കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംഭവം; ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജെ.പി.എച്ച്.എന്‍. ഡ്രേഡ് 2 ജീവനക്കാരിയെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ഡി.എം.ഒയോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡി.എം.ഒ. നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് ഡി.എം.ഒ. കൈമാറി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പതിന‍ഞ്ചു വയസിൽ എടുക്കേണ്ട കുത്തിവയ്പ് എടുക്കാനെത്തിയ രണ്ട് വിദ്യാർഥിനികൾക്ക് ആര്യനാട് ആശുപത്രിയിൽ കോവിഡ് വാക്സിൻ മാറി നൽകിയത്.  വാക്സിൻ എടുത്ത കുട്ടികൾ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. സാധാരണ നിലയിൽ ഫോൺ നമ്പരും ആധാർ കാർഡും പരിശോധിച്ചു രജിസ്റ്റർ ചെയ്തശേഷമാണ് കോവിഡ് വാക്സീൻ എടുക്കുന്നത്. എന്നാൽ ഇവിടെ ഇതൊന്നും പരിശോധിക്കാതെ വാക്സിൻ എടുക്കുകയായിരുന്നു.

Related posts

Leave a Comment