Kerala
വിനായകനെതിരേ കേസെടുക്കണം: നാദാപുരം പൊലീസിനു പരാതി നൽകി

കോഴിക്കോട്: ലോകാരാധ്യനായ മുൻ മുഖ്യമന്ത്രി, അന്തരിച്ച ഉമ്മൻ ചാണ്ടിയെ സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്തിയതിന് നടൻ വിനായക നെതിരേ പൊലീസിൽ പരാതി. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ വേദനിക്കുന്നരെ കൂടുതൽ വ്രണപ്പെടുത്തുന്നതാണ് പരാമർശങ്ങളെന്ന് നാദാപുരം സ്വദേശി ഡോ. മുബഷീർ നൽകിയ പരാതിയിൽ പറയുന്നു. നാദാപുരം സർക്കിൾ ഇൻസ്പെക്റ്റർക്കാണ് പരാതി നൽകിയിരിക്കുന്നത്.
അര്‍ദ്ധരാത്രിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് വീഡിയോ ചെയ്തിരിക്കുകയാണ് നടന്‍ വിനായകന്‍. വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചാണ് വിനായകന്‍ പ്രതികരണം നടത്തിയത്. വിനായകന്റെ വാക്കുകള്‍, ‘ആരാണീ ഉമ്മന്‍ ചാണ്ടി? എന്തിനാടോ മൂന്ന് ദിവസമൊക്കെ.. കബൂറക്കാതെ! നിര്‍ത്തിയിട്ട പോ.. പത്രക്കാരോടാ പറയുന്നേ
എന്നാല്‍ വിനായകന്‍ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ എറണകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി കൊടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണകുളം മണ്ഡലം ഭാരവാഹിയായ സോണി പനന്താനം ആണ് പരാതി നല്‍കിയത്. മുന്‍ മുഖ്യമന്ത്രിയോടുളള അനാഥരവും, അദ്ദേഹത്തെ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ അപമാനിക്കുന്നതിനും തുല്യമാണ്, വിനായകന്റെ മേല്‍ പ്രവര്‍ത്തിയില്‍ ഉചിതമായ നടപടിയെടുക്കണമെന്നും അപകീര്‍ത്തിപരമായ പരാമര്‍ശത്തിനും അയാള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടി ച.ത്തു.. അതിന് ഞങ്ങള്‍ എന്ത് ചെയ്യണം! എന്റെ അച്ഛനും ച.ത്തു, നിങ്ങളുടെ അച്ഛനും ച.ത്തു! അതിനിപ്പോ നമ്മള്‍ എന്തുചെയ്യണം? പ്ലീസ് നിര്‍ത്തിയിട്ട് പോ.. പത്രക്കാരെ.. നല്ലവന്‍ ആണെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ അറിയില്ല ഇയാളൊക്കെ ആരാണെന്ന്! അപ്പോള്‍ നിര്‍ത്ത്.. ഉമ്മന്‍ ചാണ്ടി പോയി. അത്രേയുള്ളൂ..’, വിനായകന്‍ വീഡിയോയിലൂടെ പ്രതികരിച്ചു. വലിയ രീതിയിലുള്ള വിമര്‍ശനമാണ് വിനായകന് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
ഇത്തരം വീഡിയോ ചെയ്തു പൊങ്കാല മേടിക്കാതെ ഉറങ്ങാതിരിക്കാന്‍ പറ്റില്ലേയെന്നും നിരവധി പേരാണ് വിനായകനോട് ചോദിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ ചെയ്ത വിനായകന് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിക്ക് എതിരെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇത്തരമൊരു ആക്ഷേപം നടത്തിയ വിനായകനെ പോലീസ് അറസ്റ്റ് ചെയ്യണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്. വിമര്‍ശനം ഉയര്‍ന്നത്തോടെ വിനായകന്‍ വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ കോപ്പികള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പരന്നുകഴിഞ്ഞു.
Alappuzha
‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ് സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ് വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.
Kerala
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച( 09-12-2023) എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
അതേസമയം ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് ‘മിഗ്ജോം’ ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുമെന്നതിനാൽ ആന്ധ്ര തീരത്ത് അതീവ ജാഗ്രത. തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. നെല്ലോർ, പ്രകാശം, ബപാട്ല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരും. തിരുപ്പതിയിൽ അഞ്ച് ഡാമുകൾ നിറഞ്ഞു. ചുഴലിക്കാറ്റിന് നിലവിൽ 110 കിലോമീറ്റർ വേഗമാണുള്ളത്.
Kerala
തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറി; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ടെന്നും അതിനാലാണ് ടിഎൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം.ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സർക്കാർ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ പരാമർശം സർക്കാർ പരിശോധിക്കണം. നവകേരള സദസ് അശ്ലീല നാടകമാണ്.രാഷ്ട്രീയ എതിരാളികൾക്ക് തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന് പിണറായി വിജയൻ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയിൽ സംശയം തോന്നുന്ന പിണറായി വിജയൻ ആണ് ഡോക്ടറെ കാണേണ്ടത് അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണ്. അതിൽ ഉപദേശം കൊണ്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ മന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥൻ്റെ രാജി നേരത്തെ സ്വീകരിച്ചിരുന്നില്ല. സംഘടനാപരമായി ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login