യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയ്ക്കാണ് പോള്ളലേറ്റത്. യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റില്‍ വച്ചാണ് യുവാവ് തീ കൊളുത്തിയത്. തുടര്‍ന്ന് ഇയാള്‍ സ്വയം തീകൊളുത്തുകയും ചെയ്തു. തിക്കോടി സ്വദേശിയായ നന്ദു എന്ന യുവാവാണ് യുവതിയെ ആക്രമിച്ചതെന്നാണ് വിവരം.ഇരുവരും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞയാഴ്ചയാണ് യുവതി ഓഫീസില്‍ ജോലി ചെയ്യാനാരംഭിച്ചത്. യുവതിയുമായി സൗഹൃദത്തിലായിരുന്ന ആളാണ് നന്ദുവെന്നാണ് പ്രാഥമിക വിവരം.ഗേറ്റിനു മുന്നില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവര്‍ക്കും സാരമായി പൊള്ളലേറ്റു.യുവതിയുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയത്. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.

Related posts

Leave a Comment