സാമന്തയെ ചുംബിക്കാനാവില്ല ; കാരണം വെളിപ്പെടുത്തി രാം ചരൺ

റൊമാന്റിക് രംഗങ്ങളിൽ അഭിനയിക്കാൻ രാംചരണിന് മടിയുണ്ടെന്ന് രാംചരണിന്റെ സൂപ്പർ ഹിറ്റ് ചിത്രം രംഗസ്ഥലം ഒരുക്കിയ സംവിധായകൻ സുകുമാർ. സാമന്തയും രാംചരണും അഭിനയിച്ച രംഗസ്ഥലം ബോക്സോഫീസിൽ ഇരുന്നൂറ് കോടിയ്ക്ക് മുകളിൽ സ്വന്തമാക്കിയതിനു പിന്നാലെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. സിനിമയുടെ തിരക്കഥയിൽ നായികയും നായകനും തമ്മിൽ ലിപ്ലോക് ചെയ്യുന്ന സീൻ ഉണ്ടായിരുന്നു. എന്നാൽ രാം ചരൺ ആ സീൻ ഒഴിവാക്കാൻ നിർദ്ദേശിച്ചു. ഒഴിവാക്കേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയ്ക്ക് ഭർത്താവ് ലിപ്ലോക് രംഗത്തിൽ അഭിനയിക്കുന്നതിനോട് താൽപര്യം ഇല്ലാത്തതായിരുന്നു കാരണം. ഭാര്യയുടെ അതൃപ്തി അറിയാവുന്നത് കൊണ്ട് താരം അതിന് വിസമ്മതിക്കുകയായിരുന്നു. അതോടെ നായികയെ രാംചരൺ ചുംബിക്കേണ്ടതില്ലെന്നും വിഎഫ്‌എക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സീൻ ഉണ്ടാക്കാമെന്നും തീരുമാനിച്ചു. ഇതിന് താരം സമ്മതിച്ചു. ഒടുവിൽ ഷൂട്ടിംഗ് ആരംഭിച്ച്‌ കഴിഞ്ഞപ്പോൾ ടെക്നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാഗം ചിത്രീകരിക്കുകയും ചെയ്തു.

Related posts

Leave a Comment