Connect with us
48 birthday
top banner (1)

Bengaluru

എഎസ്‌പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ വാഹനാപകടം; യുവ ഐപിഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Avatar

Published

on

ബംഗളൂരു: കർണാടകയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസായി (എഎസ്‌പി) ചുമതലയേല്‍ക്കാൻ പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥൻ വാഹനാപകടത്തില്‍ മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധനാണ് (25) മരിച്ചത്. ആദ്യ ചുമതലയേറ്റെടുക്കാൻ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഹാസനയ്ക്ക് സമീപം പത്ത് കിലോമീറ്റർ അകലെ കിട്ടനെയില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം
ജീപ്പ് ഓടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ടയർ പൊട്ടിത്തെറിച്ച്‌ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണ് ജീപ്പ് നിന്നത്. ഹർഷിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. വാഹനങ്ങളെ ഒഴിപ്പിച്ച്‌ ട്രാഫിക് കോറിഡോർ ഉണ്ടാക്കി ബംഗളൂരുവില്‍ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഹർഷിന്റെ പിതാവ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ്. സിവില്‍ എഞ്ചിനീയർ കൂടിയായ ഹർഷ് ആറ് മാസത്തോളം ഹാസനില്‍ ജില്ലാ പ്രായോഗിക പരിശീലനം പൂർത്തിയാക്കിയിരുന്നു

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായർ അന്തരിച്ചു

Published

on

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായ ർ (85) അന്തരിച്ചു. ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1957ൽ പ്രസിദ്ധീകരണം ആരംഭിച്ച കെ.ബാലകൃഷ്ണന്റെ കൗമുദിയിലൂടെയാണ് അദ്ദേഹം പത്രപ്രവർത്തനം ആരംഭിക്കുന്നത്. ദീർഘകാ ലം കലാകൗമുദി വാരികയുടെ പത്രാധിപനാ യി പ്രവർത്തിച്ചിരുന്നു.
സംസ്കാരം ഇന്ന് നടക്കുമെന്നാണ് വിവരം. എന്റെ പ്രദക്ഷിണ വഴികൾ, റോസാ ദലങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. ഷാജി എൻ. കരുണിന്റെ പിറവി, സ്വം എന്നീ സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി.

Continue Reading

Bengaluru

കര്‍ണാടകയില്‍ ബിജെപി എം.എല്‍.എക്ക് നേരെ മുട്ടയേറ്

Published

on

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി എം.എല്‍.എക്ക് നേരെ മുട്ടയേറ്. എം.എല്‍.എയും മുന്‍ മന്ത്രിയുമായ മുനിരത്‌നക്കെതിരെയാണ് മുട്ടയേറുണ്ടായത്.
കര്‍ണാടകയിലെ ലക്ഷ്മിദേവി നഗര്‍ ഏരിയയിലാണ് സംഭവമുണ്ടായത്. ബലാത്സംഗ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മുട്ടയേറ്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. ഉണ്ടായതിന് പിന്നാലെ ഇതിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച്‌ ബി.ജെ.പി രംഗത്തെത്തി. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നടന്ന് കാറിലേക്ക് പോകുന്നതിനിടെ എതിര്‍വശത്ത് നിന്ന് എം.എല്‍.എക്കെതിരെ മുട്ടയേറ് ഉണ്ടാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നന്ദിനി ലേഔട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുട്ടയേറ് നടന്നതിന് പിന്നാലെ എം.എല്‍.എ കെ.സി ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. അര്‍ധരാത്രി വരെ അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നുവെന്നാണ് വിവരം. ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് പോകാന്‍ അനുവദിക്കുകയായിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Bengaluru

മഹാ സമ്മേളനത്തിനായി ബെലഗാവി നഗരം ഒരുങ്ങി; കോൺഗ്രസ് പ്രവർത്തക സമിതിയോഗം 26ന്

Published

on

ഡൽഹി: 1924 ലെ ബെൽഗാം കോൺഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ആതിഥേത്വം വഹിക്കാൻ ബെലഗാവി നഗരം ഒരുങ്ങിയതായി കെ. സി. വേണുഗോപാൽ എംപി. മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധിയടക്കം ഇരുന്നൂറോളം നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. 26 ന് കോൺഗ്രസ് പ്രവർത്തക സമിതിയോഗവും 27 ന് ലക്ഷങ്ങൾ അണിനിരക്കുന്ന മഹാ റാലിയും നടക്കും. രണ്ട് പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.

1924-ലെ ബെൽഗാം കോൺഗ്രസ് സമ്മേളനത്തിന് കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ഒരു സുപ്രധാന സ്ഥാനമുണ്ടെന്ന് കെ. സി വേണുഗോപാൽ എംപി പറഞ്ഞു. നീണ്ട പൊതുജീവിതത്തിൽ മഹാത്മാഗാന്ധി അധ്യക്ഷനായ ഒരേയൊരു സമ്മേളനമാണിത്. മഹാത്മഗാന്ധി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളെ കാണുകയും നിരവധി യോഗങ്ങളിൽ അഭിസംബോധന ചെയ്യുകയും ചെയ്ത സമ്മേളനത്തിൻ്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് ചരിത്ര പ്രാധാന്യമുണ്ടെന്ന് കെ.സി വേണുഗോപാൽ എംപി പറഞ്ഞു.

Advertisement
inner ad

നീണ്ട പൊതുജീവിതത്തിൽ മഹാത്മാഗാന്ധി അധ്യക്ഷനായ ഒരേയൊരു സമ്മേളനമാണിത്. മഹാത്മഗാന്ധി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളെ കാണുകയും നിരവധി യോഗങ്ങളിൽ അഭിസംബോധന ചെയ്യുകയും ചെയ്ത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ചരിത്ര പ്രാധാന്യമുണ്ടെന്ന് കെ. സി വേണുഗോപാൽ പറഞ്ഞു

26 ന് ഉച്ചയ്ക്ക് 2.30ന് നവ് സത്യഗ്രഹ ബൈട്ടക്ക് മഹാത്മ ഗാന്ധി നഗറിൽ നടക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ ഇരുന്നൂറിലധികം പ്രമുഖ നേതാക്കൾ പങ്കെടുക്കും. 27 ന് രാവിലെ 11.30ന് ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ മഹാറാലി നടക്കും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളടക്കം ലക്ഷക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്നതാകും റാലി.സമ്മേളനത്തിൽ സുപ്രധാനമായ രണ്ട് പ്രമേയങ്ങൾ അവതരിപ്പിക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. ബിജെപി ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾ, സാമ്പത്തിക അരക്ഷിതാവസ്ഥ, ഭരണഘടനയെ അവഹേളിക്കുന്ന ബിജെപി നയം തുടങ്ങിയവയടക്കം നിരവധി വിഷയങ്ങൾ സമ്മേളനത്തിൻ്റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസിൻ്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തുന്ന മഹാസമ്മേളനമാകും ബെലഗാവിയിൽ നടക്കുക. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കെ. സി വേണുഗോപാൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured