ലഖ്‌നൗവിൽ പോയ പ്രധാനമന്ത്രിക്ക് ലഖിംപൂരിൽ പോവാനാവില്ലേ, കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും നീതി നിഷേധിക്കപ്പെടുന്നു ; മോദിക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷ വിമർഷനവുമായി പ്രിയങ്ക ​ഗാന്ധി

വരാണസി: യു.പിയില്‍ പ്രധാനമന്ത്രിക്കും യോഗിക്കുമെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ​ഗാന്ധി. വരാണസിയില്‍ നടന്ന കിസാന്‍ റാലിയിലാണ് പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും നീതി നിഷേധിക്കപ്പെടുന്നു. കേസിലെ പ്രതിയായ കേന്ദ്രമന്ത്രിയുടെ മകനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. പ്രധാനമന്ത്രി കര്‍ഷകരെ തിരിഞ്ഞു നോക്കുന്നില്ല- പ്രിയങ്ക തുറന്നടിച്ചു.

സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ട ആദിവാസികളെ കുറിച്ച്‌ പറഞ്ഞാണ് പ്രിയങ്ക തന്റെ സംസാരം ആരംഭിച്ചത്. രണ്ടു വര്‍ഷമായുള്ള തന്റെ പ്രവര്‍ത്തനത്തിനിടെ ഉത്തര്‍പ്രദേശില്‍ താന്‍ കണ്ട സത്യങ്ങളാണ് നിങ്ങള്‍ക്കു മുന്നില്‍ വെക്കുന്നത്. പ്രിയങ്ക പറഞ്ഞു. കൊറോണയില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള അവഗണനയും പ്രിയങ്ക തുറന്നു കാട്ടി.

ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ അത് പറഞ്ഞയാളെ ജയിലിലടച്ചു. ഹാത്രസില്‍ ഒരു പെണ്‍കുട്ടിയോട് എന്തെല്ലാം ചെയ്തു. അവളെ അവസാന യാത്ര നല്‍കാനുള്ള അവസരം പോലും നിഷേധിച്ചു. ആ കുടുംബം എന്നോട് പറഞ്ഞു ഞങ്ങള്‍ക്ക് നീതി വേണം. ഇപ്പോള്‍ ലഖിംപൂരില്‍ കൊല്ലപ്പെട്ടവരുടെ കുടംബവും നീതിക്കായി കേഴുന്നു. എന്നാല്‍ നീതി നല്‍കുന്ന ഭരണകൂടത്തെ നമുക്ക് കാണാനാവില്ല. ലഖ്‌നൗവില്‍ വന്ന പ്രധാനമന്ത്രിക്ക് അവിടെ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ലഖിംപൂരില്‍ പോവാനായില്ല. കര്‍ഷകരുടെ കണ്ണീരൊപ്പാനും കൈപിടിക്കാനും പ്രധാനമന്ത്രി അവിടെ ചെന്നില്ല. എല്ലാ ഇരകളും പറയുന്നത് തങ്ങള്‍ക്ക് നഷ്ടപരിഹാരവും വേണ്ട ന്യായവും നീതിയും മതിയെന്നാണ്- പ്രിയങ്ക ചൂണ്ടിക്കാട്ടി

Related posts

Leave a Comment