Connect with us
,KIJU

Global

കാനഡ മലയാളി കോൺഗ്രസ്‌ ഉമ്മൻചാണ്ടി സ്മാരക ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

Avatar

Published

on

എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിൽ മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്മാരക ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. എഡ്മന്റണിലെ കൊറേനേഷൻ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിച്ചത്. കോൺഗ്രസ് നേതാവ് തോമസ് ജോൺ മത്സരത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു. ടൂർണ്ണമെന്റ് വിജയികൾക്ക് ട്രോഫിയും 5000 ഡോളറും റണ്ണേഴ്സ് അപ്പിന് ട്രോഫിയും 2000 ഡോളറും സമ്മാനമായി നൽകി.

കേരളത്തിൽ നിന്നും ലോകസഭാംഗങ്ങളായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, വികെ ശ്രീകണ്ഠൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, എൽദോസ് കുന്നപ്പള്ളി, വീക്ഷണം മാനേജിംഗ് ഡയറക്ടർ അഡ്വ. ജയ്സൺ ജോസഫ്, യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.

Advertisement
inner ad

അസോസിയേഷൻ ഭാരവാഹികളായ എൽദോസ് തോമസ്, ജോസി, സന്തോഷ്, രാഹുൽ തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. മത്സരം കാണുന്നതിനും ആസ്വദിക്കുന്നതിനുമായി നിരവധി മലയാളി കുടുംബങ്ങൾ ഗ്രൗണ്ടിൽ എത്തിയിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സൗദി അറേബ്യയിൽ പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു

Published

on

റിയാദ്: സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിനടുത്ത് ദർബിൽ പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുൽ മജീദാണ് (44) കൊല്ലപ്പെട്ടത്. ഇന്നലെ (ചൊവ്വ) രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിൽ വെച്ചായിരുന്നു സംഭവം. നേരത്തെ ഇതേ കടയിൽ ജോലി ചെയ്തിരുന്ന ഒരു ബംഗ്ളാദേശി പൗരൻ ജോലി ഉപേക്ഷിച്ചു പോയിരുന്നു. ഇദ്ദേഹം വീണ്ടും തിരിച്ചെത്തി മുൻ ജോലി വേണം എന്നാവശ്യപ്പെട്ടപ്പോൾ ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ളാദേശി പൗരന്മാരിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്.

മൃതദേഹം ദർബ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്ദുൽ മജീദ് ഇക്കഴിഞ്ഞ സെപ്തംബർ ഒമ്പതാം തീയ്യതിയാണ് തിരിച്ചെത്തിയത്. പിതാവ്: സി.പി സൈദ് ഹാജി, മാതാവ്: സൈനബ, ഭാര്യ: ഇ.കെ റൈഹാനത്ത്, മക്കൾ: ഫാത്വിമത്തു നാജിയ, മിദ്‌ലാജ്.

Advertisement
inner ad
Continue Reading

Featured

അൽ ഹസ ഒ ഐ സി സി കോൺഗ്രസ് സ്ഥാപകദിനാഘോഷം സംഘടിപ്പിക്കുന്നു.

