മുട്ടില്‍ മരംമുറിക്കേസിലെ ‘ധര്‍മ്മടം’ ബന്ധം പുറത്ത് ; മധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടത്തിന് പ്രതികളുമായുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു

ദീപക് ധര്‍മ്മടം പ്രതികളുമായി 107 തവണ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകൾ പുറത്ത്. മരംമുറി കേസ് അട്ടിമറിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ച ‘ധര്‍മ്മടം’ ബന്ധം സംസ്ഥാന സര്‍ക്കാരും സിപിഎമ്മും തള്ളുമ്ബോഴാണ് ഫോണ്‍രേഖ പുറത്താകുന്നത്. വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്‍റെ അന്വേഷണ റിപ്പോ‍ര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കേസിലെ പ്രതികളായ ആന്‍റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി സാജനും തമ്മില്‍ നാല് മാസത്തിനിടെ ഫോണ്‍ വിളിച്ച്‌ സംസാരിച്ചത് 86 തവണ. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണ ഫോണില്‍ വിളിച്ചു. ഇതിനിടയില്‍ മൂവരും തമ്മില്‍ പല തവണ കൂടിക്കാഴ്ചയും നടത്തിട്ടുണ്ട്.

മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കള്ളക്കേസില്‍ കടുക്കാന്‍ സാജനും ആന്‍്റോ അഗസ്റ്റിനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ചേ‍ര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്‍്റെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ഇതിലെ ഗൂഢാലോചന അടിവരയിടുന്നതാണ് ഫോണ്‍സംഭാഷണത്തിന്‍്റെ വിവരങ്ങള്‍.
മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയില്‍ കുടുക്കുകയായിരുന്നു. സമീര്‍ ചുമതലയേല്‍ക്കും മുമ്ബുള്ള മരംമുറിയില്‍ പ്രതികളുമായി ചേര്‍ന്ന് സാജന്‍ സമീറിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഫെബ്രുവരി 15ന് ആണ്. ഇതേ ദിവസം സാജനും ആന്‍്റോ അഗസ്റ്റിനും തമ്മില്‍ 12 തവണ ഒരു മണിക്കൂറിലേറെ ഫോണില്‍ സംസാരിച്ചു. ഫെബ്രുവരി 14 നും മെയ് 26 നും ഇടയില്‍ 86 തവണയും സംസാരിച്ചതായി രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.

സാജന്‍്റെ ഔദ്യോഗിക നമ്ബറിലും പേഴസ്ണല്‍ നമ്ബറിലുമായിട്ടായിരുന്നു ആന്‍്റോയുമായുള്ള സംസാരം. ദീപക് ധ‍ര്‍മ്മടവും പ്രതികളായ ആന്‍്റോ സഹോദരങ്ങളും തമ്മില്‍ ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ 107 തവണയാണ് സംസാരിച്ചത്. മണിക്കുന്ന് മലയിലെ മരംമുറിയില്‍ കേസെടുക്കാന്‍ ദീപക് ധര്‍മ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്‌ഒയെ വിളിച്ചിരുന്നു. ഇതേദിവസം ആന്‍്റോ അഗസ്റ്റിനും ദീപകും തമ്മില്‍ സംസാരിച്ചത് അഞ്ച് തവണയാണെന്ന് രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.

മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഫെബ്രുവരി 8ന് രജിസ്റ്റര്‍ ചെയ്ത മരംമുറിക്കേസിലെ പ്രതികളാണ് ഇവരെന്ന ബോധ്യത്തോടെയാണ് സംഭാഷണമെന്നാണ് രാജേഷ് രവീന്ദ്രന്‍്റെ റിപ്പോ‍ര്‍ട്ടില്‍ പറയുന്നത്. ആന്‍്റോ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു സാജന്‍ മണിക്കുന്ന് മലയിലെത്തിയത്. മരം മുറി അട്ടിമറിക്കാനുള്ള ഗൂഢാലോചന തെളിയിക്കുന്ന റിപ്പോര്‍ട്ടുണ്ടായിട്ടും സാജനെതിരെ സര്‍ക്കാര്‍ സ്വീകരിച്ചത് സ്വാഭാവിക സ്ഥലംമാറ്റം മാത്രമാണ്.

Related posts

Leave a Comment