ബിജെപി സർക്കാരിനെതിരെ 40 ശതമാനം കമ്മിഷൻ ആരോപണം ; ‘PayCM’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്

ബെംഗളൂരു: ബിജെപി ഭരിക്കുന്ന കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ‘PayCM’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്. സർക്കാരിനെതിരെ വ്യാപകമായി അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വേറിട്ട പോസ്റ്റർ പ്രചരണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ബൊമ്മെയുടെ ചിത്രത്തോടൊപ്പം ക്യൂ.ആർ. കോഡ് കൂടി ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ പൊതുയിടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.ക്യൂ.ആർ. കോഡ് സ്കാൻ ചെയ്താൻ ’40 percent Sarkara’ എന്ന വെബ്സൈറ്റിലേക്കാണ് പോകുക. കർണാടകയിലെ ബിജെപി സർക്കാരിനെതിരെ ഉയർന്ന 40 ശതമാനം കമ്മിഷൻ വിവാദത്തിന് പിന്നാലെ കോൺഗ്രസ് ആരംഭിച്ച ക്യാമ്പയിനാണ് ’40 percent Sarkara’. ജനങ്ങൾക്ക് സർക്കാരിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രേഖപ്പെടുത്താനുള്ള സംവിധാനം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.സർക്കാർ പ്രവൃത്തികളിൽ തുകയുടെ 40 ശതമാനം കമ്മിഷൻ മന്ത്രിമാർക്കും എം.എൽ.എ. മാർക്കും നൽകേണ്ടിവരുന്നുവെന്ന കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ (കെ.എസ്.സി.എ.) ആരോപണം കോൺഗ്രസ് ഏറ്റെടുത്തിരുന്നു. കരാറുകാർ 40 ശതമാനം കമ്മിഷൻ നൽകാൻ…

Read More

വർഗീയതയ്ക്കെതിരെ റാലി നയിക്കാൻ പിണറായി കർണാടകയിൽ; തലപ്പാവും പൂച്ചെണ്ടുമായി സ്വീകരിച്ച് ബിജെപി മുഖ്യമന്ത്രി

ബാംഗ്ലൂർ: കർണാടകയിലെ കേരള മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് വൻ സ്വീകരണമൊരുക്കി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. തലപ്പാവ് അണിയിച്ചും പൊന്നാട അണിയിച്ചും പൂച്ചെണ്ട് നൽകിയുമാണ് പിണറായി വിജയനെ ബിജെപി മുഖ്യമന്ത്രി സ്വീകരിച്ചത്. മൈസൂർ-നഞ്ചൻകോട് പാത, കെ-റെയിൽ തുടങ്ങിയ വിഷയങ്ങൽ കർണാടക മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കും, ബിജെപിയുടെ വർഗീയതക്കെതിരെ കർണാടക സിപിഎം ബാഗെപ്പള്ളിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനുമാണ് മുഖ്യമന്ത്രി കർണാടകയിലെത്തിയത്. കോൺഗ്രസിന്റെ സിറ്റിങ് മണ്ഡലമായ ബാഗെപ്പള്ളിയിൽ സിപിഎമ്മിന് പുറകിൽ 2.5 ശതമാനം വോട്ടുമായി നാലാം സ്ഥാനത്താണ് ബിജെപി ഇവിടെയാണ് സിപിഎം വർഗീയതയ്ക്കെതിരായ റാലി സംഘടിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മുൻപ് സംഘപരിവാർ ഭീഷണിയെത്തുടർന്ന് അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ നേതൃത്വത്തിൽ സുരക്ഷ ഒരുക്കിയാണ് പിണറായി വിജയൻ മംഗലാപുരത്തെ റാലിയിൽ പങ്കെടുത്തത് എന്നാലിപ്പോൾ അന്ന് ഭീഷണിയുയർത്തിയ ബിജെപിയുടെ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു എന്നതും ശ്രദ്ധേയമാണ് .

Read More

മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചാല്‍ വിവാഹിതരായ പെണ്‍മക്കള്‍ക്കും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് അര്‍ഹത; കർണാടക ഹൈക്കോടതി

ബംഗളൂരു: മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചാല്‍ വിവാഹിതരായ പെണ്‍മക്കള്‍ക്കും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കർണാടക ഹൈക്കോടതി. ആണ്‍മക്കള്‍ക്ക് ഇന്‍ഷുറന്‍സ് തുകയ്ക്ക് അര്‍ഹതയുണ്ടെന്നു സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നു ഹൈക്കോടതി ഓര്‍മിപ്പിച്ചു. വിവാഹിതരായ ആണ്‍മക്കളെന്നോ പെണ്‍മക്കളെന്നോ ഉള്ള വേര്‍തിരിവ് കാണിക്കാന്‍ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് എച്ച്പി സന്ദേശിന്റെ ബെഞ്ച് വ്യക്തമാക്കി. വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ഹുബ്ബാലിയില്‍ വാഹനാപകടത്തില്‍ മരിച്ച അന്‍പത്തിയേഴുകാരിയുടെ വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലില്‍ ആണ് ഹൈക്കോടതി ഉത്തരവ്.

Read More

മംഗളൂരുവില്‍ മീന്‍പിടുത്ത ബോട്ട് നടുക്കടലില്‍ മുങ്ങി

മംഗളുരു : മംഗളൂരുവില്‍ മീന്‍പിടുത്ത ബോട്ട് നടുക്കടലില്‍ മുങ്ങി.പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി . ഞായറഴ്ച ഉച്ചയോടെയാണ് മംഗളൂരു ഉര്‍വയിലെ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ജയ് ശ്രീറാം എന്ന ബോട്ട് അപകടത്തില്‍ പെട്ടത്. മംഗളൂരു തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് ബോട്ട് മുങ്ങിയത്.യന്ത്രത്തകരാണ് അപകടകാരണം. വലിയ തിരകളില്‍ ബോട്ടിലേക്ക് വെള്ളം കയറി. മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് പത്ത് തൊഴിലാളികളെയും രക്ഷപെടുത്തിയത് .പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മീന്‍ പിടുത്ത ബോട്ടുകള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു .

Read More

എട്ടുവയസ്സുകാരി കീടനാശിനി ശ്വസിച്ചുമരിച്ചു

ബെംഗളൂരു: കീടനാശിനി ശ്വസിച്ചു എട്ടു വയസ്സുകാരി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പിന്‍ രായരോത്ത് വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വസന്തനഗര്‍ മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ നിന്നാണു വിഷബാധയേറ്റത്. വിനോദും കുടുംബവും കഴിഞ്ഞയാഴ്ച നാട്ടില്‍ പോയ സമയത്താണ് വീട്ടുടമ മുറിക്കുള്ളില്‍ കീടനാശിനി തളിച്ചത്. നാട്ടില്‍നിന്ന് കുടുംബം തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തി. ഇവര്‍ കുറച്ചുനേരം കിടന്നുറങ്ങി. ഇതിനിടെ ശാരീരിക അസ്വാസ്ഥ്യം തോന്നിയിരുന്നു. നേരത്തേ സൂക്ഷിച്ചിരുന്ന ജാറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിച്ചു.കുറച്ചുകഴിഞ്ഞപ്പോള്‍ മൂന്നു പേരും തളര്‍ന്നുവീണു. ആംബുലന്‍സില്‍ വസന്തനഗറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഹാന രാത്രി മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൈഗ്രൗണ്ട് പൊലീസ് കേസ് അന്വേഷിക്കുന്നത്.

Read More

ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ബെംഗളൂരു വസന്ത് നഗറിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വിനോദിന്‍റെ മകൾ 8 വയസുകാരി അഹാനയാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ അഹാനയ്ക്ക് ശാരീരിക ബുദ്ധിമുട്ടികൾ ഉണ്ടാവുകയാകും ഉടൻ മരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് കൂട്ടാൻ കെഎസ്ആർടിസി

തിരുവനന്തപുരം∙ ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഫ്ലെക്സി റേറ്റ് കൊണ്ടുവരാന്‍ നീക്കം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് നിരക്ക് വര്‍ധന. എസി സര്‍വീസുകള്‍ക്ക് 20 ശതമാനം വര്‍ധനയുണ്ടാവും. എക്സ്പ്രസ്, ഡീലക്സ് സര്‍വീസുകളില്‍ നിരക്ക് 15 ശതമാനം കൂട്ടി. ജൂലൈ 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് ഐടി പ്രഫഷനലുകൾ അടക്കമുള്ളവർ നാട്ടിലേക്ക് എത്തുന്ന സാഹചര്യമുണ്ട്. ഫ്ലെക്സി ചാർജ് എന്ന നിലയിലാണ് കൊണ്ടുവരുന്നതെങ്കിലും ഏറ്റവും തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ നിരക്ക് ഏർപ്പെടുത്തി ലാഭം കൊയ്യാനാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

Read More

മഴക്കെടുതിക്കിടെ കർണാടകയിൽ നേരിയ ഭൂചലനം

ബംഗ്ലൂരു : കര്‍ണാടകയില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ബാഗല്‍കോട്ട്, വിജയപുര, ബെലഗാവി ജില്ലകളില്‍ രാവിലെ 6.22 നാണ് റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.ചില വീടുകളില്‍ വിള്ളലുണ്ടായതായാണ് റിപ്പോര്‍ട്ട്. മൂന്ന് മുതല്‍ ആറ് സെക്കന്‍ഡ് വരെ പ്രകമ്ബനം നീണ്ടുനിന്നു. വിജയപുരയിലെ കന്നൂര്‍ ഗ്രാമത്തില്‍ 40 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. അതേ സമയം, കര്‍ണാടകയുടെ തീരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിഞ്ഞ് വീണും മരം വീണും കനത്ത നാശനഷ്ടമാണ് വീടുകള്‍ക്ക് സംഭവിച്ചിരിക്കുന്നത്.

Read More

കർണാടകയിൽ മണ്ണിടിച്ചിലില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടക ബണ്ട്വാള്‍ കജെ ബെയിലുവില്‍ മണ്ണിടിച്ചിലില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.പാലക്കാട് സ്വദേശി ബിജു(45),ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ജോണി (44) ആണ് രക്ഷപ്പെട്ടത്. ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ആകെ അഞ്ച് തൊഴിലാളികളായിരുന്നു ഷെഡില്‍ താമസിച്ചിരുന്നത്. ഇവര്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് . പ്രദേശവാസിയായ ഹെന്‍റി കാര്‍ലോയുടെ ഷെഡില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍.

Read More