വർഗ്ഗീയ ഫാസിസത്തിനെതിരെ ക്യാമ്പസുകൾ പ്രതിരോധം തീർക്കണം: കെ. എം അഭിജിത്ത്

വർഗ്ഗീയ ഫാസിസത്തിനെതിരെ ക്യാമ്പസുകൾ പ്രതിരോധം തീർക്കണമെന്നും മത വിഭാഗീതയകൾക്ക് അതീതമായി വിദ്യാർത്ഥി സമൂഹം ഐക്യപ്പെടണമെന്നും കെ. എസ്.യു പ്രസിഡന്റ് കെ. എം അഭിജിത്ത്. ബാലുശ്ശേരിയിൽ കെ. എസ്. യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന അരുൺ ജി കെയുടെ മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായുള്ള സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹപ്രവർത്തകൻ എന്നതിലപ്പുറം കൂടെപ്പിറപ്പിന്റെ സ്ഥാനമായിരുന്നു അരുണിനെന്നും അരുൺ പകർന്ന് തന്ന ഊർജ്ജമാണ് സംഘടനാ പ്രവർത്തനത്തിന് മുതൽക്കൂട്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

കെ. എസ്. യു അസ്സംബ്ലി പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ടി. എം വരുൺ കുമാർ,കെ എസ്. യു ജില്ലാ ഉപാദ്ധ്യക്ഷൻ വി. ടി. സൂരജ്, എലത്തൂർ അസ്സംബ്ലി പ്രസിഡന്റ് രാഗിൻ എം. പി, യൂത്ത് കോൺഗ്രസ് അസ്സംബ്ലി വൈസ് പ്രസിഡന്റ് ടി. അഭിജിത്ത്,അർജുൻ പൂനത്ത്, കെ. എസ്. യു ബ്ലോക്ക് വൈസ് പ്രസിഡന്റ് റനീഫ്, ജനറൽ സെക്രട്ടറി ബറാക്, മണ്ഡലം പ്രസിഡന്റ് ആദിൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment