സം​സ്ഥാ​ന​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ കൂ​ടി പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു ; അ​ന്തി​മ തീ​രു​മാ​നം വൈ​കി​ട്ട്

തിരുവനന്തപുരം : രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത. ഇപ്പോഴുള്ള വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടന്നേക്കുമെന്നാണ് റിപ്പോർട്ട്. നിയന്ത്രണങ്ങൾ മൈക്രോ കണ്ടെയിൻമെന്റ് സോൺ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താനാണ് ആലോചന. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗം തീരുമാനം കൈക്കൊള്ളും.

22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. പെരുന്നാൾ പ്രമാണിച്ച്‌ നൽകിയ ഇളവുകൾക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യത്തിൽ കോടതി നടപടി കൂടി സർക്കാർ പരിഗണിക്കും. അതേസമയം കൂടുതൽ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്ന് ഉയരുന്നുമുണ്ട്. ഇനിയു അടച്ചിടുന്നതിനോട് സംസ്ഥാന സർക്കാറിനും യോജിപ്പില്ലെന്നാണ് റിപ്പോർട്ട്.

Related posts

Leave a Comment