്തിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. വ്യാഴാഴ്ച ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. ബസിന്റെ ടയറില്‍ തീവെച്ചെങ്കിലും ബസ് വേഗത്തില്‍ കടത്തിവിട്ടതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പട്ടികജാതി, പട്ടികവര്‍ഗ...
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ മാസങ്ങളായിട്ടും പാലിച്ചില്ലെന്ന് ആരോപിച്ച് ഇരയുടെ കുടുംബം. പുനർവിചാരണയ്ക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും സർക്കാർ നിയമിച്ചിട്ടില്ല. കേസിൽ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പട്ട്...
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന് രക്ഷപ്പെട്ടു. കൊലക്കേസ് പ്രതിയായ ഇടുക്കി വണ്ടന്മേട് സ്വദേശി മണികണ്ഠന്(39) ആണ് ജയില്‍ചാടിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത 13 പെൺകുട്ടികൾക്ക് ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോർട്ടിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. ഓഗസ്റ്റ് ആദ്യ വാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്കൂളിൽ നടന്ന വ്യാജ എൻസിസി ക്യാമ്പിലായിരുന്നു...
മുംബൈ: നഴ്സറി വിദ്യാർഥിനികളെ സ്കൂൾ ജീവനക്കാരൻ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ബദ്ലാപുർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ റെയിൽവേ ഗതാഗതം തടസ്സപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കുനേരെ പ്രതിഷേധക്കാർ കല്ലെറിയുകയും ചെയ്തു....
പുണെ: അതിക്രമം കാട്ടിയ യാത്രക്കാരിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. സഹയാത്രക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥയേയും ആക്രമിച്ചെന്ന് ആരോപിച്ചാണ് യുവതിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. യുവതി ജീവനക്കാരിയെ കടിച്ചതായും പരാതിയുണ്ട്. പുണെയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍...