എടയപ്പുറത്തെ വിവാദ കാർബൺ പേപ്പർ കമ്പനി ; അനുമതിക്കെതിരെ വിജിലൻസിൽ പരാതി

ആലുവ: എടയപ്പുറത്ത് ജനങ്ങൾ അടുപ്പ് കല്ല് പോലെ തിങ്ങിപ്പാർക്കുന്നിടത്ത് വിവാദ കാർബൺ പേപ്പർ നിർമ്മാണ കമ്പനിക്ക് യാതൊരു പരിശോധനയും നടത്താതെ തന്നെ ഗ്രീൻ ചാനൽ വഴി അനുവാദം നൽകിയ കാലയളവിൽ പൊലൂഷൻ കൺേട്രോൾ ബോർഡ് കടവന്ത്ര ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഇപ്പോൾ കൈകൂലിക്കേസിൽ കോട്ടയത്ത് പിടിക്കപ്പെട്ട എ എം ഹാരിസ്. ആകെയാൽ ഇത്രയധികം പൊലൂഷൻ ഉണ്ടെന്ന് ജനകീയ സമര സമിതിയുടെ ഇടപെടലുകൾ കൊണ്ട് ഇപ്പോഴുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ സ്ഥിതിക്ക് എ എം ഹാരിസിന്റെ അന്നത്തെ ഇടപെടലുകൾ കൂടി വിജിലൻസിന്റെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് എറണാകുളത്തെ വിജിലൻസ് സ്പെഷ്യൽ സെല്ലിൽ പരാതിപ്പെട്ടിരിക്കുന്നതെന്ന് ജനകീയ സമരസമിതി പ്രസിഡന്റ് സി എസ്സ് അജിതൻ സെക്രട്ടറി എം എം അബ്ദുൾ അസീസ് എന്നിവർ പറഞ്ഞു.

Related posts

Leave a Comment