കൊച്ചിയിൽ സിപിഎം നേതാവിന്റെയും കൂട്ടാളികളുടേയും പക്കൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കൊച്ചിയിൽ സിപിഎം നേതാവിന്റെയും കൂട്ടാളികളുടേയും പക്കൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നേതാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ഷാഡോ പോലീസ് എസ്ഐയെ അടക്കം സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്.കഴിഞ്ഞ മാസമാണ് സിപിഎം നേതാവടക്കം 4 പേരെ കൊച്ചി ഷാഡോ പൊലീസ് കഞ്ചാവ് കേസിൽ പിടികൂടിയത്. സിപിഎം എറണാകുളം എളമക്കര ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദ് ഷിബിലിയും കൂട്ടാളികളുമാണ് കഞ്ചാവുമായി പിടിയിലായത്. കലൂർ ദേശാഭിമാനി ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ രാത്രി 12 30 ആയിരുന്നു നാലംഗ സംഘത്തെ ജില്ലാ ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് പിടികൂടി നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

കഞ്ചാവിന്റെ അളവ് കുറവാണെന്ന കാരണം പറഞ്ഞ് ഗുരുതര വകുപ്പുകൾ ഇവരുടെ പേരിൽ ചുമത്തിയതുമില്ല. പാർട്ടിയിലെ വിഭാഗീയത മൂലം തെറ്റായ വിവരം നൽകി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും സാമൂഹ്യ അകലം പാലിക്കാത്തതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമാണ് ഷിബിലി പാർട്ടിക്ക് നൽകിയ വിശദീകരണം.

Related posts

Leave a Comment