കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു

കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പേർ പിടിയിൽ. സുഹൃത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെ സുഹൃത്തും ഒപ്പമുണ്ടായിരുന്ന യുവാക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിന് മൊഴി നൽകി.

രണ്ട് ദിവസം മുന്പാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കുറ്റ്യാടി സ്വദേശിയേയും മൂന്ന് കായക്കൊടി സ്വദേശികളേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Related posts

Leave a Comment