Connect with us
,KIJU

News

വനിതാ ഇന്‍സ്‌പെക്ടറുടെ കോളറിന് പിടിച്ച്‌ കൈയേറ്റം; നടന്‍ അനൂപ് ചന്ദ്രന്റെ ഭാര്യയ്‌ക്കെതിരെ കേസ്

Avatar

Published

on

ആലപ്പുഴ: വനിതാ പോലീസ് ഇന്‍സ്‌പെക്ടറെ കൈയേറ്റം ചെയ്തതില്‍ നടന്‍ അനൂപ് ചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കെതിരെ കേസ്. ഇവര്‍ പോലീസ് സ്‌റ്റേഷനിലെ വസ്തുക്കള്‍ നശിപ്പിച്ചെന്നും ആരോപണമുണ്ട്. ലക്ഷ്മി കക്ഷിയായ പരാതിയെ കുറിച്ച്‌ അന്വേഷിക്കുന്നതിനായി തിങ്കളാഴ്ച ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ലക്ഷ്മി പ്രകോപിതയായി ഉദ്യോഗസ്ഥരേയും എതിര്‍കക്ഷികളേയും അടിക്കാന്‍ ശ്രമിച്ചു. പിന്നാലെ വനിതാ ഇന്‍സ്‌പെക്ടറുടെ കോളറിന് പിടിച്ച്‌ കൈയ്യേറ്റം ചെയ്യുകയായിരുന്നു. സ്‌റ്റേഷനിലെ കണ്ണാടിയും മറ്റും തല്ലി തകര്‍ത്തു. തുടര്‍ന്ന് പോലീസ് യുവതിക്കെതിരെ കേസെടുത്തതോടെ കോടതില്‍ നിന്നും ജാമ്യം എടുക്കുകയായിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ചിട്ടിപിടിച്ചു കിട്ടിയ തുകയുമായി യാത്ര: 13 അംഗ സംഘത്തിലെ നാല് പേര്‍ വാഹനാപകടത്തില്‍ മരിച്ചു

Published

on


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാലു മലയാളികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ശ്രീനഗറില്‍ നടക്കും. മൃതദേഹങ്ങള്‍ സോനാമാര്‍ഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ശ്രീനഗറില്‍ എത്തിച്ച ശേഷമാകും പോസ്റ്റുമോര്‍ട്ടം ആരംഭിക്കുക. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ശ്രീനഗര്‍ സത്‌റിന കന്‍ഗന്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന മനോജ് എം മഹാദേവ് (25), അരുണ്‍ കെ കറുപ്പുസ്വാമി (26), രാജേഷ് കെ കൃഷ്ണന്‍ (30) എന്നിവര്‍ പരിക്കേറ്റു. മനോജിന്റെ പരിക്ക് ഗുരുതരമാണ്.

ശ്രീനഗര്‍ – ലേ ഹൈവേയില്‍ സോജില പാസില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഇന്നലെ വൈകിട്ടു നാലരയോടെയാണ് സംഭവം. സോനാമാര്‍ഗിലെ മൈനസ് പോയിന്റിലേക്ക് രണ്ട് വാഹനങ്ങളിലായി പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ഒരു വാഹനത്തില്‍ ആറുപേരും മറ്റൊരു വാഹനത്തില്‍ ഏഴുപേരുമായിരുന്നു ഉണ്ടായിരുന്നത്. ഏഴുപേരുമായി സഞ്ചരിച്ച വാഹനം മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.

Advertisement
inner ad

കഴിഞ്ഞ മാസം 30നാണ് സുഹൃത്തുക്കളും അയല്‍ക്കാരുമായ 13 അംഗ സംഘം ട്രെയിന്‍ മാര്‍ഗം വിനോസഞ്ചാരത്തിനായി പുറപ്പെട്ടത്. അഞ്ചു വര്‍ഷമായി ഇവര്‍ യാത്ര നടത്താറുണ്ട്. ചിട്ടി നടത്തിയാണ് യാത്രയ്ക്കുള്ള തുക സ്വരൂപിച്ചത്. ഡല്‍ഹിയും ആഗ്രയും സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ കശ്മീരിലേക്ക് പുറപ്പെട്ടത്. ഈ മാസം 10ന് മടക്കയാത്ര നിശ്ചയിച്ചിരുന്നു.ഗുരുതര പരിക്കേറ്റ മനോജിനെ വിദഗ്ധ ചികിത്സയ്ക്കായി സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു രണ്ടുപേരും സോനാമാര്‍ഗ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണ് പരിക്കേറ്റ രാജേഷ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തിലും ആരംഭിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

mumbai

പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ മുംബൈയിൽ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

Published

on

മുംബൈ: രണ്ട വര്‍ഷം മുമ്പാണ് സംഭവം.പെണ്‍കുട്ടിയുടെ അമ്മ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സാണ്. അമ്മ ജോലിക്കായി പോയ രാത്രികളിലായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.2021 ല്‍ നാല് തവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. മുംബൈയിലെ വീട്ടില്‍ കുറച്ച്‌ ദിവസം അമ്മയുടെ മൂന്ന് സുഹൃത്തുക്കള്‍ താമസിച്ചിരുന്നു.

Advertisement
inner ad

സ്ത്രീകള്‍ മദ്യം കലര്‍ത്തിയ പാനീയം പെണ്‍കുട്ടിക്ക് നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായും പുരുഷ സുഹൃത്തിനെ പീഡിപ്പിക്കാന്‍ അനുവദിച്ചതായുമാണ് ആരോപണം.പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ നടത്തിയ കൗണ്‍സലിങ്ങ് ചികിത്സയ്ക്കിടെയാണ് ഈ ദുരാനുഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

Advertisement
inner ad
Continue Reading

Featured

രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ, അജ്ഞാത സംഘം വെടിവെച്ചു കൊല്ലപ്പെടുത്തി

Published

on

ജയ്പൂർ: രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ ജയ്പുരിൽ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ ഡിജിപി വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്‌ദേവിനെ ഉടൻ തന്നെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Continue Reading

Featured