Connect with us
48 birthday
top banner (1)

Kerala

താനങ്ങു പേടിച്ചു പോയെന്ന് മുഖ്യമന്ത്രി ധരിക്കട്ടെ,
പക്ഷേ, നാവടക്കില്ല: വി.ഡി. സതീശൻ

Avatar

Published

on

കൊച്ചി: തനിക്കെതിരേ വിജിലൻസ് അന്വേഷണം ന‌ടത്തി പേടിപ്പിച്ചുകളയാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിന്നെ, അദ്ദേഹത്തിന് ഒരു സമാധാനം കിട്ടണമെങ്കിൽ ഇതറിഞ്ഞ് ഞാൻ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറയണമെന്ന് പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു. വിദേശത്ത് ആളുകളെ ഒപ്പമിരുത്തി മുഖ്യമന്ത്രി പണപ്പിരിവ് നടത്തുമ്പോൾ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി ജനങ്ങൾക്കുണ്ട്. കേസെടുത്താലും അഴിമതി ആരോപണങ്ങളിൽ നിന്ന് പിൻമാറില്ലെന്നും സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിന് മുൻപ് എനിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിന് ഉത്തരവ് നൽകിയിട്ടാണ് പോയത്. 2020-ൽ ഇതേ വിഷയം വന്നപ്പോൾ ധൈര്യമുണ്ടെങ്കിൽ വിജിലൻസ് അന്വേഷണം നടത്താൻ ഞാൻ വെല്ലുവിളിച്ചിട്ടുണ്ട്. അതേ ഞാൻ തന്നെ വിജിലൻസ് അന്വേഷണം തെറ്റാണെന്ന് പറയുന്നതിൽ അനൗചിത്യമുണ്ട്. അന്വേഷണം നടക്കട്ടെ. നേരത്തെ ഇതേ പരാതി വന്നപ്പോൾ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ട് മുഖ്യമന്ത്രിയുടെ തന്നെ അറിവോടെ വിജിലൻസ് തള്ളിക്കളഞ്ഞതാണ്. പ്രോസിക്യൂഷൻ അനുമതി ചോദിച്ച് സ്പീക്കർക്ക് കത്ത് കൊടുത്തപ്പോഴും നിയമസഭ സെക്രട്ടേറിയറ്റ് നിയമപരമായ പരിശോധനകൾ നടത്തി ആവശ്യം തള്ളിക്കളഞ്ഞു. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചു. അന്ന് എനിക്ക് ഒരു നോട്ടീസ് പോലും അയയ്ക്കാതെ അഡ്മിഷൻ സ്‌റ്റേജിൽ തന്നെ ഹൈക്കോടതി പരാതി തള്ളിക്കളഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് പരാതിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. അവിടെയും ഒരു നോട്ടീസ് പോലും അയയ്ക്കാതെ പരാതി തള്ളി. മൂന്ന് വർഷമായിട്ടും ഒരു കേസും എടുക്കാതെ ഇപ്പോൾ കേസുമായി മുന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്.

മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. ഒരു ലക്ഷം ഡോളർ നൽകുന്ന ആളെ അടുത്തിരുത്തിയും അൻപതിനായിരം നൽകുന്നയാളെ തൊട്ടപ്പുറത്ത് ഇരുത്തിയും 25000 ഡോളർ നൽകുന്നവനെ മുന്നിലിരുത്തിയും പണമില്ലാത്തവനെ പുറത്ത് നിർത്തിയും മുഖ്യമന്ത്രി നടത്തുന്ന പരിപാടിയും ലോകകേരള സഭയുടെ പേരിൽ അമേരിക്കയിൽ നടത്തിയ അനധികൃത പണപ്പിരിവും പ്രതിപക്ഷം എതിർത്തിരുന്നു. ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് കോടിക്കണക്കിന് രൂപയുടെ പിരിവ് നടത്തുന്നത്. അനധികൃത പിരിവിനെ വിമർശിച്ചപ്പോഴാണ് സി.പി.എമ്മിന്റെ മുഖപത്രം എനിക്കെതിരായ കേസ് പൊക്കിക്കൊണ്ട് വന്ന് അന്വേഷണം പ്രഖ്യാപിപ്പിച്ചത്. ഒരു ദുരന്തം ഉണ്ടായ സ്ഥലത്ത് എങ്ങനെയാണ് ദുരിതാശ്വാസം പ്രവർത്തനം നടത്തേണ്ടതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടായിരിക്കും ഈ കേസ് അന്വേഷിക്കുന്ന വിജിലൻസ് സർക്കാരിന് സമർപ്പിക്കുക. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കും.

Advertisement
inner ad

മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ പ്രതിപക്ഷ നേതാവിനെതിരായ നിലനിൽക്കാത്ത കേസിൽ വിജിലൻസ് കേസെടുക്കുന്നതിലൂടെ മുഖ്യമന്ത്രി എത്രത്തോളം ചെറുതായെന്ന് ജനങ്ങൾക്ക് ബോധ്യമാകും. അദാനി കേസിൽ നരേന്ദ്ര മോദിയെ വിമർശിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതും അദ്ദേഹത്തിനെതിരെ കേസെടുത്തതും. അതുപോലെയാണ് പിണറായി വിജയനെ വിമർശിച്ച പ്രതിപക്ഷ നേതാവിനെതിരെയും നിയമപരമായി നിൽക്കാത്ത കേസെടുത്ത് വിരട്ടാൻ നോക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതെല്ലാം ചെയ്യുന്നത്. കേസെടുത്തെന്ന വാർത്ത കേട്ടപ്പോൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പേടിച്ചു പോയെന്ന് അമേരിക്കയിൽ നിന്നും പിണറായി വിളിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ പറയണമെന്നൊരു അഭ്യർത്ഥനയുണ്ട്. പേടിച്ചെന്ന് പറയുമ്പോൾ മുഖ്യമന്ത്രിക്ക് സന്തോഷമാകും. എത്രത്തോളം വൈര്യനിര്യാതന ബുദ്ധിയും അസഹിഷ്ണുതയുമാണ് മുഖ്യമന്ത്രിക്കെന്നതിന്റെ എറ്റവും വലിയ തെളിവാണിത്. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ അഴിമതി ആരോപണങ്ങളിൽ നിന്നും ഞങ്ങൾ പിൻമാറില്ല.

എല്ലാ എം.എൽ.എമാർക്കും വിദേശത്ത് പോകാൻ കേന്ദ്ര സർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് വേണം. പലരും അത് എടുക്കാറില്ല. പക്ഷെ ഈ തീരുമാനം സർക്കുലർ വഴി നിയമസഭാ സ്പീക്കർ അറിയിച്ചതിന് ശേഷം വി.ഡി സതീശൻ പൊളിറ്റിക്കൽ ക്ലിയറൻസ് ഇല്ലാതെ വിദേശത്തേക്ക് പോയിട്ടില്ല. അതിന്റെ എല്ലാ ഫയലുമുണ്ട്. സി.പി.എമ്മിന്റെ മുഴുവൻ എം.എൽ.എമാരും പോയിരിക്കുന്നത് പൊളിറ്റിക്കൽ ക്ലിയറൻസ് ഇല്ലാതെയാണ്. എനിക്കെതിരെ പലതും പറയുമെന്ന് അറിയാവുന്നത് കൊണ്ട് എല്ലാ വിദേശ യാത്രകളിലും പൊളിറ്റിക്കൽ ക്ലിയറൻസ് എടുത്തിട്ടുണ്ട്. 81 തവണ വിദേശത്ത് പോയെന്നതാണ് മറ്റൊരു ആരോപണം. പാസ്‌പോർട്ട് മുഖ്യമന്ത്രിയെ ഏൽപ്പിക്കാമെന്നും അതിന്റെ പകുതി തവണയെങ്കിൽ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്.
പുനർജ്ജനി പദ്ധതിക്ക് വേണ്ടി ഒരു പണപ്പിരിവും നടത്തിയിട്ടില്ല. നാട്ടിൽ ഒരു അക്കൗണ്ട് പോലുമില്ല. ഡോണറെയും ബെനിഫിഷറിയെയും ഞങ്ങൾ തന്നെ കണ്ടെത്തും. ഡോണർ നേരിട്ട് വന്ന് വീട് വച്ചില്ലെങ്കിൽ ഞങ്ങളുടെ പാനലിൽ നിന്നുള്ള കരാറുകാരനെ പണി ഏൽപ്പിക്കും. കരാറുകാരന് ഘട്ടം ഘട്ടമായി ഡോണർ പണം നൽകും. ആയിരക്കണക്കിന് തയ്യൽ മെഷീനുകളാണ് മണ്ഡലത്തിൽ വിതരണം ചെയ്തത്. കോവിഡ് കാലത്ത് മരുന്ന് വിതരണം ഉൾപ്പെടെ നടത്തി. വിദേശത്ത് ഞാനും സ്പീക്കറും പങ്കെടുത്ത പരിപാടിയിൽ വികാരപരമായി സംസാരിച്ചു പോയി. പ്രളയത്തിൽ ഏറ്റവും അധികം വീടുകൾ നഷ്ടപ്പെട്ടത് എന്റെ മണ്ഡലത്തിലായിരുന്നു. തൊട്ടുപിന്നാലെ ആസാദ് മൂപ്പൻ 25 വീടുകൾ വച്ച് തരാമെന്ന് പറഞ്ഞു. ആസ്റ്റർ ഹോംസ് നിർമ്മിച്ച വീടുകൾ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ഡി.പി വേൾഡും വീട് വച്ചു നൽകി. കൊച്ചിയിലെ റോട്ടറി ക്ലബ്ബുകളെല്ലാം ചേർന്ന് തൊണ്ണൂറോളം വീടുകൾ നിർമ്മിച്ചു. വിദേശ മലയാളികകളും സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒന്നരക്കോടിയുടെ മെഡിസിൻ വന്നിട്ടുണ്ട്. എറണാകുളത്തെ എല്ലാ ആശുപത്രികളും പറവൂർ മണ്ഡലത്തിൽ ഒരാഴ്ചത്തെ ക്യാമ്പ് നടത്തിയിട്ടുണ്ട്. ഒന്നര ലക്ഷം പേരെയാണ് അന്ന് പ്രളയം ബാധിച്ചത്. യഥാർത്ഥത്തിൽ ഞങ്ങൾ സർക്കാരിനെ സഹായിക്കുകയാണ് ചെയ്തത്. അതാണ് എന്റെ ധൈര്യം. വിജിലൻസ് റിപ്പോർട്ട് കൊടുക്കുമ്പോൾ ഇതൊരു മോഡൽ റീബിൽഡാണെന്ന റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷ.

Advertisement
inner ad

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൈനീസ് കേബിളാണ് കെ ഫോണിന് വരുത്തിയതെന്നും ചൈനീസ് എന്ന് കേൾക്കുമ്പോൾ നിലവാരം കുറഞ്ഞതാണെന്ന് തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണെന്നുമാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ കെ ഫോണിന് ചൈനീസ് കേബിളാണ് വരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമ്മതിച്ചു. പക്ഷെ കഴിഞ്ഞ ദിവസം ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ കെ ഫോൺ എം.ഡി പറഞ്ഞത്, ഗുഡ്ഗാവിൽ നിർമ്മിക്കുന്ന എൽ.എസ്. കേബിൾസിന്റെയും ചെന്നൈയിൽ നിർമിക്കുന്ന സ്റ്റെർലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെയും കേബിളുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ്. പക്ഷെ മുഖ്യമന്ത്രിയുടെ ഒഫീസ് സമ്മതിക്കുന്നത് ചൈനീസ് കേബിളെന്നാണ്. അപ്പോൾ എം.ഡിക്കെതിരെ നടപടി എടുക്കുമോ? കേബിൾ നിലാവാരം കുറഞ്ഞതാണെന്ന് പ്രതിപക്ഷമല്ല, കെ ഫോണിലെ പാട്ണറായ കെ.എസ്.ഇ.ബിയാണ് പറഞ്ഞത്. ഇന്ത്യൻ നിർമ്മിത കേബിൾ ഉപയോഗിക്കണമെന്നും കെ.എസ്.ഇ.ബിയാണ് നിർദ്ദേശിച്ചത്. കേന്ദ്ര സർക്കാർ നൽകിയ പണം ഉപയോഗപ്പെടുത്തുന്നത് കൊണ്ടാണ് ഇന്ത്യൻ നിർമ്മിത കേബിളുകൾ ഉപയോഗിക്കണമെന്ന വ്യവസ്ഥ സർക്കാർ തന്നെ കരാറിൽ ഉൾപ്പെടുത്തിയത്. അത് ലംഘിച്ചാണ് നിലാവാരം കുറഞ്ഞ കേബിൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തത്. അതിനെ തള്ളിക്കൊണ്ടാണ് കെ.എസ്.ഐ.റ്റി.എൽ ചൈനീസ് കേബിൾ വാങ്ങാൻ തീരുമാനിച്ചത്. ചൈനീസ് കേബിൾ വരുത്തുക മാത്രമല്ല ചെയ്തത്, അതിൽ എൽ.എസ് കേബിൾസിന്റെ സ്റ്റിക്കർ ഒട്ടിച്ച് കൊടുക്കുകയും ചെയ്തു. ഓഡിറ്റിങ് നടത്തുന്ന സി.എ.ജിയോടാണ് കേബിളിന് ഗുണനിലവാരമില്ലെന്ന് കെ.എസ്.ഇ.ബി പറഞ്ഞിരിക്കുന്നത്. വൻ അഴിമതിയാണ് ഇതിന് പിന്നിൽ നടന്നത്.

പരീക്ഷാ വിവാദത്തിൽ കുറ്റക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കാട്ടാക്കടയിൽ ആൾമാറാട്ടം നടത്തിയ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിട്ടില്ല. നാടിനെ ഞെട്ടിച്ച കൃത്രിമത്വം നടത്തിയ നേതാക്കൾ വെറുതെ നടക്കുകയാണ്. ഗുരുതരമായ ക്രിമിനൽ കുറ്റം ചെയ്താലും എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യില്ല. അത് ഇരട്ട നീതിയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത തകർത്ത സംഭവമാണത്. മഹാരാജാസിലെ പ്രിൻസിപ്പൽ മാറി മാറി അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എൻ.ഐ.സി റിസൾട്ട് വകുപ്പ് മേധാവിമാർ പരിശോധിച്ച ശേഷമെ മഹാരാജാസിന്റെ വൈബ് സൈറ്റിൽ പ്രസിദ്ധീകരിക്കൂ. നിരന്തരമായി എൻ.ഐ.സി തെറ്റ് വരുത്തുമെങ്കിൽ എസ്.എഫ്.ഐ നേതാവിന്റെ റിസൾട്ട് വന്നപ്പോൾ എന്തുകൊണ്ടാണ് അത് പരിശോധിക്കാതെ മഹാരാജാസിന്റെ വെബ് സൈറ്റിൽ ഇട്ടത്? ഈ ചോദ്യത്തിന് പ്രിൻസിപ്പൽ മറുപടി പറയണം. അതേ സംസ്ഥാന സെക്രട്ടറി തന്നെയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള എല്ലാ സഹായവും ചെയ്തതും. കൃത്രിമത്തിന് കൂട്ട് നിൽക്കാത്തത് കൊണ്ട് സി.പി.എം സംഘടനയിൽപ്പെട്ട ഒരു അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയാണ് അഭിപ്രായം മാറ്റിച്ചത്. പി.എസ്.സി പരീക്ഷയുടെ ക്രെഡിബിലിറ്റി പോലും എസ്.എഫ്.ഐക്കാർ ഇല്ലാതാക്കി. കൗൺസിലറായി ജയിച്ച പെൺകുട്ടിയുടെ പേര് മാറ്റി ഏരിയാ നേതാവിനെ തിരുകിക്കയറ്റുകയും വാഴക്കുല തീസിസ് കൊടുക്കുകയും ചെയ്തത് എസ്.എഫ്.ഐ നേതാക്കലാണ്.

Advertisement
inner ad

കാലടി സർവകലാശാകളിൽ പി.എച്ച്.ഡി പ്രവേശനത്തിന് സംവരണമുണ്ട്. സംവരണം അട്ടിമറിച്ചെന്ന റിപ്പോർട്ട് നൽകിയിട്ടും കണ്ണടച്ചു. വി.സിയുടെ ഓഫീസിൽ സ്വാധീനം ചെലുത്തിയ നേതാക്കൾ ആരാണെന്ന് അന്വേഷിക്കണം. പി.ജിക്ക് പഠിക്കുമ്പോൾ തന്നെ മഹാരാജാസിൽ പഠിപ്പിക്കുകയായിരുന്നെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തത് ആരാണ്? ഈ നാട്ടിൽ എന്തും നടക്കുമോ? അവർ തന്നെ പൊലീസ് സ്റ്റേഷനും കോടതിയും തീരുമാനവും ആകുകയാണ്. കുറ്റക്കാർക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല. പൊലീസിന്റെ കയ്യും കാലും കെട്ടിയിരിക്കുകയാണ്. ഏത് നേതാക്കളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്? ഇത്രയും നാണംകെട്ട കേസുകളിൽ പോലും നടപടി എടുക്കാതിരിക്കുന്നത്, കേരളത്തിൽ എന്തും നടത്താമെന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. ഉന്നത വിദ്യാഭ്യാസരംഗത്തെ ഒന്നാകെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചിരിക്കുകയാണ്.

വി.സി രാഷ്ട്രീയ ഇടപെടലുകൾക്ക് അനുസരിച്ചാണ് പി.എച്ച്.ഡി പ്രവേശന പട്ടിക ഇറക്കിയത്. സംവരണം അട്ടിമറിച്ചെന്ന് എസ്.സി എസ്.ടി കമ്മീഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കാട്ടക്കടയിൽ തിരുത്തിയ പ്രതിയും വ്യാജരേഖ ചമച്ച പ്രതിയുമൊക്കെ ഈ നാട്ടിലുണ്ട്. പക്ഷെ അവരെ പൊലീസ് പിടിക്കില്ല. ചോദ്യം ചെയ്യാൻ പോലും വിളിച്ചിട്ടില്ല. ഒരു അന്വേഷണവും നടക്കുന്നില്ല. ഈ രണ്ട് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം ചെയ്യുമെന്നും സതീശൻ ഓർമിപ്പിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Pathanamthitta

വൈദ്യുതി വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌

Published

on

പത്തനംതിട്ട: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് വൈദ്യുതി മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചുയൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു അസ് ലം കെ അനൂപ് അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിനു മാത്യു മള്ളേത്ത്, സുധീഷ് സി പി, കാർത്തിക്ക് മുരിങ്ങമംഗലം, അജ്മൽ അലി, അബ്ദുൽ നസീം, അജ്മൽ കരിം, നജീംരാജൻ, ഇർഷാദ് ഖാൻ,എ ഷെഫീഖ്,ഡാർലിക്ക് കെ എം,വിനീത്, ഷിഹാബുദീൻ വലഞ്ചുഴി,സിയാദ് മുഹമ്മദ്,ഷാൻ എസ് , മുഹമ്മദ് അർഫാൻ, ഉവൈസ്, ജിബിൻ ചിറക്കടവിൽ അൻവർ കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Continue Reading

Kerala

മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം പിടിയില്‍

Published

on

മലപ്പുറം: മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം എടക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം
ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണുള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയില്‍ മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കൈയില്‍ കയറി പിടിച്ചു മാനഭംഗപെടുത്തിയതാണ് ആദ്യ കേസ്. സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കേസ്. പ്രതി താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയിലുള്ള മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബസമേതം താമസിച്ചിരുന്ന സ്ത്രീയെ മാനഹാനിപെടുത്തുകയും സ്ത്രീയെ കത്തി കൊണ്ട് വെട്ടി പരിക്കേല്‍പിച്ചെന്നുമാണ് പരാതി. സ്ത്രീയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയതിയെങ്കിലും ഇതിലും പൊലീസിന് പ്രതിയെ പിടികൂടാനായില്ല. വര്‍ഷങ്ങളായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കോടതി പ്രതിക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി ബി. ബാലചന്ദ്രന്റെ നിര്‍ദേശ പ്രകാരം എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയിലാണ് കാസര്‍കോട് രാജപുരത്ത് ഒളിവില്‍ കഴിയവെ പ്രതി രാജുവിനെ എടക്കര പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

Kerala

വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്കെന്ന്; കെ സുധാകരൻ എംപി

Published

on

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സർക്കാർ നിരക്കു കൂട്ടുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.

വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാർ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ വിലവർധനവിന്റെ പിടിയിലാണ്. വൈദ്യുതി നിരക്ക് വർധന ജനജീവിതം കൂടുതൽ ദുസഹമാക്കും. പിണറായിയുടെ ഭരണത്തിൽ ജനം പൊറുതിമുട്ടി. നിരക്കു കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured