Ernakulam
കെ.സുധാകരനെതിരായ കലാപാഹ്വാന
കള്ളക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന് തീയിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സുധാകരനെതിരെ എടുത്ത കള്ളക്കേസും എസ്.ഐയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറും അതിന്മേലുള്ള എല്ലാ തുടര്‍നടപടികളും സ്റ്റേ ചെയ്തത്.
കെപിസിസി അധ്യക്ഷന് വേണ്ടി ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ചന്ദ്രശേഖരനും അഡ്വ.സി.എസ്. മനുവും ഹാജരായി. സിപിഎം കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസിന്റെ പരാതിയെ തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരം കലാപാഹ്വാനത്തിന് കള്ളക്കേസെടുത്തത്.
രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമായിയെടുത്ത കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്ത കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചു. സമാന രീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മറ്റു സിപിഎം നേതാക്കള്‍ക്കും എതിരെ നിരവധി കേസുകള്‍ എടുക്കേണ്ടി വരുമായിരുന്നു. എകെജി സെന്ററിന് പടക്കമെറിഞ്ഞ സംഭവത്തെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ നടത്തിയ പ്രകോപനംമൂലം കെപിസിസി ആസ്ഥാനം ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരേ വ്യാപക അക്രമണമാണ് നടന്നത്. ഭരണഘടനയെ അധിക്ഷേപിച്ച നേതാവിനെ വെള്ളപൂശി വീണ്ടും മന്ത്രിയാക്കിയ ഭരണകൂടമാണിത്. എസ്എഫ് ഐ നേതാക്കള്‍ അധ്യാപകര്‍ക്കെതിരെ പരസ്യമായ വധഭീഷണി മുഴക്കിയിട്ട് കേസെടുക്കാത്ത പോലീസാണ് കേരളത്തിലേത്. വ്യാജരേഖ ചമച്ചവരും ചോദ്യപേപ്പര്‍ ചോര്‍ത്തിയവരും പോലീസിനെ കായികമായി അക്രമിച്ചവരും പ്രിന്‍സിപ്പളിന്റെ കസേര കത്തിച്ചവരും നിയമത്തെ വെല്ലുവിളിച്ച് നടക്കുകയാണ്.
ജനകീയ വിഷയത്തില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനാണ് തനിക്കെതിരെ കേസെടുത്തത്. ബ്രഹ്‌മപുരം മാലിന്യ പ്രശ്‌നത്തില്‍ നിന്നും അതിന്റെ പിന്നിലെ അഴിമതിയില്‍ നിന്നും ജനശ്രദ്ധ തിരിക്കാനായിരുന്നു തനിക്കെതിരായ പരാതിയും തുടര്‍ന്നുള്ള പോലീസ് നടപടിയും. ഇത്തരം ഉമ്മാക്കി കണ്ടാലൊന്നും ഭയക്കുന്നവനല്ല താനല്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.
Ernakulam
വ്യാഴാഴ്ച കൊച്ചി നഗരത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും
കൊച്ചി: കൊച്ചി നഗരത്തിൽ നാളെ (ഡിസംബർ 12 വ്യാഴാഴ്ച്ച) ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപമുള്ള ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.
Ernakulam
സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ച സംഭവം: സംഘാടകര്‍ക്ക് ആരാണ് അനുമതി കൊടുത്തതെന്ന് ഹൈക്കോടതി
കൊച്ചി: തലസ്ഥാനത്ത് സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി. മുന്‍ ഉത്തരവുകളുടെ ലംഘനമാണിത്. ആരോക്കെയാണ് ഈ യോഗത്തില്‍ പങ്കെടുത്തതെന്നെന്നും ഇങ്ങനെ ചെയ്യാന്‍ സംഘാടകര്‍ക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരം യോഗങ്ങള്‍ക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
സംഭവത്തില്‍ കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിക്കേണ്ടത്. കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് നടപടിയാണ് ഉണ്ടായതെന്നെന്നും കോടതി നിരീക്ഷിച്ചു. വഞ്ചിയൂരില്‍ റോഡ് അടച്ച് യോഗം നടത്തിയതില്‍ കേസ് എടുത്തോയെന്ന് കോടതി ചോദിച്ചു. എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.
റോഡുകളില്‍ പൊതുയോഗം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാല്‍നടക്കാര്‍ റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണം. റോഡുകളില്‍ പൊതുയോഗം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സര്‍ക്കാരും അറിയിക്കണമെന്ന് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റീസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
Alappuzha
തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ഫ്ലക്‌സ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഭക്തർ ക്ഷേത്രത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, അഭിവാദ്യമർപ്പിച്ച ഫ്ലക്‌സ് കാണാനല്ല. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്ലക്‌സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login