Connect with us
,KIJU

Kerala

ക്യാപ്റ്റൻ ഡോ. ഉജ്ജ്വൽ സിംഗ് ത്രിവേദിയെ ആദരിച്ചു

Avatar

Published

on

ആലപ്പുഴ : കാർഗിൽ വിജയ് ദിനാഘോഷത്തോടനുബന്ധിച്ച് കൊല്ലം കെ.എം.ജെ സെൻട്രൽ സ്ക്കൂളിൽ വെച്ച് നടന്ന അനുസ്മരണ ചടങ്ങിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ശിശു ശസ്ത്രക്രിയാ വിദഗ്ധനും ചീഫ് വാർഡനുമായ ക്യാപ്റ്റൻ ഡോ. ഉജ്ജ്വൽ സിംഗ് ത്രിവേദിയെ ആദരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ മിനി.കെ. പിള്ള , വൈസ് പ്രിൻസിൽ ടി രജനി , മാനേജ്മെന്റ് പ്രതിനിധി എ.അൻസാരി എന്നിവർ പ്രസംഗിച്ചു.

Advertisement
inner ad

‘എന്നും എപ്പോഴും രാജ്യമാണ് വലുത് , രാജ്യമില്ലെങ്കിൽ നാമാരുമില്ല’ എന്ന സന്ദേശമാണ് തനിയ്ക്കു യുവ തലമുറയോട് പങ്കുവെയ്ക്കാനുള്ളതെന്ന് മുൻ സൈനിക ഡോക്ടർ കൂടിയായ ത്രിവേദി പറഞ്ഞു. സിയാച്ചിൻ മേഖലയിൽ സേവനമനുഷ്ഠിച്ച കാലഘട്ടത്തെ തന്റെ അനുഭവങ്ങൾ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.

പഠന കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജിലെ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും കെ . എസ്. യു നേതാവുമായിരുന്നു കൊല്ലം വടക്കേവിള സ്വദേശിയായ ഡോ. ത്രിവേദി .

Advertisement
inner ad

Kerala

സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചെന്ന് പോലീസ്; ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ്

Published

on


തിരുവനന്തപുരം: ഡോ.ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്. ഫോണ്‍ സന്ദേശങ്ങളില്‍നിന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതനുസരിച്ച് സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് റുവൈസിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റുവൈസിന്റെ ഫോണിലെ പലസന്ദേശങ്ങളും നീക്കം ചെയ്തനിലയിലായിരുന്നു. ഇത് വീണ്ടെടുക്കാന്‍ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തും.അതിനിടെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടറായ ഇ.എ.റുവൈസിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് റുവൈസിനെതിരേ നടപടിയെടുത്തത്.

Advertisement
inner ad

വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയും കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച രാവിലെ 11.30ഓടെ പ്രതി റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Advertisement
inner ad
Continue Reading

Kerala

നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റില്‍

Published

on

പത്തനംതിട്ട: തിരുവല്ലയില്‍ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റിലായി.മല്ലപ്പള്ളി സ്വദേശി നീതുവാണ് (20) അറസ്റ്റിലായത്.കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളമൊഴിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പങ്കും പോലീസ് അന്വേഷിക്കുന്നു.
നീതു വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിലാണ് പ്രസവിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എന്നാണ് ഡോക്ടര്‍മാരോട് നീതു പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞ് മുങ്ങി മരിച്ചതാണെന്ന വിവരം ലഭിക്കുന്നത്.

Continue Reading

Kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, വീട് ഭാഗികമായി തകര്‍ന്നു, അടുക്കള കത്തിനശിച്ചു

Published

on

കല്‍പ്പറ്റ: വയനാട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ തെറിച്ചുപോയി. വയനാട് കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോരുകയായിരുന്നു.

Advertisement
inner ad

സമീപത്തെ വിറക് അടുപ്പില്‍ ഈ സമയം തീ ഉണ്ടായിരുന്നു. ഇതോടെയാണ് ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സിലിണ്ടര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെതുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. പൊട്ടിത്തെറിയുണ്ടായെങ്കിലും തലനാരിഴക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured