കാറപകടംഃ ഡോക്റ്ററും നടക്കാനിറങ്ങിയ രണ്ട് സ്ത്രീകളും മരിച്ചു

കൊച്ചി: രോഗിയെയും കൊണ്ട് ആശുപത്രിയിലേക്കു പോവുകയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. കിഴക്കമ്പലം പനങ്ങാട്ട് ഇന്നു രാവിലെയാണ് അപകടം. ഗുരുതരാവസ്ഥിയിലുള്ള ഡോക്റ്ററെയും കൊണ്ട് അമിത വേഗത്തില്‍ ആശുപത്രിയിലേക്കു പോവുകയായിരുന്ന കാര്‍, നിയന്ത്രണം വിട്ട് കാല്‍നടക്കാര്‍ക്കു മുകളിലേക്കു പഞ്ഞു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രോഗിയായ ഡോക്റ്റര്‍ സ്വപ്ന, പ്രഭാത സവാരിക്കിറങ്ങിയ നസീമ, സുബൈദ എന്നിവരാണു മരിച്ചത്. രണ്ടു പേര്‍ക്കു പരുക്കേറ്റു. ഇവരുടെ നില അപകടകരമല്ല.

ഇന്നു പുലര്‍ച്ചെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഡോകറ്റര്‍ സ്വപ്നയെയും കൊണ്ടാണു ബന്ധുക്കള്‍ ആശുപത്രിലേക്കു പോയത്. ഈ സമയം, പനങ്ങാട്ട് വച്ച് കാര്‍ നിയന്ത്രണം വിട്ടു. പ്രഭാത സവാരി നടത്തുകയായിരുന്ന നാലു സ്ത്രീകളുടെ മുകളിലേക്കാണ് കാര്‍ പഞ്ഞുകയറിയത്. ഡോ. സ്വപ്ന സംഭവസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ച ശേഷമാണ് നസീമയും സുബൈദയും മരിച്ചത. കിഴക്കമ്പലം പോലീസ് കേസെടുത്ത് അന്‌വേഷണം തുടങ്ങി.

Related posts

Leave a Comment