പി.വി. അന്‍വറിനെതിരായ ക്രഷര്‍ തട്ടിപ്പ് കേസ് ; കേസ് ഡയറി 16ന്​ ഹാജരാക്കാന്‍ ഉത്തരവ്

മ​ഞ്ചേ​രി: ക​ർണാ​ട​ക​യി​ൽ ക്ര​ഷ​ർ ബി​സി​ന​സി​ൽ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് പ്ര​വാ​സി എ​ൻജി​നീ​യ​റു​ടെ 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടുത്ത കേ​സി​ൽ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ക്കെതിരെയുളള ക്രൈം ​ബ്രാ​ഞ്ച്​ റി​പ്പോ​ർട്ട് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി. വ്യാ​ഴാ​ഴ്ച കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​നും സി.​ജെ.​എം എ​സ്. ര​ശ്മി ഉ​ത്ത​ര​വി​ട്ടു.

കേ​സ​ന്വേ​ഷ​ണം കോ​ട​തി​യു​ടെ മേ​ൽനോ​ട്ട​ത്തി​ലാ​ക്കി​യ സി.​ജെ.​എം എ​ല്ലാ ര​ണ്ടാ​ഴ്ച കൂ​ടുമ്പോ​ഴും അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർട്ട് സ​മ​ർപ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർട്ട് സ​മ​ർപ്പി​ച്ചി​രു​ന്നി​ല്ല.

തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർട്ട് സ​മ​ർപ്പി​ക്കാ​ൻ കോ​ട​തി ക​ർശ​ന നി​ർ​ദേ​ശം ന​ൽകി​യ​തി​നെ തു​ട​ർന്ന് സ​മ​ർപ്പി​ച്ച റി​പ്പോ​ർട്ടി​ലും കൂ​ടു​ത​ൽ സാ​വ​കാ​ശം തേ​ടു​ക​യാ​യി​രു​ന്നു. ക​ർണാ​ട​ക ബ​ൽത്ത​ങ്ങാ​ടി​യി​ലെ ക്ര​ഷ​റിന്റെ മു​ൻ ഉ​ട​മ​സ്ഥ​ൻ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ക്വാ​റ​ൻ​റീ​നി​ലാ​യ​തി​നാ​ൽ ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും റി​പ്പോ​ർട്ട് സ​മ​ർപ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ല​പ്പു​റം ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി പി. ​വി​ക്ര​മ​​ൻ റി​പ്പോ​ർട്ട് സ​മ​ർ​പ്പി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

Related posts

Leave a Comment