യൂത്ത് കെയര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമായി ഫോഗിങ് മെഷീന്‍ നല്‍കിക്കൊണ്ട് കൊണ്ടോട്ടി സബ്ജില്ലാ കെ. പി. എസ്. ടി. എ. കമ്മിറ്റി

യൂത്ത് കെയര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമായി ഫോഗിങ് മെഷീന്‍ നല്‍കിക്കൊണ്ട് കൊണ്ടോട്ടി സബ്ജില്ലാ കെ. പി. എസ്. ടി. എ. കമ്മിറ്റി

മൊറയൂര്‍ :പഞ്ചായത്തില്‍ കെ പി എസ് ടി എ കൊണ്ടോട്ടി സബ് ജില്ലാ കമ്മിറ്റിയുടെ രണ്ടാംഘട്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തി. ഗുരു സ്പര്‍ശം 2 പദ്ധതിയുടെ ഭാഗമായി മൊറയൂര്‍ മണ്ഡലം യൂത്ത് കെയര്‍ കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുവാന്‍ ഫോഗിങ് മെഷീന്‍ നല്‍കി.കെ പി എസ് ടി എ സംസ്ഥാന സമിതി അംഗം പ്രശാന്ത് കെ പി ഫോഗ്ഗിങ് മെഷീന്‍ മൊറയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ കെ മുഹമ്മദ് റാഫിക്ക് വാലഞ്ചേരിയില്‍ വെച്ച് കൈമാറിക്കൊണ്ട് ഗുരു സ്പര്‍ശം 2 പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.കെ പി എസ് ടി എ സംസ്ഥാന സമിതി അംഗം ശശിധരന്‍ അരിഞ്ചീരി അദ്ധ്യക്ഷത വഹിച്ചു.മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആനത്താന്‍ അജ്മല്‍, കെ. പി. എസ്. ടി. എ. ജില്ലാ നിര്‍വാഹകസമിതി അംഗം ബിജുമോന്‍, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡണ്ട് സാബിന്‍ സെബാസ്റ്റ്യന്‍, സബ്ജില്ലാ പ്രസിഡന്റ് ടിപി മുകേഷ്, സബ്ജില്ലാ സെക്രട്ടറി പി സുബ്രഹ്മണ്യന്‍, സബ്ജില്ലാ ട്രഷറര്‍ സലീം അമ്പലങ്ങാടന്‍, മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആനത്താന്‍ അബൂബക്കര്‍ ഹാജി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ടിപി യൂസുഫ്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി കെ നിസാര്‍, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ പാറക്കുന്നന്‍ കുഞ്ഞാപ്പു, ആനക്കചേരി മുജീബ്, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ടി പി സലീം മാസ്റ്റര്‍, മുക്കണ്ണന്‍ അബ്ദുറഹ്മാന്‍, സികെ സമീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫായിസാ മുഹമ്മദ് റാഫി, വിദ്യാഭ്യാസ ജില്ലാ കൗണ്‍സിലര്‍ അഷ്‌റഫ് പി ഇ, ബിജു പീറ്റര്‍, നൗഷാദ് ആനസ്സാന്‍, സി കെ മുഹമ്മദ് എന്ന ബാപ്പുട്ടി, സി കെ അബ്ദു റസാഖ് എന്ന കുട്ടാപ്പു, അമീറലി പുളിക്കലകത്ത്, ഫായിസ് പെരുമ്പിലായി, ഫര്‍സിന്‍ പിപി, എ കെ നൗഷാദ്, അനീഷ് ഇട്ടപ്പാട്ട്, ഉവൈസ് മുണ്ടോടന്‍, ഹുസ്സൈന്‍ പുളിയക്കോടന്‍, മുഹമ്മദ് ഷാഫി പുത്തന്‍വീട്ടില്‍, സുലൈമാന്‍ വിപി, നിദില്‍ പികെ, ഷബീര്‍ ഹുസൈന്‍ ടിപി, എന്നിവര്‍ ഗുരു സ്പര്‍ശം 2 പരിപാടിയില്‍ ആശംസകളര്‍പ്പിച്ചു.

Related posts

Leave a Comment