പശുവിനെ സിംഹം കടിച്ചുകീറുന്ന വീഡിയോ കണ്ടവർക്കെതിരെ കേസ് ; മൂന്ന് പേർ അറസ്റ്റിൽ

ജുനഗഡ്: പശുവിനെ തൂണിൽ കെട്ടിയിട്ട് സിംഹത്തിന് ഇരയായി നൽകുന്ന കാഴ്‌ച‌ പ്രദർശിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു.
ഈ മാസം ആദ്യം ഗുജറാത്തിലെ ഗിർ വനമേഖലയിലെ ജുനാഗഡിലാണ് സംഭവം. കാണാനെത്തിയവർ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് വാർത്ത പുറത്തറിയുന്നത്. വീഡിയോ പ്രദർശിപ്പിച്ച പന്ത്രണ്ട് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിംഹം പശുവിനെ ക്രൂരമായി കടിച്ചു കീറി തിന്നുന്ന കാഴ്‌ച നിരവധി പേരാണ് മൊബൈലിൽ പകർത്തിയത്.

മൃഗങ്ങളെ ഉപയോഗിച്ച്‌ ഇത്തരം പ്രദർശനങ്ങൾ നടത്താൻ അനുമതിയില്ലെന്ന് ജുനഗഡ് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്ററായ എസ് കെ ബർവാൾ വ്യക്തമാക്കി. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. സിംഹപ്രദർശനം എന്ന പേരിലായിരുന്നു പ്രദർശനം നടത്തിയത്. അതേസമയം, പുറത്തു നിന്നുള്ളവർക്ക് വേണ്ടിയാണോ ഇത്തരമൊരു പ്രദർശനം നടത്തിയതെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഈ വർഷം ആദ്യം സമാനമായ രീതിയിൽ പ്രദർശനം ഒരുക്കിയതിന് ഗിർ സോംനാഥ് കോടതി ആറ് പേരെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. അന്ന് കോഴിയെ കെട്ടിയിട്ടായിരുന്നു സിംഹത്തെ ആകർഷിച്ചത്.

Related posts

Leave a Comment