Connect with us
48 birthday
top banner (1)

Kerala

ആദിവാസി സമൂഹത്തെ വനവാസികളെന്ന് വിളിക്കുന്നത് ദുരുദ്ദേശപരം: രാഹുല്‍ഗാന്ധി എംപി

Avatar

Published

on



മാനന്തവാടി: ആദിവാസി സമൂഹത്തെ വനവാസികളെന്ന് വിളിക്കുന്നത് ദുരുദ്ദേശപരമാണെന്ന് രാഹുല്‍ഗാന്ധി എം പി. ജില്ലാ ക്യാന്‍സര്‍ സെന്ററായ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൈ ടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം സഞ്ചരിക്കുമ്പോള്‍ ആദിവാസി സമൂഹങ്ങളെ കാണാറും സംസാരിക്കാറുമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനത്തിലെ ആദിവാസി സമൂഹം പങ്കെടുത്ത യോഗത്തില്‍ സംസാരിച്ചു. രാജ്യത്തെ രണ്ട് ആശയങ്ങളെ കുറിച്ചാണ് അന്ന് സംസാരിച്ചത്. നമ്മള്‍ പട്ടികവര്‍ഗ സമൂഹത്തെ ആദിവാസികളെന്നാണ് വിളിക്കാറുള്ളത്. ആദിവാസി എന്നാല്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയെന്നതാണ് അര്‍ത്ഥം. ഒരു പ്രത്യേക ചിന്താരീതിയാണത്. ഭൂമിയുടെ ഘടനയെ കുറിച്ചും പാരിസ്ഥിതിയെ കുറിച്ചും അറിവുള്ളവര്‍ എന്നാണതിനര്‍ത്ഥം. ആദിവാസി സമൂഹമെന്നാല്‍ പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ്. അവരുടെ ഭൂമിയുടെ അവകാശം പൂര്‍ണമായി നല്‍കുകയും, അവിടെ പരിപാലനം നടത്താനുള്ള അനുമതിയും നല്‍കണം. ആദിവാസിവിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും ഡോക്ടര്‍മാരും, എന്‍ജിനീയര്‍മാരും കമ്പ്യൂുട്ടര്‍ എന്‍ജിനീയര്‍മാരുമെല്ലാം ഉണ്ടാവണം. മികച്ച വിദ്യാഭ്യാസം അവര്‍ക്ക് ലഭിക്കും. വനാവകാശ നിയമം അനുസരിച്ചുള്ള ഭൂമിയും വീടും വെക്കാനുള്ള അനുമതിയും വേണം. എന്നാല്‍ ഒരു പ്രത്യേക വിഭാഗമായി അവരെ പരിമിതപ്പെടുത്തരുത്. ഇതാണ് ആദിവാസി സമൂഹമെന്ന ആശയം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ പുതിയൊരു ആശയവുമായി ചിലര്‍ എത്തിയിട്ടുണ്ട്. അവര്‍ ആദിവാസി സമൂഹത്തെ വിളിക്കുന്നത് വനവാസി എന്നതാണ്. വനവാസി എന്ന് വിളിക്കുന്നതില്‍ ദുരുദ്ദേശമുണ്ട്. വനത്തിന്റെ അവകാശിയാണെന്ന് പറയുമ്പോഴും വനവാസി എന്ന വാചകം കൊണ്ട് അര്‍ത്ഥമാക്കുന്നത് വനംവിട്ട് എവിടെയെും പോകാന്‍ പാടില്ലെന്നും, അവരെ അവിടെ തന്നെ പരിമിതപ്പെടുത്തുകയെന്ന് കൂടിയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത് ചരിത്രത്തെയും സംസ്‌ക്കാരത്തെയും അട്ടിമറിക്കുന്നതാണ്. അവരുടെ രാജ്യവുമായുള്ള ബന്ധത്തെ തകര്‍ക്കുന്നതാണ്. ആദിവാസി സമൂഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഇന്ന് പരിസ്ഥിതി ഒരു ഫാഷനായി മാറിയിരിക്കുകയാണ്. എന്നാല്‍ ആദിവാസി സമൂഹം പരിസ്ഥിതി സംരക്ഷണം നടത്തുന്നവരാണ്. അത് അവരുടെ ജീവിതത്തില്‍ നിന്ന് തന്നെ പഠിക്കാനാവുന്നതാണ്. അതുകൊണ്ട് തന്നെ ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് നല്ല വിഭ്യാഭ്യാസം, ആശുപത്രി, മറ്റെല്ലാ സൗകര്യങ്ങളും ലഭ്യമാകണം. ഇക്കാര്യത്തില്‍ ഞങ്ങളെല്ലാം നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും സഹായിക്കാനും നില്‍ക്കുന്നവരാണെന്നും രാഹുല്‍ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. രാജ്യസഭാ എം.പി കെ.സി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ മാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദീഖ് തുടങ്ങിയവര്‍ മുഖ്യാതിതികളായി. പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പ്രശാന്ത്കുമാര്‍ ഗോവിന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, മുന്‍ എം.എല്‍.എ എന്‍.ഡി അപ്പച്ചന്‍, ഡി.എം.ഒ ഡോ. പി. ദിനീഷ്, നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. ആന്‍സി മേരി ജേക്കബ്, ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

Advertisement
inner ad

Advertisement
inner ad

Kozhikode

കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Published

on

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ ഏകദേശം പത്തരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Continue Reading

Kerala

പോലീസ് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ രീതിയിലുള്ള മറുപടി നൽകും: കെ എസ് യു

Published

on

കൽപ്പറ്റ : ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായ പാവപ്പെട്ടവർക്ക് വേണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിലും പുനരുധിവാസവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു, പി കെ ജയലക്ഷ്മി, കെ ഇ വിനയൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക, ഗോകുൽദാസ് കോട്ടയിൽ, വി ജി ഷിബു, സനൂജ് കുരുവട്ടൂർ, മാഹിൻ മുപ്പത്തിച്ചിറ, ഡിന്റോ ജോസ്, എബിൻ മുട്ടപ്പള്ളി, ബൈജു തൊണ്ടർനാട്, ഉനൈസ് ഹർഷൽ കെ, രോഹിത് ശശി, വി സി വിനീഷ്, അതുൽ തോമസ് , റ്റിയ ജോസ്, പി ഇ ശംസുദ്ധീൻ, ആൽഫൻ എ, അസ്‌ലം ഷേർഖാൻ, ബേസിൽ സാബു, ആദിൽ മുഹമ്മദ്‌, ബേസിൽ ജോർജ്, എബി പീറ്റർ, ഷമീർ വൈത്തിരി, അക്ഷയ് വിജയൻ, അൻസിൽ വൈത്തിരി തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

Ernakulam

വയനാട് പുനരധിവാസം; സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Published

on

കൊച്ചി: വയനാട് പുനരധിവാസത്തിനായി എസ്ഡിആര്‍എഫില്‍നിന്ന് ചിലവഴിക്കാനാവുന്ന തുകയെകുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്ത സംസഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൃത്യമായ കണക്കുകള്‍ നൽകാതെ എങ്ങനെയാണ് കേന്ദ്രം പണം നൽകുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ വിഷാദശാംശങ്ങൾ നൽകാൻ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കഴിഞ്ഞില്ല.

എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്ന് സംസ്ഥാന സര്‍ക്കാർ മറുപടി നൽകി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്ന ചോദ്യത്തിന് രണ്ടു തവണയായി ആകെ 291 കോടി രൂപ എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര തുക വയനാടിന്റെ പുനഃരധിവാസത്തിനായി ഉപയോഗിക്കുമെന്ന് ചോദ്യത്തിനാണ് സർക്കാരിന് ഉത്തരമില്ലാതെ പോയത്. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.

Advertisement
inner ad
Continue Reading

Featured