മോഡി സർക്കാരിന്റെ വിറ്റഴിക്കൽ പ്രമേയമായ കാർട്ടൂൺ ; ഏറ്റെടുത്ത് സോഷ്യൽമീഡിയ

കൊച്ചി : നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം പൊതുമേഖലാ സ്ഥാപനങ്ങൾ ഒട്ടേറെ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈ നയം പൊതുസമൂഹത്തിൽ ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.ഇന്ത്യ മുമ്പ് ഭരിച്ചിരുന്ന മഹാരഥന്മാരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനം കൊണ്ട് പടുത്തുയർത്തിയ പൊതുമേഖലാസ്ഥാപനങ്ങൾ തകർന്ന് തരിപ്പണമാകുമ്പോൾ അതിന്റെ നേർസാക്ഷ്യവുമായി അരവിന്ദ് ജി മേനോൻ വരച്ച കാർട്ടൂൺ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.ലക്ഷക്കണക്കിന് പേരാണ് ഈ കാർട്ടൂൺ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നിലവിൽ തൃക്കാക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയാണ് അദ്ദേഹം.

Related posts

Leave a Comment