Connect with us
48 birthday
top banner (1)

Ernakulam

പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; സർക്കാർ വിശദീകരണം നല്‍കണമെന്ന്, ഹെെക്കോടതി

Avatar

Published

on

കൊച്ചി: കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തെക്കുറിച്ച്‌ വിശദീകരണം നല്‍കണമെന്ന് സർക്കാരിനോട് ഹെെക്കോടതി. കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും അന്വേഷണം മോശമായ രീതിയില്‍ അല്ല നടന്നിട്ടുള്ളതെന്ന് മനസിലായെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി സ്‌നേഹലത എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന് വേറെ ആരുമില്ലെന്ന് തോന്നാതിരിക്കാൻ കൂടിയാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു. ആത്മഹത്യയെന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ടതില്ലെന്നും കൊലപാതകം അടക്കം എല്ലാ സാദ്ധ്യതകളും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.കൂടാതെ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി സമർപ്പിച്ചതിന് ശേഷമുണ്ടായ കാര്യളെ കുറിച്ച്‌ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ചോദിച്ചു. ഉച്ചയ്ക്ക് ശേഷം കോടതി ചേരുന്നതിന് മുൻപായി കേസ് ഡയറിയും കോടതി പരിശോധിച്ചു. തുടർന്നാണ് കേസ് സംബന്ധിച്ച്‌ അഭിപ്രായം വ്യക്തമാക്കിയത്. ഈ കേസില്‍ പൊലീസിനെ വിമർശിച്ചിട്ടില്ലെന്നും ആ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി സംസാരിച്ചതാണെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിക്ക് 15 വയസ് മാത്രമേ ഉള്ളു എന്നതിനാല്‍ പോക്സോ കേസെന്ന ദിശയില്‍ അന്വേഷിക്കാമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

സത്രീകളെയോ കുട്ടികളെയോ കാണാതായാല്‍ പൊലീസ് അപ്പോള്‍ തന്നെ അന്വേഷണം ആരംഭിക്കണം. പെണ്‍കുട്ടിയുടെ മൊബെെല്‍ ലൊക്കേഷൻ കണ്ടുപിടിക്കാനെന്താണ് ബുദ്ധിമുട്ട് ഉള്ളത്. പൊലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയത് എന്നാണ്. പെണ്‍കുട്ടിയുടെ മരണം സംഭവിച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വെെകിയതെന്നും ഹെെക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

Published

on

എറണാകുളം: പെരുമ്പാവൂരിൽ ടോറസ് ലോറി ഇടിച്ച്‌ സ്കൂട്ടർ യാത്രികയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ വേദാന്തവിഭാഗം അധ്യാപിക അല്ലപ്ര സ്വദേശി സ്വദേശിനി രഞ്ജിനിയാണ് മരിച്ചത്.എംസി റോ‍ഡിലെ കാഞ്ഞിരക്കാട് വളവില്‍ രാവിലെ പത്തരയോടെയായിരുന്നു അപകടം.

കാലടി ഭാഗത്തേക്ക് സ‍ഞ്ചരിച്ച സ്കൂട്ടറില്‍ പിന്നില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ രഞ്ജിനിയുടെ ദേഹത്ത് സ്കൂട്ടര്‍ കയറി ഇറങ്ങുകയായിരുന്നു. രഞ്ജിനി അപകട സ്ഥലത്ത് തന്നെ തല്‍ക്ഷണം മരിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാലടി സര്‍വകലാശാല അധ്യാപകന്‍ കെ ടി സംഗമേശനാണ് ഭര്‍ത്താവ്.

Advertisement
inner ad
Continue Reading

Ernakulam

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു; പൊതു ഗവേഷണ വിഭാഗത്തിൽ വീക്ഷണം സീനിയർ ഡെപ്യൂട്ടി എഡിറ്റർ പി സജിത്ത്കുമാറിന് ഫെലോഷിപ്പ്

Published

on

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2024-25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. പൊതുഗവേഷണ വിഭാഗത്തിൽ വീക്ഷണം സീനിയർ ഡെപ്യൂട്ടി എഡിറ്റർ പി സജിത്ത് കുമാറിന് ഫെല്ലോഷിപ്പ് ലഭിച്ചു. ഒരു ലക്ഷം രൂപ വിതമുള്ള സൂക്ഷ്‌മ ഗവേഷണ ഫെലോഷിപ്പിന് ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജിഷ ജയൻ.സി. മാതൃഭൂമി പീരിയോഡിക്കൽസ് സബ് എഡിറ്റർ സൂരജ്.ടി എന്നിവർ അർഹരായി.

75,000/ രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പ് ഒൻപത് പേർക്കാണെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. മലയാള മനോരമ ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയൽ കോർഡിനേറ്റർ അനിൽ മംഗലത്ത്, ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ കെ.ആർ.അജയൻ. മാത്യഭൂമി പീരിയോഡിക്കൽസ് ജേണലിസ്റ്റ് ട്രെയിനി രശ്‌മി വി.എസ്. പ്രസാധകൻ മാസിക എഡിറ്റോറിയൽ അസിസ്റ്റന്റ് ഡോ.രശ്മി. ജി, മലയാള മനോരമ റിപ്പോർട്ടർ ദീപ്തി.പി.ജെ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ജേണലിസ്റ്റ് ഹണി.ആർ.കെ. ദേശാഭിമാനി കാസർഗോഡ് ബ്യൂറോ ചീഫ് വിനോദ് പായം, ജനയുഗം സബ് എഡിറ്റർ ദിൽഷാദ് എ.എം.. മീഡിയ വൺ ബ്രോഡ്‌കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജൂത്തബ, എന്നിവർക്കക്കാണ് സമഗ്ര ഗവേഷണ ഫെലോഷിപ്പ്.

Advertisement
inner ad

പൊതു ഗവേഷണ മേഖലയിൽ അബ്ദുൾ നാസർ എം എ(റിപ്പോർട്ടർ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്) നൌഫിയ ടി.എസ് (ചീഫ് സബ് എഡിറ്റർ, ഹരിതകേരളം ന്യൂസ്). പ്രദിപ് എ(സബ് എഡിറ്റർ, ദേശാഭിമാനി, ഫസലുറഹ്‌മാൻ എ.എം. (റിപ്പോർട്ടർ, ചന്ദ്രിക), ഉന്മേഷ് കെ.എസ് (അസി.ന്യൂസ് എഡിറ്റർ, 24), സഹദ് എ എ (റിപ്പോർട്ടർ, സാഹായ്‌ കൈരളി), ഇജാസുൽഹക്ക് സി എച്ച് (സീനിയർ വെബ് ജേണലിസ്റ്റ്, മീഡിയ വൺ), അനു എം (സീനിയർ റിപ്പോർട്ടർ, മാധ്യമം), എ.പി.സജിഷ (ചീഫ് ബ്രോഡ്‌കാസ്റ്റ്, കൈരളി ന്യൂസ്), രമ്യ കെ എച്ച് (ന്യൂസ് എഡിറ്റർ, റിപ്പോർട്ടർ ചാനൽ), പി.സജിത്ത് കുമാർ (സീനിയർ ഡെപ്യൂട്ടി എഡിറ്റർ. വീക്ഷണം), റിച്ചാർഡ് ജോസഫ് (സീനിയർ റിപ്പോർട്ടർ, ദീപിക), ബൈജു എം.പി (സീനിയർ ഫോട്ടോ ജേണലിസ്റ്റ്, മാധ്യമം).
എ മുരളീധരൻ (ചന്ദ്രിക) അനിത എസ് (സീനിയർ സബ് എ ഡിറ്റർ,മാധ്യമം)എന്നിവർക്ക് 10.000/ രൂപ വീതം ഫെലോഷിപ്പ് നൽകും.

മലയാള മനോരമ മുൻ എ ഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയൻ പോൾ, കെ.വി.മോഹൻ കുമാർ ഐ.എ.എസ്, ഡോ.പി കെ രാജശേഖരൻ, ഡോ.മീന ടി പിളള, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്.

Advertisement
inner ad
Continue Reading

Ernakulam

വാളയാർ കേസ്: പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമൻസ് അയച്ച്‌ സിബിഐ കോടതി

Published

on

പാലക്കാട്‌: വാളയാർ കേസിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമൻസ് അയച്ച്‌ സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാകാനാണ് മാതാപിതാക്കള്‍ക്ക് നിർദേശം നല്‍കിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളില്‍ ഇരുവരെയും സിബിഐ പ്രതി ചേർത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നീക്കം.
കേസില്‍ തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രില്‍ ഒന്നിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സി ബി ഐ മുഖവിലയ്ക്കെത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്നറഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് വാളയാർ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍.

മക്കളുടെ മുന്നില്‍ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കി. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹർജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കുകയായിരുന്നു.

Advertisement
inner ad

13ഉം, 9ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയില്‍ വീട്ടിലെ ഒറ്റമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം. അമ്മയുടെ ഹർജിയില്‍ ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത സിബിഐ കൊച്ചിയിലെ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് മനസ്സ് മരവിപ്പിക്കുന്ന കണ്ടെത്തല്‍. അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികള്‍ക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍.

Advertisement
inner ad
Continue Reading

Featured