എംഎല്‍എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി നിര്‍ ബന്ധംഃ സുപ്രീം കോടതി

ന്യൂഡല്‍ഹിഃ എംഎല്‍എമാര്‍, എംപമാര്‍, മറ്റ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നതിന് അതതു സംസ്ഥാനങ്ങളിലെ ഹൈക്കോടതികളുടെ അനുമതി നിര്‍ബന്ധമാക്കി സുപ്രീം കോടതി. അധികാരത്തിനു വെളിയില്‍ നില്‍ക്കുമ്പോള്‍ സഭകള്‍ക്കുള്ളിലും പുറത്തും കുറ്റകൃത്യങ്ങള്‍ ചെയ്തു കേസില്‍ പ്രതികളാകുകയും ഇവര്‍ പിന്നീട് അധികാരത്തിലെത്തുമ്പോള്‍ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്യുന്ന പ്രവണത കൂടി വരുന്നുണ്ട്. ഇത് അംഗികരിക്കാനാവില്ലെന്ന് കേരള നിയമസഭയിലെ കൈയാങ്കളി കേസ് പരാമര്‍ശിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

മുസഫര്‍ നഗര്‍ കലാപത്തിലെ പ്രതികളായ എംഎല്‍എമാര്‍ക്കെതിരായ കേസ് പിന്‍വലിച്ച യുപു സര്‍ക്കാരിന്‍റെ നടപടിയെക്കുറിച്ച് അന്വേഷിച്ച അമിക്കസ് ക്യൂറി വിജയ ഹന്‍സാരിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജനപ്രതിനിധികള്‍ക്കു കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനു പ്രത്യേക പരിഗണനയില്ല. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെല്ലാം ഒരേ നിയമമാണു ബാധകം. കേരള നിയമസഭയിലെ കൈയാങ്കളി കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ഈ വാദമാണ് അംഗീകരിച്ചത്. അതു തുടരണം. 2020 ഒക്റ്റോബര്‍ പതിനാറിനു ശേഷം പിന്‍വലിക്കപ്പെട്ട കേസുകളെല്ലാം പുന-പരിശോധിക്കണമെന്നും ചീഫ് ജസ്റ്റ് നിര്‍ദേശിച്ചു.

യുപിക്കു പുറമേ, ബിജെപി ഭരിക്കുന്ന കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും ഭരണകക്ഷി എംഎല്‍എമാര്‍ പ്രതികളായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

Related posts

Leave a Comment