സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പെരിന്തല്‍മണ്ണ : യുവമനസ്സുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ജോളി റോവേഴ്‌സ് തിണ്ടലവും, ബ്ലാക്ക് റൈഡേഴ്‌സ് ട്രാവല്‍ ഗ്രൂപ്പും,ബിഡികെ പെരിന്തല്‍മണ്ണ താലൂക്ക് കമ്മിറ്റി യും സംയുക്തമായി പെരിന്തല്‍മണ്ണ ഐ. എം. എ.ബ്ലഡ് ബാങ്കില്‍ സംഘടിപ്പിച്ച ഇന്‍ ഹൗസ് രക്തദാന ക്യാമ്പില്‍ 43 പേര് രജിസ്റ്റര്‍ ചെയ്യുകയും 38 പേര് രക്തം നല്‍കുകയും ചെയ്തു.ക്യാമ്പില്‍ ബിഡികെ മലപ്പുറത്തിന്റെ ഫസ്റ്റ് ഡൊണേഷന്‍ ക്യാമ്പയിന്റെ ഭാഗമായി 12 പേര്‍ രക്തദാനം നടത്തുകയും ചെയ്തു. ഫസ്റ്റ് ഡൊണേഷന്‍ ക്യാമ്പയിന്‍ 20 ദിനം പിന്നിടുമ്പോള്‍ 105 പുതിയ രക്തദാതാക്കളാണ് ചലഞ്ച് ഏറ്റെടുത്തു രക്തദാനം നിര്‍വ്വഹിച്ചത്. ക്യാമ്പിന് ഗിരീഷ് അങ്ങാടിപ്പുറം , വാസുദേവന്‍ പെരിന്തല്‍മണ്ണ ,ഷഫീക്ക് അമ്മിനിക്കാട്,ഷിഹാബ് അങ്ങാടിപ്പുറം, നീതു പാലച്ചോട്, ജയന്‍ പെരിന്തല്‍മണ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രക്തദാനം ചെയ്ത സുമനസ്സുകള്‍ക്ക് ബിഡികെ മലപ്പുറം ജില്ല കമ്മിറ്റി അഭിനന്ദങ്ങള്‍ അറിയിച്ചു..

Related posts

Leave a Comment