Connect with us
48 birthday
top banner (1)

Delhi

ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കുള്ള അധിക സ്‌ക്രീനിങ് നിര്‍ത്തലാക്കി കാനഡ

Avatar

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കുള്ള അധിക സ്‌ക്രീനിങ് നിര്‍ത്തലാക്കി കാനഡ. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് കാനഡ അധിക സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയത്. ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് എക്‌സ്ട്രാ സ്‌ക്രീനിങ് ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചത്. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.

കനേഡിയന്‍ ട്രാന്‍സ്?പോര്‍ട്ട് മ?ന്ത്രി അനിത ആനന്ദാണ് അധിക സ്‌ക്രീനിങ് ഒഴിവാക്കിയ വിവരം അറിയിച്ചത്. ഇത് വിമാന യാത്രികരുടെ യാത്ര വൈകാന്‍ ഇടയാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Advertisement
inner ad

അതേസമയം, ഹര്‍ദീപ് സിങ് നിജ്ജാര്‍ വധം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കാനഡ. മോദിക്കോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ കാനഡയിലെ ഒരു കുറ്റകൃത്യത്തിലും പങ്കില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

പത്രവാര്‍ത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ?കനേഡിയന്‍ സര്‍ക്കാറിന്റെ വിശദീകരണം. അമിത് ഷായുടെ നേതൃത്വത്തിലാണ് ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനും ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനും പദ്ധതി?യെ കുറിച്ച് അറിയാമെന്നുമായിരുന്നു കനേഡിയന്‍ ?പത്രത്തിന്റെ റിപ്പോര്‍ട്ട്.

Advertisement
inner ad

കഴിഞ്ഞ ദിവസം കനേഡിയന്‍ സര്‍ക്കാറിന്റെ പ്രസ്താവനയില്‍ വിവാദത്തില്‍ നിന്നും അകലം പാലിക്കുകയാണ് അവര്‍ ചെയ്യുന്നത്. ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ലെന്നും കാനഡ വ്യക്തമാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

കന്നി പ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി എം.പി

Published

on


ന്യൂഡല്‍ഹി: ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി എം.പി. കേന്ദ്രം ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ വഴികളും തേടുകയാണ് എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. സംഘ്പരിവാര്‍ ആശയങ്ങളല്ല ഭരണഘടനയെന്ന് പ്രധാനമന്ത്രി മനസിലാക്കണം. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. സര്‍ക്കാര്‍ അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ വാഷിങ് മെഷീന്‍ സര്‍ക്കാറാണെന്നും പ്രിയങ്ക പരിഹസിച്ചു.
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.2017ലെ ഉന്നാവോ ബലാത്സംഗക്കേസും കഴിഞ്ഞ മാസം സംഭലില്‍ നടന്ന സംഘര്‍ഷവും പരാമര്‍ശിച്ചാണ് പ്രിയങ്ക സംസാരം തുടങ്ങിയത്. ഉന്നാവ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയാറായില്ല. സംഭലില്‍ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാണ് തകര്‍ത്തുകളഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്കഗാന്ധിയുടെ പ്രസംഗം
നൂറു കോടി ജനങ്ങളുടെ പോരാട്ടത്തിന്റെയും കരുത്തിന്റെയും പ്രതീകവും പ്രതീക്ഷയുമാണ് ഭരണഘടന.നമ്മുടെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്ന കവചമാണിത്. നീതിയും ഐക്യവും ആവിഷ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിന് പൗരന്‍മാര്‍ക്ക് നല്‍കുന്ന സംരക്ഷണ കവചം. എന്നാല്‍ ഭരണകക്ഷിയിലെ എന്റെ സുഹൃത്തുകള്‍ ആ സംരക്ഷണ കവചം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംഭലിലെ കുറച്ചുപേര്‍ ഞങ്ങളെ കാണാന്‍ വന്നു. അദ്‌നാന്‍, ഉസൈര്‍ എന്നീ രണ്ടു കുട്ടികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഒരാള്‍ക്ക് എന്റെ മകന്റെ പ്രായമാണ്. അവരുടെ പിതാവ് തയ്യല്‍ക്കാരനാണ്. തന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ആ പിതാവിന്റെ ഏറ്റവും വലിയ സ്വപ്‌നം. മികച്ച വിദ്യാഭ്യാസം നേടി മക്കളിലൊരാള്‍ ഡോക്ടറാകുന്നതും രണ്ടാമത്തേയാള്‍ മികച്ച നിലയിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.അദ്ദേഹത്തെയാണ് പൊലീസ് വെടിവെച്ചു കൊന്നത്. മക്കള്‍ ആ സ്വപ്‌നം ഹൃദയത്തിലേറ്റി വളരുകയാണ്. ഭരണഘടനയുടെ അന്തസത്ത ഉള്ളിലുള്ളത് കൊണ്ടാണ് അവരങ്ങനെ പ്രതീക്ഷയോടെ ജീവിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

