‘കപ്പിത്താൻ മിസ്സിങ്ങാണ്’ ; ഫേസ്ബുക്കിൽ പെയ്ന്റിങ് പങ്കുവെച്ച്‌ മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യുവിന്റെ പരിഹാസം

തിരുവനന്തപുരം : കോവിഡ് കണക്കുകൾ സംസ്ഥാനത്ത് കുത്തനെ ഉയരുമ്പോഴും മുഖ്യമന്ത്രിയെ പത്രസമ്മേളനത്തിൽ കാണാത്തത് പരക്കെ ചർച്ചയായിരിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ട്രോളിക്കൊണ്ടാണ് നടന്‍ ജോയ് മാത്യുവിന്റെ പോസ്റ്റ്. കപ്പിത്താനില്ലാത്ത കപ്പലിന്റെ ചിത്രമാണ് ഫേസ്‌ബുക്കിലൂടെ ജോയ് മാത്യു പങ്കുവെച്ചത്. പ്രശസ്ത ജര്‍മന്‍ഡാനിഷ് ചിത്രകാരനായ എമില്‍ നോള്‍ഡെയുടെ പെയിന്റിങ്ങാണ് ‘ക്യാപ്റ്റൻ ഈസ് മിസിങ്’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി വലിയ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പോസ്റ്റ് വലിയ ചർച്ചയായിരിയ്ക്കുകയാണ്.

Related posts

Leave a Comment