ജാതി അധിക്ഷേപം ; ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സി.പി.ഐ.എം പ്രാദേശിക നേതാവ്

കളമശ്ശേരി: പട്ടികജാതിക്കാരനായ സി.പി.ഐ.എം ബ്രാഞ്ച്സെക്രട്ടറിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ആലങ്ങാട് ഏരിയ കമ്മറ്റിക്ക് കീഴിലെ കരുമല്ലൂർ ലോക്കൽ കമ്മറ്റിക്ക് കീഴിൽ വരുന്ന സി.പി.ഐ.എം തോപ്പ് ബ്രാഞ്ച് സെക്രട്ടറി ഉദയൻ ടി.വിയെയാണ് മറ്റൊരു ബ്രാഞ്ചിലെ പാർട്ടി മെമ്പ​ർ സിജു സി.എ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്.ആലങ്ങാട് പോലീസ് സ്റ്റേഷനിൽ ഉദയൻ പരാതി നൽകി.തുടർച്ചയായി രണ്ട് പ്രാവശ്യം തോപ്പ് ബ്രാഞ്ച് സെക്രട്ടറിയായി പട്ടികജാതി വിഭാ​ഗത്തിൽ നിന്നുളള ഉദയൻ ടി.വി യാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് മറ്റൊരു ബ്രാഞ്ചിലെ പാർട്ടി മെമ്പറായ സിജു സി.എ വീട്ടിൽ കയറി ഭീഷണിമുഴക്കിയത്. ജാതിയെ ചൊല്ലിയായിരുന്നു ഭീഷണിയും അസഭ്യവർഷവും. ഇനി പാർട്ടി സ്ഥാനത്തേക്ക് മത്സരിച്ചാൽ ഉന്മൂലനം ചെയ്യുമെന്ന താക്കീത് നൽകിയാണ് ഇയാൾ വീട് വിട്ടത്. കരുമല്ലൂർ ലോക്കൽ സെക്രട്ടറിയും പട്ടികജാതി വിഭാ​ഗത്തിൽ നിന്നുളളയാളാണ്.അടുത്തമാസം മൂന്നിന് കരമല്ലൂർ ലോക്കൽ സമ്മേളനം ചേരാനിരിക്കെയാണ് പാർട്ടിയിലെ പട്ടികജാതി വാിഭാ​ഗത്തിൽ നിന്നുളള നേതാക്കൾക്ക് ഭീഷണി ഉയരുന്നത്.

Related posts

Leave a Comment