Published

on

അൽഹസ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 139ാമത് സ്ഥാപക ദിനം ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) അൽ ഹസ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
കൃസ്ത്മസ്, ന്യൂഇയർ, കോൺഗ്രസ് സ്ഥാപക ദിനം എന്നീ ആഘോഷങ്ങൾ ആരവം’23 എന്ന പേരിലാണ് ഡിസംബർ 29 ന് അൽ ഹസ ഒ ഐ സി സി സംഘടിപ്പിക്കുന്നത്. അൽ ഹസ്സയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, സംഗീത വിരുന്ന്, കൃസ്ത്മസ് കരോൾ, കെ പി സി സി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം വിശിഷ്ടാധിഥിയായി പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം എന്നിവ ഉണ്ടായിരിക്കുന്നതാണെന്നു് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി ഫൈസൽ വാച്ചാക്കൽ ചെയർമാനും, ഉമർ കോട്ടയിൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘം കമ്മറ്റിയും രൂപീകരിച്ചു.
പ്രസാദ് കരുനാഗപ്പള്ളി, എം ബി ഷാജു എന്നിവർ മുഖ്യ രക്ഷാധികാരികളും, ഷിജോമോൻ വർഗ്ഗീസ് സ്വാഗത സംഘം കമ്മറ്റി ട്രഷററുമാണു്.നവാസ് കൊല്ലം (പ്രോഗ്രാം), ശാഫി കൂദിർ (റിസപ്ഷൻ), അർശദ് ദേശമംഗലം ( പബ്ലിസിറ്റി), ഷിബു സുകുമാരൻ (ഫുഡ്), റഷീദ് വരവൂർ (സോഷ്യൽ മീഡിയ), നിസാം വടക്കേകോണം (ലൈറ്റ് & സൗണ്ട് ),കെ പി നൗഷാദ് ( വളണ്ടിയർ വിംഗ്) എന്നിവരാണ് മറ്റു സബ് കമ്മറ്റി കൺവീനർമാർ.
ശാഫി കുദിർ, റഫീഖ് വയനാട്, നവാസ് കൊല്ലം, ഷമീർ പനങ്ങാടൻ, ലിജു വർഗ്ഗീസ്, പ്രസാദ് കരുനാഗപ്പള്ളി, ഷാനി ഓമശ്ശേരി, അഫ്സൽ മേലേതിൽ, നിസാം വടക്കേകോണം, മൊയ്തു അടാടിയിൽ,ഷിബു സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
ഉമർ കോട്ടയിൽ സ്വാഗതവും, ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
റീഹാന നിസാം, സബീന അഷ്റഫ്, മഞ്ജു നൗഷാദ്, ജ്വിൻ്റിമോൾ പി പി, അനിരുദ്ദൻ, സബാസ്റ്റ്യൻ വി പി, അനീഷ് സനയ്യ, ദിവാകരൻ കാഞ്ഞങ്ങാട്, കെ അബ്ദുൽ സലീം, അഫ്സൽ അഷ്റഫ് , റുക്സാന റഷീദ്, സെബി ഫൈസൽ, അഫ്സാന അഷ്റഫ് , ജസ്നി ടീച്ചർ, ശ്രീമുരുഗൻ, ബിനു ഡാനിയേൽ, സുമീർ അൽ മൂസ, നൗഷാദ് കൊല്ലം, മുരളീധരൻ പിള്ള, ഷിബു മുസ്തഫ,ഷമീർ പാറക്കൽ, രമണൻ കായംകുളം സഫീർ കല്ലറ, നവാസ് അൽനജ, ശിഹാബ്സലഹിയ്യ, എന്നിവർ നേതൃത്വം നല്കി.

Continue Reading

Kuwait

കെഎംസിസി തളിപ്പറമ്പ് മണ്ഡലം ഫുട്ബോൾ : തൃക്കരിപ്പൂർ ചാമ്പ്യൻമാർ !

Published

on

കുവൈറ്റ്‌ സിറ്റി : കുവൈത്ത് കേരള മുസ്ലിം കൾച്ചർ സെന്റർ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മർഹൂം കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ട്രോഫിക്കും മർഹൂം കോങ്ങായി മുസ്തഫ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടത്തിയ ഫുട്ബോൾ മത്സരത്തിൽ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീം ജേതാക്കളായി. ഡി.എഫ്.സി കുവൈറ്റ്‌ റണ്ണേഴ്സപ്പായി. മുന്നാം സ്ഥാനം കെഎംസിസി കാസർഗോഡ് മണ്ഡലം നേടി. 16 ടീമുകളെ അണിനിരത്തി ഫഹാഹീൽ സൂഖ് അൽ സബ ഗ്രൗണ്ടിൽ ആണ് ഫുട്ബോൾ മത്സരങ്ങൾ നടന്നത്. കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ഇഖ്ബാൽ മാവിലാടം, റസാഖ് ആയ്യൂർ, കെ.കെ.പി ഉമ്മർ കുട്ടി, നാസർ തളിപ്പറമ്പ്, റശീദ് പെരുവണ എന്നിവർ സന്നിഹിതരായി.

വിജയികളായ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീമിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ വിതരണം ചെയ്തു. റണ്ണേഴ്സായ ഡി.എഫ്.സി കുവൈറ്റിനുള്ള ട്രോഫി കെഎംസിസി സംസ്ഥാന ട്രഷറർ ഹാരിസ് വെളളിയോത്തും മുന്നാം സ്ഥാനക്കാരായ കെഎംസിസി കാസർഗോഡ് മണ്ഡലം ടീമിനുള്ള ട്രോഫി സയ്യിദ് റഹൂഫ് മശ്ഹൂർ തങ്ങളും കൈമാറി. കെഎംസിസി ജില്ലാ സ്റ്റേറ്റ് നേതാക്കളും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകിയ മത്സരത്തിൽ കുവൈറ്റിലെ ഫുട്ബോൾ ആരാധകരുടെയും കെഎംസിസി പ്രവർത്തകരുടെയും സാനിധ്യം മത്സരങ്ങളെ അവശോജ്വലവും ജനകീയവുമാക്കി.

Advertisement
inner ad
Continue Reading

Featured