അലഹാബാദ് ഹൈകോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷ എംപിമാര്‍

Published

on

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈകോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷ എം.പിമാര്‍. രാജ്യസഭ സെക്രട്ടറി ജനറലിന് പ്രതിപക്ഷ എം.പിമാര്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കി. കപില്‍ സിബല്‍, ജോണ്‍ബ്രിട്ടാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 55 പ്രതിപക്ഷ എം.പിമാരാണ് പ്രമേയത്തില്‍ ഒപ്പുവെച്ചത്.

കപില്‍ സിബലിന്റെ നേതൃത്വത്തിലാണ് നോട്ടീസ് രാജ്യസഭ സെക്രട്ടറി ജനറലിന് കൈമാറിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് വി.എച്ച്.പി പരിപാടിയില്‍ ജസ്റ്റിസ് യാദവ് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസംഗം വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര മൂല്യങ്ങളെ ലംഘിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

Advertisement
inner ad

രാജ്യസഭാംഗങ്ങളായ കപില്‍ സിബല്‍, പി. ചിദംബരം, ദിഗ്വിജയ് സിങ്, എ.എ.പിയുടെ രാഘവ് ഛദ്ദ, തൃണമൂല്‍ കോണ്‍ഗ്രസിലെ സാഗരിക ഘോഷ്, സാകേത് ഗോഖലെ, ആര്‍.ജെ.ഡിയുടെ മനോജ് ഝാ, സി.പി.എമ്മിന്റെ ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ഒപ്പിട്ടിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ ജസ്റ്റിസ് ശേഖര്‍ യാദവ് നടത്തിയ പ്രസംഗം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ളതും ന്യൂനപക്ഷങ്ങള്‍ക്കെതിരെ പക്ഷപാതവും മുന്‍വിധിയും പ്രകടിപ്പിച്ചതിനും പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസംഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന്റെ ചുമതലകളില്‍ അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് മാറ്റം വരുത്തി.

പുതിയ ഉത്തരവ് പ്രകാരം 2010 വരെയുള്ള കേസുകളിലെ സിവില്‍ കോടതി ഉത്തരവുകള്‍ക്കെതിരായ ആദ്യ അപ്പീലുകള്‍ മാത്രമാകും ജസ്റ്റിസ് ശേഖര്‍ യാദവ് ഇനി കേള്‍ക്കുക. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസ്താവനയില്‍ അലഹാബാദ് ഹൈകോടതിയോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു

Advertisement
inner ad
Continue Reading

Delhi

ജഡ്ജിമാര്‍ സന്യാസിയെപ്പോലെ ജീവിക്കണമെന്നും കുതിരയെപ്പോലെ ജോലി ചെയ്യണമെന്നും കോടതി

Published

on

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. ജഡ്ജിമാര്‍ സന്യാസിയെപ്പോലെ ജീവിക്കണമെന്നും കുതിരയെപ്പോലെ ജോലി ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു.

മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരായ അദിതി കുമാര്‍ ശര്‍മ്മ, സരിതാ ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് പരാമര്‍ശം നടത്തിയത്. ‘ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഫെയ്സ്ബുക്കില്‍ നിന്നും അകലം പാലിക്കണം. അവര്‍ വളരെയധികം ത്യാഗങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഉദ്യോ?ഗസ്ഥര്‍ വിധിന്യായങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത്. അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാല്‍ നാളെ വരാനിരിക്കുന്ന വിധി മറ്റൊരു തരത്തില്‍ പുറത്തുവരും’ എന്ന് കോടതി വ്യക്തമാക്കി.

Advertisement
inner ad

അമിക്കസ്‌ക്യൂറിയും കോടതിയുടെ ഉപദേശകനുമായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളിന്റെ സബ്മിഷനെത്തുടര്‍ന്നാണ് വനിതാ ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ ഉയര്‍ന്നത്. പ്രകടന മികവിന്റെ പേരില്‍ 2023 നവംബര്‍ 11ന് ആയിരുന്നു ആറ് വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടത്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതി അവരില്‍ നാലുപേരെ നിബന്ധനകള്‍ക്ക് വിധേയമായി സര്‍വീസില്‍ തിരികെയെടുത്തു. എന്നാല്‍ രണ്ടു ജഡ്ജിമാരെ പുറത്താക്കി. ഇതിനെതിരെയാണ് ജഡ്ജിമാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Advertisement
inner ad
Continue Reading

Featured