വനിതാ എസ്ഐയെ അപമാനിച്ചതിനു അഭിഭാഷകയ്‌ക്കെതിരേ കേസ്

കൊച്ചിഃ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്റ്റര്‍ ആനി ശിവയെ അപമാനിച്ചതിനു ഹൈക്കോടതിയിലെ അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരേ കേസ്. സെന്‍ട്രല്‍ പോലീസ് തന്നെയാണ് കേസ് എടുത്തിരിക്കുന്നത്. സ്‌ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്റ്റ് എന്നിവ ചുമത്തിയാണു നടപടി.

സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്റ്ററായി ആനി ശിവ ചിമതല ഏറ്റശേഷം സംഗീത പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് കുറിപ്പിലാണ് ആനിക്കേതിരായ പാരമാര്‍ശം. സ്വന്തം സുരക്ഷ ഉറപ്പാക്കാനാവാത്ത ആനിക്കെങ്ങനെ ജനങ്ങളെ സംരക്ഷിക്കാനാവുമെന്നാണ് സംഗീത ചോദിച്ചത്. വലിയ പ്രതിസന്ധികളെ കഠിനമായ പരിശ്രമത്തിലൂടെ അതിജീീവിച്ച ആനുയുടെ ജീവിതകഥ അടുത്ത നാളുകളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഇതില്‍ പ്രകോപിതയായിട്ടാണ് തനിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ കാരണമെന്നും ആനി പറയുന്നു.

Related posts

Leave a Comment