Connect with us
48 birthday
top banner (1)

Cinema

തൃഷയ്‌ക്കെതിരെയുള്ള കേസ്: മന്‍സൂര്‍ അലിഖാന് ഒരു ലക്ഷം രൂപ കോടതി പിഴ ചുമത്തി

Avatar

Published

on


താരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവര്‍ക്കെതിരെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ നല്‍കിയ മാനനഷ്ട കേസ് മദ്രാസ് ഹൈകോടതി തള്ളി. ഒരു ലക്ഷം രൂപ കോടതി പിഴ ചുമര്‍ത്തിയിട്ടുണ്ട്. മന്‍സൂര്‍ അലി ഖാന്‍ പ്രശസ്തിക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും പിഴയായ ഒരു ലക്ഷം രൂപ അടയാര്‍ കാന്‍സര്‍ സെന്ററിന് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കവെ മന്‍സൂര്‍ അലിഖാനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചിരുന്നു. തൃഷയാണ് ഈ പരാതി നല്‍കാനുള്ളതെന്നും പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്ന് നടന്‍ പഠിക്കണമെന്നും കോടതി പറഞ്ഞു.എക്‌സിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് തൃഷക്കും അഭിനേത്രിയും ദേശീയ വനിത കമ്മീഷന്‍ അംഗവുമായ ഖുശ്ബുവിനും നടന്‍ ചിരഞ്ജീവിക്കുമെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. മൂവരും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നടന്‍ ആവശ്യപ്പെട്ടു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ലിയോ സിനിമയുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. സംഭവം വിവാദമായതോടെ വിഷയത്തില്‍ നടന്‍ മാപ്പു പറഞ്ഞു. ഇതോടെ വിഷയം അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് തൃഷക്കും താരങ്ങള്‍ക്കുമെതിരെ മന്‍സൂര്‍ അലി ഖാന്‍ രംഗത്തെത്തിയത്. മന്‍സൂര്‍ അലി ഖാന്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

അതിരുകളിലാതെ ബോക്സ് ഓഫീസ് റെക്കോർഡുകളുടെ സീൻ മാറ്റി “മഞ്ഞുമ്മൽ ബോയ്സ്”

തമിഴ്നാട്ടിൽ നിന്ന് 10 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി റെക്കോർഡ് കുറിച്ചു

Published

on

2024ലെ മലയാള സിനിമ റിലീസുകളിൽ അതിവേഗത്തിൽ 100 കോടി ക്ലബിലേക്ക് കുതിക്കുകയാണ് ചിദംബരം രചനയും സംവിധാനവും നിർവഹിച്ച “മഞ്ഞുമ്മൽ ബോയ്സ്”. പത്ത് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 35 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ ചിത്രം നേടിയ ചിത്രം തമിഴ്നാട്ടിൽ നിന്ന് 10 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി റെക്കോർഡ് കുറിച്ചു. മാർച്ച് രണ്ടിന് കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് 1.54 കോടിയിലെത്തിയപ്പോൾ തമിഴ്നാട്ടിൽ 2 കോടിക്ക് മുകളിലായിരുന്നു ബുക്കിംഗിലൂടെ മാത്രം വന്ന ഗ്രോസ്. തിയറ്ററുകളിൽ പത്ത് ദിനം പിന്നിടുമ്പോൾ ആഗോള കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്സ് 75 കോടി ഗ്രോസ് കളക്ഷൻ പിന്നിട്ടു. മലയാള സിനിമ ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തിരുത്തി കുറിച്ചു കൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സിന്റെ യാത്ര തുടരുന്നത്. കേരളത്തിലും തമിഴ് നാട്ടിലും മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന് ഗംഭീര അഭിപ്രായവും കളക്ഷനുമാണ് ലഭിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സാണ്. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ‘ഗുണ’യിലെ ‘കണ്മണി അൻപോട് കാതലൻ’ എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് ‘ഡെവിൾസ് കിച്ചൻ’ ഗുഹയിലാണ്. ‘ഗുണ’ പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ ‘ഗുണ കേവ്സ്’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. യുകെയിലെ വിതരണാവകാശം ആർഎഫ്‌ടി ഫിലിംസും കരസ്ഥമാക്കി.

ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

തമിഴിൽ അരങ്ങേറ്റം കുറിച്ച് സുരാജ് വെഞ്ഞാറമൂട്; ആദ്യ ചിത്രം ചിയാൻ വിക്രമിനൊപ്പം

Published

on

തമിഴ്‌ഴിലേക്ക് അരങ്ങേറ്റം കുറിച്ച് സുരാജ് വെഞ്ഞാറമൂട്. ചിയാൻ വിക്രം നായകനായെത്തുന്ന പുതിയ ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് സിനിമാലോകത്തിലേക്കുള്ള പ്രവേശനം. ചിയാൻ 62 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ് യു അരുൺകുമാറാണ് . 2024 മാർച്ച് മാസത്തിൽ ‘ചിയാൻ 62’ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.
ചിത്രത്തിൽ മധ്യവയസ്കനായാണ് ചിയാൻ അഭിനയിക്കുന്നത്. ഒരു നാടൻ ആക്ഷൻ ത്രില്ലർ ആയിരിക്കും ”ചിയാൻ 62 ” എന്ന സൂചനകളുണ്ട്.
ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

ഒടുവില്‍ മഞ്ഞുമല്‍ ടീംസ് ഉദയനിധി സ്റ്റാലിനെ സന്ദര്‍ശിച്ചു

Published

on

കേരളത്തിനകത്തും പുറത്തും മികച്ച പ്രേഷക പ്രതികരണം നേടി മുന്നേറുകയാണ് മഞ്ഞുമല്‍ ബോയ്‌സ്. സിനിമക്ക് അഭിനന്ദനവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തെ പ്രശംസിച്ച് തമിഴ്‌നാട് യുവജനക്ഷേമ സ്‌പോര്‍ട്‌സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ചിത്രം കണ്ടുവെന്നും ആരും കാണാതിരിക്കരുതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചത്. ഈ പ്രതികരണത്തിന് നന്ദിയറിയിച്ച് മഞ്ഞുമല്‍ ടീംസ് രംഗത്തെത്തുകയും ചെയ്തു. ഒടുവില്‍ മഞ്ഞുമല്‍ ടീംസ് ഉദയനിധി സ്റ്റാലിനെ നേരിട്ട് സന്ദര്‍ശിച്ചിരിക്കുകയാണ്. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് മഞ്ഞുമല്‍ ബോയ്‌സ് ടീമംഗങ്ങള്‍ സന്ദര്‍ശിച്ച വിവരം അറിയിച്ചത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് സിനിമയാക്കിയിരിക്കുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുസംഘം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, സംവിധായകന്‍ ഖാലിദ് റഹ്മാന്‍, അഭിറാം പൊതുവാള്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോള്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured