നായകന്‍ കെയ്നിന് ഇരട്ട ഗോള്‍ ; ഇംഗ്ലീഷ് പട സെമിയിലേക്ക്.

നായകന്‍ ഹാരി കെയ്നിന്റെ ഇരട്ട ഗോള്‍ മികവിൽ എതിരില്ലാത്ത 4 ഗോളിന് യുക്രെയിനിനെ പരാജയപ്പെടുത്തി ഗാരത്ത് സൗത്ത്ഗേറ്റിന്റെ കുട്ടികള്‍ സെമിഫൈനലിലേക്ക്. നാലാം മിനിട്ടില്‍ കെയ്നിന്റെ ഗോളിന് മുന്നിലെത്തിയ ഇംഗ്ലണ്ട് ആദ്യ പകുതിക്ക് പിരിഞ്ഞത് ഒരു ഗോളിന്റെ ലീഡുമായിട്ടാണ്.തുടർന്ന് നാൽപ്പത്തിയാറാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മഗ്വൈർ ത്രീ ലയൺസിന്റെ ലീഡ് ഉയര്‍ത്തി. അൻപതാം മിനിറ്റിൽ കെയ്നിന്റെ രണ്ടാമത്തെ ഗോളും പിറന്നു. അറുപത്തി മൂന്നാം മിനിറ്റിൽ മധ്യനിര താരം ഹെൻഡേഴ്സനിലൂടെ നാലാമത്തെ ഗോളും നേടി ഇംഗ്ലീഷ് പട അവരുടെ പട്ടിക പൂര്‍ത്തിയാക്കി.രണ്ട് ഗോളിന് വഴിയൊരുക്കിയ ലൂക്ക് ഷോ ഇംഗ്ലണ്ട് ജേഴ്സിയിൽ തന്റെ ഫോം തുടരുന്നു.ഇരട്ട ഗോളുകൾ നേടിയ ക്യാപ്റ്റന്‍ ഹാരി കെയ്നാണ് കളിയിലെ താരം.ജൂലൈ എട്ടിന് വെംബ്ലിയിൽ നടക്കുന്ന സെമിഫൈനലിൽ ഈ ടൂര്‍ണമെന്റിന്റെ കറുത്തകുതിരകളായ ഡെൻമാർക്കാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

Related posts

Leave a Comment