ബെംഗ്ലൂരു: കുനൂർ ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മരുന്നുകളോടു പ്രതികരിക്കുന്നതായി ഡോക്റ്റർമാർ. ബംഗളൂരുവിലെ സൈനിക ആശുപത്രിയിൽ അതി തീവ്ര പരിചരണത്തിലാണ് അദ്ദേഹം. ക്യാപ്റ്റൻ ജീവിതത്തിലേക്കു തിരികെ വരുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ശുഭ പ്രതീക്ഷ പുലർത്തുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. ആശുപത്രിയിലെത്തി ബസവരാജ് ബൊമ്മയ് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ വെൻ്റിലേറ്റർ സഹായത്തിലാണ് വരുൺ സിംഗിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.
കൂനൂരിൽ അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്അടക്കം 13 പേരും മരിച്ചപ്പോൾ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന് മാത്രമാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിൻറെ തിരിച്ചുവരിവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം. 65 ശതമാനത്തിനു മുകളിൽ അദ്ദേഹത്തിനു പൊള്ളലേറ്റു.
ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യ നിലയിൽ പ്രതീക്ഷ, മരുന്നുകളോടു പ്രതികരിക്കുന്നു
