ക്യാംപസ് പ്ലേസ്‌മെന്റ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു


വട്ടംകുളത്തെ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്പ്‌ലൈഡ് സയന്‍സില്‍ ഈ വര്‍ഷം ക്യാംപസ് പ്ലേസ്‌മെന്റ് വഴി ജോലി ലഭിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. മികച്ച അധ്യയനത്തോടൊപ്പം തിളക്കമാര്‍ന്ന ക്യാംപസ് പ്ലേസ്‌മെന്റ് ചരിത്രമുള്ള കോളേജിന്, ഈ കോവിഡ് പ്രസ്തിസന്ധികാലത്തും തങ്ങളുടെ കുട്ടികള്‍ക്ക് രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ മികച്ച പ്ലേസ്‌മെന്റ് നേടിക്കൊടുക്കാന്‍ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അബ്ദുസ്സമദ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്ലേസ്‌മെന്റ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍ യു.കെ, കോളേജ് യൂണിയന്‍ പ്രതിനിധി നിജിന്‍ സംസാരിച്ചു.

Related posts

Leave a Comment