മോൻസന്റെ കേസ്: പുരോ​ഗതി റിപ്പോർട്ട് കൈമാറി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൺ മാവുങ്കലിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ ഹൈക്കോടതിക്ക് കൈമാറി. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട്‌ നൽകിയത്. പുരാവസ്തു മ്യൂസിയത്തിന്റെ പ്രവർത്തനത്തിൽ സംശയം പ്രകടിപ്പിച്ചു ഡിജിപി മനോജ്‌ എബ്രഹാം എഴുതിയ നോട്ട് ഫയലും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇതോടൊപ്പം മുൻ ഡിജിപി ലോകനാഥ് ബഹ്റ മോൻസണ് എതിരെ അന്വേഷണം ആവശ്യപ്പെട്ട് എഴുതിയ കത്തും കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മോൻസന്റെ മുൻ ഡ്രൈവർ അജി പൊലീസ് പീഡനം ആരോപിച്ചു നൽകിയ ഹർജി പരിഗണിച്ചപ്പോൾ ആയിരുന്നു തട്ടിപ്പിലെ ഉന്നത ഇടപെടലുകളിൽ കോടതി ചില സംശയങ്ങൾ ഉന്നയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക.

Related posts

Leave a Comment